വാഷിങ്ടൻ ∙ യുഎസ് പൗരന്മാരുടെ ജീവിതത്തിന് ഭീഷണിയാകുന്നതിനാൽ 5 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പൂർണവിലക്കും 15 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഭാഗികവിലക്കും ഏർപ്പെടുത്തുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. സിറിയ, ബുർക്കിന ഫാസോ, മാലി, നൈജർ, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലെ പൗരൻമാർക്കും പലസ്തീൻ അതോറിറ്റി നൽകുന്ന പാസ്പോർട്ട് ഉള്ളവർക്കും പൂർണ നിരോധനം ഏർപ്പെടുത്തി. നൈജീരിയയും സിംബാബെയും അടക്കം 15 രാജ്യങ്ങൾക്ക് ഭാഗിക വിലക്കാണുള്ളത്. ഏഷ്യൻ രാജ്യമായ ലാവോസിൽ നിന്നുള്ളവർക്കും നിയന്ത്രണമുണ്ട്.
- Also Read റഷ്യൻ മുങ്ങിക്കപ്പലിനെ തകർത്ത് യുക്രെയ്ൻ ഡ്രോൺ, ആക്രമണം സ്ഥിരീകരിച്ച് റഷ്യ; സബ് സീ ബേബി യുക്രെയ്നിന്റെ തുറുപ്പുചീട്ട്
അഫ്ഗാനിസ്ഥാൻ, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ, മ്യാൻമർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനി, എറിട്രിയ, ഹെയ്തി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കഴിഞ്ഞ ജൂണിൽ ഏർപ്പെടുത്തിയ പൂർണവിലക്ക് തുടരും. സിറിയയിൽ 2 നാഷൽ ഗാർഡ് അംഗങ്ങൾ ഏതാനും ദിവസം മുൻപ് വെടിയേറ്റു മരിച്ചു. ഡിസംബർ ഒന്നിന് വാഷിങ്ടനിൽ 2 നാഷനൽ ഗാർഡ് അംഗങ്ങളെ അഫ്ഗാൻ പൗരൻ വെടിവയ്ക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. ഈ സംഭവങ്ങളാണ് ഇപ്പോഴത്തെ തീരുമാനത്തിന് കാരണം. English Summary:
Trump: Foreign citizens are a threat; ban imposed on 5 more countries |