search

വിദേശത്തേക്കു പോകുന്നതിനുള്ള വിമാന ടിക്കറ്റ് ശരിയാക്കി നൽകാമെന്നു പറഞ്ഞു പണം തട്ടി; യുവാവ് പിടിയിൽ

deltin33 Yesterday 11:43 views 660
  



കൊച്ചി∙ വിദേശത്തേക്കു പോകുന്നതിനു വിമാന ടിക്കറ്റ് ശരിയാക്കി നൽകാമെന്നു പറഞ്ഞു പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. വെസ്റ്റ് വെങ്ങോല താമരശേരി വീട്ടിൽ അഖിലേഷിനെയാണു (35) പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. യാത്രാ ഹോളിഡേയ്‌സ് എന്ന സ്ഥാപനം നടത്തുകയാണ് ഇയാൾ. പഴങ്ങനാട് സ്വദേശികളായ ദമ്പതികളിൽ നിന്നാണു കാനഡയിൽ ബന്ധുവിന്റെ അടുത്തുപോയി വരാൻ ടിക്കറ്റ് എടുത്ത് നൽകാമെന്നു പറഞ്ഞ് 2 ഗഡുക്കളായി അഞ്ചു ലക്ഷത്തോളം രൂപ വാങ്ങിയത്.  

  • Also Read ഭാര്യ മത്സരിക്കുന്നതിനെതിരെ പോസ്റ്റ്, പിന്നാലെ ദുരൂഹമരണം; നിർണായകമായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്   


ടിക്കറ്റ് ലഭിക്കാതെ വന്നപ്പോഴാണ് ഇവർ പരാതി നൽകിയത്. സമാന സ്വഭാവമുള്ള വേറെയും പരാതികൾ ഇയാളുടെ പേരിലുണ്ട്. ഇൻസ്പെക്ടർ ജിൻസൻ ഡൊമനിക്, എസ്ഐ ജോസി എം.ജോൺസൻ, എഎസ്ഐ എം.ബി. സുബൈർ, സീനിയർ സിപിഒമാരായ എ.കെ. നജ്മി, എം.എച്ച്. സുബൈർ എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്. English Summary:
Travel Agency Fraud: Flight ticket fraud is a serious issue, especially in the digital age. A man was arrested in Perumbavoor for allegedly defrauding a couple by promising to arrange flight tickets to Canada and taking money.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470513