ഡെറാഡൂൺ∙ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ മോഷ്ടാവെന്ന് സംശയിച്ച് മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീക്ക് ആൾക്കൂട്ട മർദനം. പോസ്റ്റിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. സ്ത്രീക്ക് സാരമായി പരുക്കേറ്റു. സംഭവത്തിൽ 6 പേർക്കെതിരെ കേസെടുത്തു. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
Also Read ‘അട്ടപ്പള്ളത്തേത് ക്രൂരമായ ആൾക്കൂട്ട കൊലപാതകം; ഉത്തരവാദികൾക്ക് ശിക്ഷ ഉറപ്പാക്കണം’: മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്
റാണിപുരിലെ ലേബർ കോളനി സ്വദേശിയാണ് സ്ത്രീ. മാനസികാസ്വാസ്ഥ്യമുള്ള ഇവർ ഹരിദ്വാർ മേഖലയിലെത്തി വീടുകളുടെ പരിസരത്ത് കടക്കുകയായിരുന്നു. ഇതോടെ, ആളുകൾ കൂടി ഇവർ മോഷ്ടാവാണെന്ന് സംശയിച്ച് മർദിക്കാൻ തുടങ്ങി. പിന്നീട് പോസ്റ്റിൽ കെട്ടിയിട്ടായി മർദനം. ചിലർ ഇതിന്റെ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
Also Read ‘മൃതദേഹം ഏറ്റെടുക്കില്ല, 25 ലക്ഷം നഷ്ടപരിഹാരം വേണം’; വാളയാറിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശിയുടെ കുടുംബം കേരളത്തിൽ
സംഭവം അറിഞ്ഞ് സ്ത്രീയുടെ ബന്ധുക്കൾ സ്ഥലത്തെത്തുകയായിരുന്നു. ഇവരുടെ ബന്ധുക്കളും നാട്ടുകാരും തമ്മിൽ തർക്കവും സംഘർഷവുമുണ്ടായി. സ്ത്രീയുടെ മകന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പ്രതികളെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
ശ്രീനിവാസൻ നിർമിച്ചത് കേരളത്തിലെ ആദ്യ ‘ഗ്രീൻഹൗസ്’; 6,364 ചതുരശ്രയടി വീടിന് കിട്ടിയ പ്ലാറ്റിനം ഗ്രേഡും ആദ്യത്തേത്; ദുബായിലെ സ്വപ്നം കണ്ടനാട്ടിൽ നടപ്പാക്കി!
വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇനി വെള്ളച്ചാട്ടം വേണ്ട! കനാൽ വെള്ളം കറന്റാക്കും ‘ജലചക്രം’; കന്നിമാരിയിലെ ‘കനാൽവൈദ്യുതിയുടെ’ ഫ്യൂസ് ഊരിയതാര്?
ഏഷ്യയിലെ ഏറ്റവും മോശം കറൻസിയായി രൂപ; കേരളത്തിൽ പവന് 3 ലക്ഷം ആയാലും ഞെട്ടരുത്; ആരാണ് സ്വർണവില ഇങ്ങനെ കൂട്ടിയത്?
MORE PREMIUM STORIES
English Summary:
Mob Lynching in Haridwar: Mentally Ill Woman Assaulted: Haridwar assault case involves a mentally ill woman being assaulted by a mob in Haridwar, Uttarakhand. Police have registered a case and are investigating the incident after video footage circulated on social media, prompting concerns and outrage.