LHC0088 • 9 hour(s) ago • views 905
തൃശൂർ ∙ വാളയാറിൽ ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാമനാരായൺ ഭാഗേലിന്റെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി. ഇന്നു വിമാനമാർഗം സ്വദേശമായ റായ്പുരിലെത്തിക്കും. ആൾക്കൂട്ടക്കൊലപാതകം, പട്ടികജാതി അതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി നടപടിയെടുക്കണമെന്നും 10 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം നൽകണമെന്നതുമടക്കം ആവശ്യങ്ങൾ അംഗീകരിക്കുന്നതായി മന്ത്രി കെ.രാജൻ ഉറപ്പു നൽകിയതോടെയാണ് കുടുംബം മൃതദേഹം ഏറ്റുവാങ്ങിയത്.
- Also Read ‘ബന്ധുക്കളുടെ ആവശ്യം അംഗീകരിച്ചു, 10 ലക്ഷം രൂപ നഷ്ടപരിഹാരം; മൃതദേഹം സർക്കാർ ചെലവിൽ ഛത്തീസ്ഗഡിൽ എത്തിക്കും’
മൃതദേഹം ഏറ്റുവാങ്ങില്ലെന്നറിയിച്ചു ഭാര്യ ലളിതയും രണ്ടു കുഞ്ഞുങ്ങളുമടക്കം കുടുംബം മെഡിക്കൽ കോളജ് മോർച്ചറിക്കു മുന്നിൽ കുത്തിയിരിപ്പു നടത്തിയിരുന്നു. കുടുംബാഗങ്ങളുമായി ആർഡിഒ, അസി. കലക്ടർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിരുന്നു. ഇതോടെയാണു കലക്ടറേറ്റിൽ മന്ത്രി കെ. രാജൻ, കലക്ടർ അർജുൻ പാണ്ഡ്യൻ എന്നിവരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയത്. കേരളത്തിനാകെ അപമാനകരമായ സംഭവമാണു നടന്നതെന്നും രാമനാരായണിന്റെ കുടുംബത്തിന് എല്ലാ പരിരക്ഷയും നൽകുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു 10 ലക്ഷം രൂപയിൽ കുറയാത്ത തുക നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം കാബിനറ്റിൽ അവതരിപ്പിച്ചു സഹായം ഉറപ്പാക്കും. ആൾക്കൂട്ടക്കൊലയ്ക്കു പിന്നിലുള്ള ഒരാളെയും വെറുതെവിടില്ല. കുടുംബത്തിന്റെ ആവശ്യപ്രകാരം പട്ടികജാതി, വർഗ അതിക്രമം തടയൽ നിയമം അടക്കം ചുമത്തും. അതിഥിത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
- Also Read ‘ആൾക്കൂട്ട മർദനം കേരളത്തിന്റെ യശസ്സിന് കളങ്കം’: നീതി ഉറപ്പ്, കടുത്ത നടപടിയെന്ന് മുഖ്യമന്ത്രി
ഏഴു കുടുംബാംഗങ്ങൾക്കൊപ്പം മൃതദേഹം വിമാനമാർഗം ഇന്നു നാട്ടിലെത്തിക്കാൻ സർക്കാർ ചെലവു വഹിക്കുമെന്നു കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. റായ്പൂരിൽ നിന്നു രാമനാരായണിന്റെ ഗ്രാമത്തിലേക്കു മൃതദേഹം എത്തിക്കാനുള്ള ആംബുലൻസും ഒരുക്കിയിട്ടുണ്ട്. രാമനാരായണിന്റെ കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിച്ച കലക്ടർ ഭാര്യ ലളിതയെയും മക്കളെയും ആശ്വസിപ്പിച്ചു. നന്നായി പഠിക്കണം എന്ന ഓർമപ്പെടുത്തലോടെ കുട്ടികൾക്കു പേന സമ്മാനമായി നൽകി. നഷ്ടപരിഹാരത്തുക എത്രയും വേഗം കുടുംബത്തിന്റെ അക്കൗണ്ടിലെത്തിക്കാൻ പാലക്കാട് ജില്ലാ ഭരണകൂടവും നടപടി വേഗത്തിലാക്കി.
- ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
- ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
- 30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി...
MORE PREMIUM STORIES
English Summary:
Family Receives Body of Mob Lynching Victim: The family of Ramnarayan Baghel, a Chhattisgarhi native killed in a mob attack in Walayar, received his body after assurances from Minister K. Rajan. The government has pledged compensation and a thorough investigation into the incident, ensuring support for the victim\“s family and improved safety for migrant workers in Kerala. |
|