search

ബംഗ്ലദേശ് ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ; രണ്ടാഴ്ചയ്ക്കിടെ രണ്ടാംവട്ടം, ഇടക്കാല സർക്കാരിനെതിരെ വ്യാപക പ്രതിഷേധം

cy520520 4 hour(s) ago views 218
  



ന്യൂഡൽഹി∙ ഇന്ത്യ–ബംഗ്ലദേശ് ബന്ധം വഷളാകുന്നതിനിടെ ബംഗ്ലദേശ് ഹൈക്കമ്മിഷണർ റിയാസ് ഹമീദുള്ളയെ വിളിച്ചുവരുത്തി ഇന്ത്യ. രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാംവട്ടമാണ് നടപടി. ബംഗ്ലദേശിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ പ്രണയ് വർമയെ ബംഗ്ലദേശ് വിദേശകാര്യമന്ത്രാലയം വിളിച്ചു വരുത്തിയിരുന്നു. ബംഗ്ലദേശിന്റെ ഇന്ത്യയിലെ ഓഫിസുകളുടെ സുരക്ഷ സംബന്ധിച്ച ചർച്ചയ്ക്കായിരുന്നു വിളിപ്പിച്ചത്. ഇതിനു പിന്നാലെയാണ് റിയാസിനെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വിളിച്ചു വരുത്തിയത്. ബംഗ്ലദേശിൽ ദിപു ചന്ദ്രദാസ് എന്ന യുവാവ് കൊല്ലപ്പെട്ടതോടെ ഇന്ത്യയിൽ വ്യാപക പ്രതിഷേധങ്ങളാണ് ഇന്നുണ്ടായത്. മതനിന്ദക്കുറ്റം ആരോപിച്ചാണ് ആൾകൂട്ടം ദിപുവിനെ ആക്രമിച്ച് കൊന്നത്.

  • Also Read ലോകത്തിലെ അഞ്ചാമത്തെ വൻ സൈനിക ശക്തിയോട് ബംഗ്ലദേശ് ആ ‘മണ്ടത്തരം’ കാണിക്കുമോ? ഇന്ത്യയുടെ ‘7 സഹോദരങ്ങളെ’ ലക്ഷ്യമിടുന്നതിനു പിന്നിലെന്ത്?   


കൊൽക്കത്തയിലെ ബംഗ്ലദേശ് ഡപ്യൂട്ടി ഹൈക്കമ്മിഷൻ ഓഫിസിനു മുന്നിൽ  ഹിന്ദു സംഘടനകൾ ബംഗ്ലദേശ് സർക്കാരിന്റെ നടപടികൾക്കെതിരെ പ്രതിഷേധിച്ചു. സംഘർഷം ഒഴിവാക്കാൻ പൊലീസ് ലാത്തിവീശി. മുംബൈയിൽ ബംഗ്ലദേശ് ഹൈക്കമ്മിഷൻ ഓഫിസിനു മുന്നിൽ പ്രതിഷേധിച്ച വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.  തുടർന്നു ഓഫിസിനു കനത്ത സുരക്ഷ ഏർപ്പെടുത്തി.

  • Also Read പ്രവാസികൾക്ക് സന്തോഷവാർത്ത: സലാല - കേരള സെക്ടറുകളില്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്   


പ്രമുഖ വിദ്യാർഥി നേതാഖ് ഷരീഫ് ഉസ്മാൻ ഹാദി (32) യുടെ കൊലപാതകത്തിനു പിന്നാലെ വലിയ പ്രക്ഷോഭമാണ് ബംഗ്ലദേശിൽ നടക്കുന്നത്. ഫെബ്രുവരി 12 നാണു പൊതുതിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പു പ്രചാരത്തിനിടെ ഈ മാസം 12നു തലയ്ക്കു വെടിയേറ്റു ചികിത്സയിൽ കഴിയവേ വ്യാഴാഴ്ചയാണു ഹാദി മരിച്ചത്. ബൈക്കിലെത്തിയ സംഘമാണു നിറയൊഴിച്ചത്. പ്രധാന പ്രതികളെ പിടികൂടിയിട്ടില്ല.  
    

  • ശ്രീനിവാസൻ നിർമിച്ചത് കേരളത്തിലെ ആദ്യ ‘ഗ്രീൻഹൗസ്’; 6,364 ചതുരശ്രയടി വീടിന് കിട്ടിയ പ്ലാറ്റിനം ഗ്രേഡും ആദ്യത്തേത്; ദുബായിലെ സ്വപ്നം കണ്ടനാട്ടിൽ നടപ്പാക്കി!
      

         
    •   
         
    •   
        
       
  • വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇനി വെള്ളച്ചാട്ടം വേണ്ട! കനാൽ വെള്ളം കറന്റാക്കും ‘ജലചക്രം’; കന്നിമാരിയിലെ ‘കനാൽവൈദ്യുതിയുടെ’ ഫ്യൂസ് ഊരിയതാര്?
      

         
    •   
         
    •   
        
       
  • ഏഷ്യയിലെ ഏറ്റവും മോശം കറൻസിയായി രൂപ; കേരളത്തിൽ പവന് 3 ലക്ഷം ആയാലും ഞെട്ടരുത്; ആരാണ് സ്വർണവില ഇങ്ങനെ കൂട്ടിയത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മറ്റൊരു വിദ്യാർഥി നേതാവിനു കൂടി കഴിഞ്ഞ ദിവസം തലയ്ക്കു വെടിയേറ്റിരുന്നു. ഷെയ്ഖ് ഹസീന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന മുത്തലിബ് സിക്ദറിനു തെക്കുപടിഞ്ഞാറൻ നഗരമായ ഖുൽനയിലാണു വെടിയേറ്റത്. വിദ്യാർഥികൾ നയിക്കുന്ന നാഷനൽ സിറ്റിസൺ പാർട്ടിയുടെ ഖുൽന ഡിവിഷൻ മേധാവിയാണ്. ഇയാളുടെ നില ഗുരുതരമാണ്. English Summary:
Bangladesh Unrest: The Indian government has summoned the Bangladesh High Commissioner following rising tensions and violence in Bangladesh.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156241