search

12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു: ഇന്ത്യൻ യുവാവിന് 15 വർഷം തടവും 14 ചൂരൽ അടിയും ശിക്ഷ

cy520520 3 hour(s) ago views 568
  

    



സിങ്കപ്പൂ‍ർ ∙ ടെലിഗ്രാം ആപ്പ് വഴി പരിചയപ്പെട്ട 12 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ പൗരന് 15 വർഷം തടവ് ശിക്ഷ വിധിച്ച് സിങ്കപ്പൂരിലെ കോടതി. ഇന്ത്യക്കാരനായ മൂക്കപ്പിള്ളൈ പഴനിവേല്‍ (34)ആണ് 2022 ഏപ്രിൽ 18-ന് പെൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യൽ, ലൈംഗികമായി പീഡിപ്പിക്കൽ എന്നീ കുറ്റങ്ങൾ കോടതിയിൽ തെളിഞ്ഞിരുന്നു. തുടർന്ന് കോടതി യുവാവിന് 15 വർഷം തടവും 14 ചൂരൽ അടിയും വിധിച്ചു.

  • ദേഹാസ്വാസ്ഥ്യം; സ്വയം വാഹനമോടിച്ച് ആശുപത്രിയിലെത്തി, പക്ഷേ...; മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസം ബാക്കിവെച്ച് അബ്ദുൽ സലീം മടങ്ങി Gulf News
      

         
    •   
         
    •   
        
       
  • Reflections 2025 8 മാസം ഓൺലൈൻ ഡേറ്റിങ്; കാമുകനെ കാണാൻ യുഎസിൽ നിന്നും ഇന്ത്യയിലെത്തി യുവതി: ബക്കിങ്ങാം കൊട്ടാരത്തിൽ അതിഥിയായി മലയാളി നഴ്സ് Europe News
      

         
    •   
         
    •   
        
       


2022 ഏപ്രിൽ 17നാണ് പെൺകുട്ടി മൂക്കപ്പിള്ളൈ പഴനിവേലിന് ടെലിഗ്രാമിലെ \“സ്വീറ്റ് സ്വീറ്റ്\“ എന്ന അക്കൗണ്ടിലേക്ക് മെസേജ് അയച്ചത്. ലൈം​ഗിക ഉദ്ദേശത്തോടെ സംസാരിച്ചപ്പോൾ തനിക്ക് 13 വയസ്സ് മാത്രമാണെന്ന് പെൺകുട്ടി പറഞ്ഞു. പഴനിവേൽ പെൺകുട്ടിയെ കാണണമെന്ന് ആവശ്യപ്പെടുകയും, എന്തിനാണ് കാണുന്നതെന്ന് പെൺകുട്ടി ചോദിച്ചപ്പോൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് ഇയാൾ മറുപടി നൽകുകയും ചെയ്തു.

അടുത്ത ദിവസം, സിക്സ്ത് അവന്യൂ എംആർടി സ്റ്റേഷനിൽ വച്ചാണ് ഇരുവരും കണ്ട് മുട്ടിയത്. അന്ന് അമ്മയോടൊപ്പം വന്ന പെൺകുട്ടി, ഇയാളെ കാണാനായി ഷോപ്പിങ്ങിന് പോകുകയാണെന്ന് കള്ളം പറയുകയായിരുന്നു. അതിനുശേഷം പഴനിവേൽ കുട്ടിയെ ആളൊഴിഞ്ഞ പുൽമേട്ടിലേക്ക് കൊണ്ടുപോകുകയും ലൈം​ഗികമായി പീഡിപ്പിക്കുകയും ചെയ്തു.

പെൺകുട്ടി എതിർത്തതോടെ ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു. തനിക്ക് പ്രതിയിൽ നിന്ന് മോശമായ അനുഭവമാണ് ഉണ്ടായതെന്നും, അയാളുടെ ശാരീരക ഉപ​​​ദ്രവം \“വളരെ വൃത്തികെട്ടതായി തോന്നി\“ എന്നുമാണ് പെൺകുട്ടി മൊഴി നൽകിയത്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം വീണ്ടും കാണണമെന്ന് ആവശ്യപ്പെട്ട് പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പലവട്ടം മെസേജുകൾ അയച്ചിരുന്നു.

വിചാരണയ്ക്കിടെ, തനിക്ക് ഒരു അഭിഭാഷകനെ അനുവദിക്കണമെന്നും, ഇല്ലെങ്കിൽ താൻ ജയിലിൽ നിരാഹാര സമരം നടത്തുമെന്നും പഴനിവേൽ കോടതിയിൽ പറഞ്ഞു. അതേസമയം ഇത് വിചാരണ തടസ്സപ്പെടുത്താനുള്ള പ്രതിയുടെ തന്ത്രം മാത്രമാണെന്ന് പെൺകുട്ടിയുടെ അഭിഭാഷകൻ വാദിച്ചു. വിചാരണ തുടങ്ങുന്നതിന് മുമ്പ് നിയമസഹായം വേണ്ടെന്നും കേസ് സ്വന്തമായി വാദിക്കാമെന്നും പഴനിവേൽ കോടതിയിൽ പറഞ്ഞിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ തന്നോട് പരുഷമായി പെരുമാറിയെന്നും യുവാവ് കോടതിയിൽ ആരോപിച്ചു.

എന്നാൽ ആരോപണങ്ങൾ സത്യമല്ലെന്നും പ്രതി കുറ്റക്കാരനാണെന്ന് ബോധ്യമായെന്നും കോടതി പറഞ്ഞു. ഒക്ടോബർ 29-നാണ് ഇയാൾ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. കുറ്റകൃത്യങ്ങൾ ചെയ്തിട്ടില്ലാത്തതിനാൽ കുറ്റങ്ങൾ സമ്മതിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് യുവാവ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി പ്രതിയുടെ വാദം തള്ളുകയായിരുന്നു.  English Summary:
Court in Singapore has sentenced an Indian man to 15 years in prison for sexually assaulting a 12-year-old girl he met through a mobile chat app.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156184