search

ഭാര്യയുടെ സ്ഥാനാർഥിത്വത്തിനെതിരെ പോസ്റ്റും പിന്നാലെ മരണവും; കൊലപാതകമെന്ന് സംശയം

deltin33 2026-2-12 11:42:14 views 1135
  



തിരുവനന്തപുരം ∙ തദ്ദേശതിരഞ്ഞെടുപ്പിൽ ഭാര്യയ്ക്കു സീറ്റ് നൽകിയാൽ എതിരെ രംഗത്തുവരുമെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട വെമ്പായം വേറ്റിനാട് സ്വദേശി എം.അജിത് കുമാറിന്റെ (53) മരണം കൊലപാതകമെന്ന് സംശയം. മരണകാരണം തലയ്ക്കേറ്റ പരുക്കെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ.  

  • Also Read പാരഡിപ്പാട്ട്: നടപടി തേടി സിപിഎം; തിടുക്കം കാട്ടാതെ പൊലീസ്   


മർദനമേറ്റതിന്റെ ചിത്രങ്ങൾ സഹിതം അജിത്ത് ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് ഇങ്ങനെ: ‘ഭാര്യ ബീന എന്റെ പേരു കൂടി ചേർത്ത് രണ്ട് തവണ മത്സരിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗമായിട്ടുണ്ട്.  ഇവർക്ക് കോൺഗ്രസ് കമ്മിറ്റി സീറ്റ് നൽകിയാൽ ഞാൻ തന്നെ അവൾക്ക് എതിരെ രംഗത്തുവരും.’ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം ബീനയാണ് അജിതിന്റെ ഭാര്യ. ഒക്ടോബർ 10ന് രാവിലെ അ​ഞ്ചുമണിയോടെയാണ് അജിത്തിനെ വീട്ടിലെ ഓഫിസ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമിതഅളവിൽ ഗുളിക കഴിച്ച് ജീവനൊടുക്കിയെന്നായിരുന്നു മകൻ വിനായക് ശങ്കർ നൽകിയ മൊഴി. മത്സരിച്ച ബീന പരാജയപ്പെട്ടിരുന്നു. English Summary:
Suspicious Death in Vembayam Sparks Investigation: Kerala News focuses on the suspicious death of M. Ajith Kumar in Vembayam following a Facebook post opposing his wife\“s candidacy in the local body elections. The death is now under investigation as a possible murder, changing the narrative of the case.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
478131