മുംബൈ∙ സംസാരശേഷിയും കേൾവി ശക്തിയുമില്ലാത്ത യുവതി 16 വർഷം മുൻപ് നടന്ന ലൈംഗിക പീഡനത്തെക്കുറിച്ചു നടത്തിയ വെളിപ്പെടുത്തൽ പൊലീസിനെ എത്തിച്ചത് ഒട്ടേറെ ഭിന്നശേഷിക്കാരെ പീഡിപ്പിച്ച് പണവും സ്വർണവും തട്ടിയ കുറ്റവാളിയിലേക്ക്. പരാതിക്കു പിന്നാലെ മഹേഷ് പവാറിനെ മുംബൈ വിരാറിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.
Also Read സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ഭാര്യ; അച്ഛനും മകനും കൂട്ടക്കൊലയ്ക്ക് ഇറങ്ങുമ്പോൾ പറഞ്ഞത് ട്രിപ്പ് പോവുകയാണെന്ന്
ആംഗ്യഭാഷാ വ്യാഖ്യാതാവ് മധു കെനി, ഭർത്താവ്, മറ്റു സുഹൃത്തുക്കൾ എന്നിവരുടെ സഹായത്തോടെയാണ് അതിജീവിത പൊലീസ് സ്റ്റേഷനിലെത്തി പീഡനവിവരങ്ങൾ തുറന്നുപറഞ്ഞത്. പീഡിപ്പിക്കപ്പെട്ട മറ്റൊരു ഭിന്നശേഷിക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണു തുറന്നുപറച്ചിലിലേക്ക് അതിജീവിതയെ നയിച്ചത്.
Also Read ഹരിദ്വാറിൽ ആൾക്കൂട്ട ആക്രമണം; മോഷ്ടാവെന്ന് കരുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചത് മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ
2009ലാണ് പവാറിൽ നിന്നു യുവതിക്കു ദുരനുഭവമുണ്ടായത്. ഭക്ഷണത്തിൽ ലഹരി കലർത്തി മയക്കിയായിരുന്നു പീഡനം. ഇതിന്റെ വിഡിയോ കാണിച്ച് പിന്നീട് ഭീഷണിപ്പെടുത്തി. നിലവിൽ ഏഴുപേർ പീഡിപ്പിക്കപ്പെട്ടതിനു തെളിവു ലഭിച്ചിട്ടുണ്ടെന്നും ഇരുപതിലധികം പേർ ഇയാളുടെ ആക്രമണത്തിന് വിധേയരായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി...
MORE PREMIUM STORIES
English Summary:
Mumbai Crime: Mahesh Pawar was arrested for sexually assaulting and exploiting disabled individuals. The investigation began after a speech and hearing-impaired woman revealed a 16-year-old incident, leading to the discovery of multiple victims.