കണ്ണൂർ ∙ ഒൻപതാം ക്ലാസിലെ പരീക്ഷയ്ക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യക്കടലാസ്. തലശ്ശേരി നോർത്ത് ബിആർസിക്ക് കീഴിലെ ചില സ്കൂളുകളിലാണ് ചോദ്യക്കടലാസ് മാറി നൽകിയത്. ഇന്ന് നടക്കുന്ന ഒൻപതാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യക്കടലാസിന് പകരം പത്തിന് നടക്കേണ്ട എട്ടാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യക്കടലാസാണ് വിതരണത്തിനെത്തിച്ചത്.
What you should read next
കവർ പൊട്ടിച്ച് കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനിടെയാണ് ചോദ്യക്കടലാസ് മാറിയതായി മനസ്സിലാക്കിയത്. അധ്യാപകർ ഉടൻ തന്നെ ബിആർസിയുമായി ബന്ധപ്പെട്ട് ഒൻപതാം ക്ലാസിലെ ചോദ്യക്കടലാസ് എത്തിച്ചു വിതരണം ചെയ്യുകയായിരുന്നു. ഉച്ച തിരിഞ്ഞ് ഒന്നരയ്ക്ക് തുടങ്ങേണ്ടിയിരുന്ന പരീക്ഷ രണ്ടരയ്ക്ക് ശേഷമാണ് പല സ്കൂളുകളിലും ആരംഭിച്ചത്.
What you should read next
കെ.ശാന്തകുമാരി എംഎൽഎയെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ കുടുക്കാൻ ശ്രമം Latest News
ചോദ്യക്കടലാസ് മാറിയത് മനസ്സിലാക്കിയതിനാൽ വിദ്യാർഥികൾക്ക് വിതരണം ചെയ്തില്ലെന്നാണ് അധ്യാപകർ പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു.
JUST IN
3 MINUTES AGO 9–ാം ക്ലാസിലെ പരീക്ഷയ്ക്ക് നൽകിയത് 8–ാം ക്ലാസിലെ ചോദ്യക്കടലാസ്; അന്വേഷണം Latest News
13 MINUTES AGO സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ചു; കരട് വിജ്ഞാപനം ഇറങ്ങി Latest News
32 MINUTES AGO മാതാവിന്റെ മുന്നിൽ വച്ച് 9 വയസ്സുകാരൻ കാറിടിച്ചു മരിച്ചു Latest News
VIEW MORE
English Summary:
Exam Paper Mix-Up: 9th grade exam in Kannur mistakenly used 8th grade question papers. An investigation has been ordered by the Education Department following the exam paper mix-up.