search

ക്ഷേമ പെൻഷൻ വിതരണത്തിന് ഇരുട്ടടി; കടമെടുപ്പിൽ 6880 കോടി കേന്ദ്രം ഒറ്റയടിക്ക് വെട്ടി

LHC0088 7 hour(s) ago views 265
  



തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പും സാമ്പത്തിക വർഷാവസാനവും കണക്കിലെടുത്ത് വൻ പണച്ചെലവിനു ലക്ഷ്യമിടുന്ന സംസ്ഥാന സർക്കാരിന് ഇടിത്തീയായി കേന്ദ്ര സർക്കാർ കടമെടുപ്പുപരിധി കുറച്ചു. ഇനിയുള്ള 3 മാസത്തേക്ക് കടമെടുക്കാൻ ബാക്കിയുണ്ടായിരുന്ന 12,516 കോടി രൂപയിൽനിന്ന് 6880 കോടി രൂപ ഒറ്റയടിക്ക് വെട്ടിക്കുറച്ചാണു കേന്ദ്ര ധനമന്ത്രാലയത്തിന്റെ കത്ത്.  

  • Also Read പതറുന്നു, തുടർഭരണ മുദ്രാവാക്യം   


ബജറ്റിനു പുറത്ത് കിഫ്ബിയും പെൻഷൻ കമ്പനിയും അടക്കമുള്ള സ്ഥാപനങ്ങൾ അധിക വായ്പയെടുത്തു എന്ന കാരണമാണു ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇക്കാലയളവിൽ ഇനി കടമെടുക്കാൻ കഴിയുക 5944 കോടി മാത്രം. ജനുവരി മുതൽ മാർച്ച് വരെ കരാറുകാർക്ക് അടക്കം ബില്ലുകൾ പാസാക്കി നൽകാൻ മാത്രം 20,000 കോടി വേണം. ശമ്പളവും പെൻഷനും നൽകാൻ വേണ്ടത് 15,000 കോടിയിലേറെ. 2000 രൂപയായി വർധിപ്പിച്ച ക്ഷേമ പെൻഷനും നൽകണം. നികുതി അടക്കമുള്ള വരുമാനങ്ങൾ കൊണ്ട് ഇതിനു കഴിയില്ലെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ. സംസ്ഥാന സർക്കാർ ഗാരന്റി നിൽക്കുന്ന സ്ഥാപനങ്ങൾ വായ്പകൾ തിരിച്ചടച്ചില്ലെങ്കിൽ ഉപയോഗിക്കാനായുള്ള കരുതൽഫണ്ട് രൂപീകരിക്കാത്തതിനാൽ 3300 കോടി രൂപ നേരത്തേ കടമെടുപ്പുപരിധിയിൽനിന്നു കേന്ദ്രം വെട്ടിക്കുറച്ചിരുന്നു.  

ആകെ ഗാരന്റി നിൽക്കുന്ന തുകയുടെ അര ശതമാനം വീതം 5 വർഷം കൊണ്ടു രണ്ടര ശതമാനം കരുതൽ ഫണ്ടിൽ നിക്ഷേപിക്കാമെന്നു കേരളം സമ്മതിച്ചതോടെ തടഞ്ഞുവച്ച ഈ 3300 കോടി അനുവദിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ രണ്ടര ശതമാനം തുകയും ഒറ്റയടിക്കു ഫണ്ടിലേക്കു മാറ്റണമെന്ന പുതിയ നിർദേശമെത്തിയതോടെ അക്കാര്യത്തിലും സർക്കാരിന്റെ പ്രതീക്ഷയറ്റു.
    

  • REFLECTIONS 2025 പിന്നെയും പിന്നെയും ബുക്കിങ്; എന്തുകൊണ്ട് കേരളത്തിലെ ഈയിടങ്ങളിൽ ഇത്രയും തിരക്ക്? 2025ൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെത്തിയത് ഇവിടെ
      

         
    •   
         
    •   
        
       
  • തിയറ്ററുകൾക്ക് അന്ന് വെല്ലുവിളിയായത് ആ സീരിയൽ; മോശം റിവ്യൂ കൊണ്ട് കാര്യമില്ല; ‘ലോക’ ടീമിന്റെ തീരുമാനം റെക്കോർഡിട്ടു
      

         
    •   
         
    •   
        
       
  • നിങ്ങളുടെ കഴുത്തിലുണ്ടോ ആ അടയാളം? ശ്രദ്ധിക്കണം, ശരീരത്തില്‍ ഇൻസുലിൻ പ്രവർത്തിക്കില്ല; ഉറപ്പാക്കിയിട്ടുണ്ടോ ഈ 3 ‘സേഫ്റ്റി’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kerala\“s Financial Crisis: Centre Slashes Kerala\“s Borrowing Limit by ₹6880 Crore; Welfare Pensions at Risk
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158594