search

ഡ്രോഗ് പാരഷൂട്ടിന്റെ പരീക്ഷണം വിജയം; ഗഗൻയാന് ഡ്രോഗിന്റെ കരുത്ത്

Chikheang 11 hour(s) ago views 908
  



തിരുവനന്തപുരം∙ ബഹിരാകാശത്തുനിന്ന് ഗഗൻയാൻ യാത്രികരെ ഭൂമിയിലേക്കു സുരക്ഷിതരായി ഇറക്കാൻ സഹായിക്കുന്ന ഡ്രോഗ് പാരഷൂട്ട് പരീക്ഷണം വിജയമായി. ചണ്ഡിഗഡിൽ ടെർമിനൽ ബാലിസ്റ്റിക് റിസർച് ലബോറട്ടറിയുടെ (ടിബിആർഎൽ) റെയിൽ ട്രാക് റോക്കറ്റ് സ്ലെഡ് (ആർടിആർഎസ്) എന്ന അതിവേഗ റോക്കറ്റ് പരീക്ഷണ സംവിധാനത്തിലായിരുന്നു പരീക്ഷണം.

  • Also Read എപ്സ്റ്റൈൻ ഫയലുകളിൽ ഇന്ത്യ, ആയുർവേദം, മസാജ്   


ബഹിരാകാശ യാത്രികരുമായി ഭൂമിയുടെ അന്തരീക്ഷത്തിലേക്കു തിരികെയെത്തുന്ന പേടകത്തിന്റെ വേഗം കുറയ്ക്കാൻ വിന്യസിക്കുന്ന ഡ്രോഗ് പാരഷൂട്ടുകൾ ചെറുതും കരുത്തുറ്റതുമാണ്. അതിവേഗം ഭൂമിയിലേക്കു പതിക്കുന്ന ബഹിരാകാശ പേടകത്തിന്റെ ആദ്യത്തെ ബ്രേക്ക് ആയിരിക്കും ഇവ. പേടകത്തിനു സ്ഥിരത നൽകി, പ്രധാന പാരഷൂട്ടുകൾക്കു സുരക്ഷിതമായി തുറക്കാൻ പാകത്തിൽ വേഗം കുറയ്ക്കുന്ന ഡ്രോഗ് പാരഷൂട്ടുകൾ ഇല്ലെങ്കിൽ അതിമർദം കാരണം പ്രധാന പാരഷൂട്ടുകൾ കീറിപ്പോകാനിടയുണ്ട്.

ഗഗൻയാൻ പേടകത്തിൽ 4 വ്യത്യസ്ത തരത്തിലുള്ള 10 പാരഷൂട്ടുകളുണ്ട്. പാരഷൂട്ടുകളെ മൂടുന്ന സംരക്ഷണ അടപ്പ് നീക്കുന്ന 2 ഏപെക്സ് കവർ പാരഷൂട്ട്, 2 ഡ്രോഗ് പാരഷൂട്ട്, പ്രധാന പാരഷൂട്ടുകളെ വലിച്ചു പുറത്തെത്തിക്കുന്ന 3 പൈലറ്റ് പാരഷൂട്ട്, പേടകത്തെ സുരക്ഷിതമായി കടലിൽ ഇറക്കുന്ന 3 പ്രധാന പാരഷൂട്ട് എന്നിവയാണവ.
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പേടകത്തിന്റെ അതിവേഗത്തിലുള്ള സഞ്ചാരത്തിനു സമാനമായ സാഹചര്യം ആർടിആർഎസ് ഉപയോഗിച്ചു കൃത്രിമമായി ഒരുക്കിയാണു പരീക്ഷണം നടത്തിയത്. അതിവേഗാവസ്ഥയിലെ പ്രവർത്തനക്ഷമത, മാറുന്ന സാഹചര്യങ്ങളിലെ പ്രകടനം, പെട്ടെന്നു വേഗം കുറയുമ്പോഴുള്ള ഘടനാപരമായ കരുത്ത് തുടങ്ങിയവ അളക്കാനായി. മനുഷ്യർ ഉൾപ്പെടുന്ന ഗഗൻയാൻ ദൗത്യത്തിൽ പിഴവിനുള്ള വിദൂര സാധ്യത പോലും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ഈ വിജയത്തോടെ പാരഷൂട്ട് സംവിധാനം മനുഷ്യദൗത്യത്തിനു യോജിച്ചത് (ഹ്യൂമൻ റേറ്റിങ്) എന്ന സർട്ടിഫിക്കേഷനിലേക്കും അടുത്തു. ഐഎസ്ആർഒ, ഡിആർഡിഒ സ്ഥാപനങ്ങളിലെ വിദഗ്ധർ ചേർന്നാണു പരീക്ഷണം നടത്തിയത്. English Summary:
Gaganyaan Mission: Drogue Parachute Test Successful, Ensuring Astronaut Safety
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160634