മനില∙ ഫിലീപ്പിൻസിൽ അതിശക്തമായ ഭൂചലനം. 7.6 തീവ്രത രേഖപ്പെടുത്തി. സൂനാമി മുന്നറിയിപ്പ് നൽകിയ അധികൃതർ തീരമേഖലയിൽ നിന്നു ജനങ്ങളെ ഒഴിപ്പിക്കുകയാണ്. ദാവോ ഓറിയന്റലിലെ മനായ് ടൗൺ തീരത്തോടു ചേർന്ന് സമുദ്രത്തിൽ 10 കി.മീ. ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഫിലിപ്പീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജി അറിയിച്ചു.
- Also Read ആപ്പിള്‍ മേധാവി സ്ഥാനം കുക്ക് ഒഴിഞ്ഞേക്കും!സ്റ്റീവ് ജോബ്സിന് ഒത്ത പകരക്കാരനായിരുന്നോ?
സൂനാമി സാധ്യത മുന്നിൽകണ്ട് തീരദേശത്തെ ജനങ്ങളോട് ഉയർന്ന മേഖലകളിലേക്കോ ഉൾമേഖലകളിലേക്കോ മാറാൻ നിർദേശിച്ചിരിക്കുകയാണ്. മൂന്നു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കു സാധ്യതയുണ്ടെന്ന് പസഫിക് സൂനാമി വാണിങ് സെന്റർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 186 മൈലുകൾ അകലെ വരെ ശക്തമായ തിരമാലകൾക്കു സാധ്യതയുണ്ട്.
- Also Read കുട്ടികൾക്കു ചുമ മരുന്ന് കൊടുക്കാമോ? രോഗം കലശലായാൽ എന്തു ചെയ്യും? ഗൃഹചികിത്സ എങ്ങനെ?– ശിശുരോഗ വിദഗ്ധൻ പറയുന്നു
ഇന്തൊനീഷ്യയുടെ വടക്കൻ തീരമേഖലകളിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ടാഴ്ചക്കിടെ ഫിലിപ്പീൻസിലുണ്ടാകുന്ന രണ്ടാമത്തെ ശക്തമായ ഭൂചലനമാണ് ഇന്നത്തേത്. സെപ്റ്റംബർ 30ന് 6.9 തീവ്രതയിലുണ്ടായ ഭൂകമ്പത്തിൽ 72 പേർ മരിച്ചിരുന്നു. English Summary:
Philippines earthquake: Philippines earthquake of magnitude 7.6 struck, triggering tsunami warnings and coastal evacuations. The authorities are urging residents to move to higher ground as a precaution. Potential tsunami waves could reach up to three meters in height. |
|