search

എസ്ഐആർ: ബംഗാളിൽ 58 ലക്ഷം പേരെ ഒഴിവാക്കി; അഞ്ചിടത്ത് കരടുപട്ടികയായി

deltin33 3 hour(s) ago views 1059
  



ന്യൂഡൽഹി ∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) നടക്കുന്ന ബംഗാൾ, രാജസ്ഥാൻ, ഗോവ, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ബംഗാളിൽ വോട്ടർപട്ടികയിൽ ഉണ്ടായിരുന്നവരിൽ 58 ലക്ഷത്തിലേറെ പേരെ ഒഴിവാക്കി. ഇവരുടെ പട്ടിക പ്രത്യേകം പ്രസിദ്ധീകരിച്ചു. ഇരു പട്ടികകളുടെയും പകർപ്പുകൾ അംഗീകൃത രാഷ്ട്രീയപാർട്ടികൾക്കു നൽകിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.  

  • Also Read ‘പ്രസംഗം തെറ്റിദ്ധരിപ്പിക്കും വിധം എഡിറ്റ് ചെയ്ത് അവതരിപ്പിച്ചു’: 1000 കോടി ഡോളർ നഷ്ടപരിഹാരം തേടി ബിബിസിക്കെതിരെ ട്രംപ്   


ബംഗാളിലെ 7.66 കോടി വോട്ടർമാരിൽ 7.08 കോടി പേരാണ് എന്യൂമറേഷൻ ഫോം നൽകിയത്. ഒഴിവാക്കിയവരിൽ 24 ലക്ഷം പേർ മരിച്ചവരാണെന്നും 19.88 ലക്ഷം പേർ താമസം മാറിയവരാണെന്നും 1.38 ലക്ഷം പേർ ഒന്നിലേറെ സ്ഥലങ്ങളിൽ വോട്ടുള്ളവരാണെന്നും 12.2 ലക്ഷം പേരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും കമ്മിഷൻപറഞ്ഞു.   

പരാതികൾ ജനുവരി 15 വരെ ബിഎൽഒമാർ വഴിയോ കമ്മിഷന്റെ വെബ്സൈറ്റ്, ആപ് എന്നിവ വഴിയോ നൽകാം. രാഷ്ട്രീയപാർട്ടികൾക്കും ശ്രദ്ധയിൽപെടുത്താം. കരടുപട്ടികയിൽ ഉൾപ്പെടാത്തവർക്ക് ഫോം 6 പൂരിപ്പിച്ചു നൽകി പേരുചേർക്കാം. ‍2026 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവർക്കും പേരുചേർക്കാം. രേഖകൾ ഹാജരാക്കാൻ ഫെബ്രുവരി 7 വരെ സമയമുണ്ട്. അന്തിമ പട്ടിക 14നു പ്രസിദ്ധീകരിക്കും.  
    

  • കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
      

         
    •   
         
    •   
        
       
  • കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
      

         
    •   
         
    •   
        
       
  • കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വെട്ടിനിരത്തലിനെതിരെ ബിഎൽഒമാരുടെ സമരം

കൊൽക്കത്ത ∙ ബംഗാളിൽ 58 ലക്ഷം വോട്ടർമാരുടെ പേര് നീക്കിയതിനെതിരെ ബിഎൽഒമാർ തിരഞ്ഞെടുപ്പു കമ്മിഷൻ ഓഫിസിനു മുന്നിൽ സമരം ചെയ്തു. ബിജെപിയുമായി ഒത്തുകളിച്ചാണു പേരുകൾ വെട്ടിയതെന്ന് ആരോപിച്ചു. പട്ടികയിൽ വ്യാപക ക്രമക്കേടുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.

എസ്ഐആർ അട്ടിമറി ശ്രമം: പ്രതികരിക്കാതെ കോടതി

ന്യൂഡൽഹി ∙ ബിഹാറിലെ എസ്ഐആർ അട്ടിമറിക്കാൻ കേന്ദ്രീകൃത ശ്രമം നടന്നെന്നും പേരുകൾ നീക്കം ചെയ്യാൻ മുൻകൂട്ടി പൂരിപ്പിച്ച അപേക്ഷകൾ വിതരണം ചെയ്തെന്നുമുള്ള പത്രറിപ്പോർട്ടിനോട് സുപ്രീം കോടതി പ്രതികരിച്ചില്ല. ഇതിൽ തിരഞ്ഞെടുപ്പു കമ്മിഷനോടു വിശദീകരണം തേടാനും സുപ്രീം കോടതി വിസമ്മതിച്ചു.  

സത്യവാങ്മൂലം നൽകാതെ ഇത്തരം കാര്യങ്ങളിൽ വിശദീകരണം തേടാനാകില്ലെന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ച് വ്യക്തമാക്കി. English Summary:
Special Intensive Revision: 58 Lakh Names Cut from Bengal Voter List in SIR Draft; Protests Erupt
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469830