search

അയൽരാജ്യങ്ങളോട് മാപ്പ് പറഞ്ഞ് ഇറാൻ പ്രസിഡൻറ്, കേരളത്തിന് 5 വാഗ്ദാനങ്ങൾ നൽകി രാഹുൽ ഗാന്ധി– പ്രധാനവാർത്തകൾ

deltin33 1 hour(s) ago views 520
  



പശ്ചിമേഷ്യയിൽ സംഘർഷം തുടരുകയാണ്. ആക്രമണ പ്രത്യാക്രമണ വാർത്തകളാണ് പശ്ചിമേഷ്യയിൽ നിന്നും വരുന്നത്. ഇതിനിടെ അയൽരാജ്യങ്ങളെ ആക്രമിച്ചതിൽ ഇറാൻ പ്രസിഡൻറ് മസൂദ് പെസഷ്കിയാൻ ക്ഷമാപണം നടത്തി. പാചകവാതക വില വർധിപ്പിച്ചതും ശമ്പള വർധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെയും ജീവനക്കാരുടെയും ശമ്പളം വർധിപ്പിച്ച് വിജ്ഞാപനം ഇറക്കിയതും വാർത്തയിലിടം നേടി. വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രഖ്യാപനങ്ങളും പ്രധാനപ്പെട്ടതായി.ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി.  

ഇസ്രയേലും യുഎസുമായുള്ള യുദ്ധത്തിൽ മറ്റു അയൽരാജ്യങ്ങളെ ആക്രമിച്ചതിൽ ക്ഷമ ചോദിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ഇറാനെ ആക്രമിച്ചാൽ മാത്രമേ ഇനി അയൽരാജ്യങ്ങൾക്കു നേരെ ആക്രമണം ഉണ്ടാകൂ എന്നും ഇറാൻ കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതു യുഗയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. കേരളത്തിന് അഞ്ച് ഉറപ്പുകൾ രാഹുൽഗാന്ധി പ്രഖ്യാപിച്ചു

ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില 60 രൂപയും വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില 115 രൂപയും കൂട്ടി. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ സാഹചര്യത്തിൽ ലഭ്യത കുറഞ്ഞതോടെ ആഗോള വിപണിയിൽ വില കുത്തനെ കൂടിയതോടെയാണ് ഇന്ത്യൻ കമ്പനികളും വില കൂട്ടിയത്. ADVERTISEMENT Go AD-FREE

സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെയും മറ്റു വിഭാഗങ്ങളിലെ ജീവനക്കാരുടെയും ശമ്പളം പരിഷ്കരിച്ച് കരടു വിജ്ഞാപനമിറക്കി. നഴ്സുമാരുടെ മിനിമം വേതനം 25450 മുതൽ 30,880 വരെയാണ്.

പെരുമ്പളം പാലം ഉദ്ഘാടനച്ചടങ്ങിന്റെ ലൈവ് സംപ്രേഷണത്തിന്റെ ലിങ്ക് തന്റെ സമൂഹമാധ്യമ പേജിൽനിന്നു നീക്കം ചെയ്ത് ജി.സുധാകരൻ. മുഖ്യമന്ത്രി പാലം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലെ മുഖ്യാതിഥിയായി സുധാകരനെയാണു തീരുമാനിച്ചിരുന്നതെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. ഇതോടെ, സുധാകരനും സിപിഎം നേതൃത്വവും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനുള്ള സാധ്യതകൾ മങ്ങി. മുഖ്യമന്ത്രിയായിരുന്നു പാലത്തിന്റെ ഉദ്ഘാടകൻ. ADVERTISEMENT Go AD-FREE
JUST IN


  • 44 SECONDS AGO   അയൽരാജ്യങ്ങളോട് മാപ്പ് പറഞ്ഞ് ഇറാൻ പ്രസിഡൻറ്, കേരളത്തിന് 5 വാഗ്ദാനങ്ങൾ നൽകി രാഹുൽ ഗാന്ധി– പ്രധാനവാർത്തകൾ Latest News
      

         
    •   
         
    •   
        
       

  • 37 MINUTES AGO   മത്തി, അയല, ചൂര..; ജയിലിൽ ഇനി മത്സ്യഫെഡിന്റെ മീൻ Kannur
      

         
    •   
         
    •   
        
       

  • 1 HOUR 7 MINUTES AGO   യുദ്ധം: കയറ്റുമതി നിലച്ചു; തേങ്ങ വിലയിൽ വൻ ഇടിവ്, കേര കർഷകർക്കു കനത്ത തിരിച്ചടി Kozhikode
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Todays Recap: 07-03-2026
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477856