search

സ്വർണക്കൊള്ളയ്ക്കു രാജ്യാന്തര ബന്ധം; ചെന്നൈ വ്യവസായിയെ തേടി അന്വേഷണസംഘം

Chikheang 3 hour(s) ago views 371
  



തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ളക്കേസിൽ രാജ്യാന്തര ബന്ധം ഉണ്ടെന്ന വിവരത്തിൽ കൂടുതൽ വ്യക്തത തേടി ചെന്നൈയിലെ വ്യവസായിയിലേക്ക് അന്വേഷണം. രാജ്യാന്തര പുരാവസ്തു വിൽപനസംഘത്തിൽപെട്ട ആളാണ് ഇയാൾ. ദുബായിലെ വ്യവസായി നൽകിയ വിവരങ്ങളും ഉണ്ണിക്കൃഷ്ണൻ പോറ്റിയിൽ നിന്നുള്ള വിവരങ്ങളും ഇക്കാര്യത്തിൽ വീണ്ടും പരിശോധിക്കുന്നുണ്ട്.

  • Also Read ഗവർണർക്ക് വഴങ്ങി, വീണ്ടും; വി.സി നിയമനത്തിലെ ഒത്തുതീർപ്പിനു പിന്നാലെ റജിസ്ട്രാറുടെ കാര്യത്തിലും വിട്ടുവീഴ്ച   


കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ദുബായിലെ വ്യവസായിയിൽനിന്നു മൊഴിയെടുത്തത്. രാജ്യാന്തര പുരാവസ്തു കള്ളക്കടത്ത് സംഘത്തിലെ ചിലരുടെ വിവരങ്ങളും അവർക്ക് ശബരിമല സ്വർണപ്പാളി കിട്ടിയിട്ടുണ്ടെന്ന സൂചനയുമാണു വ്യവസായി നൽകിയത്.

ശബരിമലയിൽ നിന്നുള്ള സ്വർണം ബെള്ളാരിയിൽ ജ്വല്ലറിയുടമ ഗോവർധനു വിറ്റു എന്നായിരുന്നു പോറ്റി നൽകിയ മൊഴി. ഇതിന് ഇടനിലക്കാരനായതു ചെന്നൈയിലെ വ്യവസായിയാണെന്നും മൊഴി നൽകിയിട്ടുണ്ട്.
    

  • REFLECTIONS 2025 പിന്നെയും പിന്നെയും ബുക്കിങ്; എന്തുകൊണ്ട് കേരളത്തിലെ ഈയിടങ്ങളിൽ ഇത്രയും തിരക്ക്? 2025ൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെത്തിയത് ഇവിടെ
      

         
    •   
         
    •   
        
       
  • തിയറ്ററുകൾക്ക് അന്ന് വെല്ലുവിളിയായത് ആ സീരിയൽ; മോശം റിവ്യൂ കൊണ്ട് കാര്യമില്ല; ‘ലോക’ ടീമിന്റെ തീരുമാനം റെക്കോർഡിട്ടു
      

         
    •   
         
    •   
        
       
  • നിങ്ങളുടെ കഴുത്തിലുണ്ടോ ആ അടയാളം? ശ്രദ്ധിക്കണം, ശരീരത്തില്‍ ഇൻസുലിൻ പ്രവർത്തിക്കില്ല; ഉറപ്പാക്കിയിട്ടുണ്ടോ ഈ 3 ‘സേഫ്റ്റി’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്രീകുമാറിനെ അറസ്റ്റ് ചെയ്തു

∙ 2019ൽ ദ്വാരപാലക ശിൽപപാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റി കൊണ്ടുപോകുന്ന കാലത്ത് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന എസ്.ശ്രീകുമാറിനെ ഇന്നലെ എസ്ഐടി സംഘം അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ്. സ്വർണം ചെമ്പായി രേഖപ്പെടുത്തി,       ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ശ്രീകുമാറിനെതിരെയും ചുമത്തിയത്. 31 വരെ റിമാൻഡ് ചെയ്തു.

സംഭവം നടക്കുന്നതിനു തൊട്ടുമുൻപാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായതെന്നും മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദേശമനുസരിച്ചാണ് പ്രവർത്തിച്ചതെന്നും ശ്രീകുമാറിന്റെ അഭിഭാഷകർ കോടതിയിൽ അറിയിച്ചു. English Summary:
Sabarimala Gold Robbery: International Links Emerge, Former Officer Arrested
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160373