LHC0088 • 12 hour(s) ago • views 196
തിരുവനന്തപുരം ∙ യുഡിഎഫ് മുന്നണി വിപുലീകരണത്തിനായി ധൃതിപിടിച്ചുള്ള നീക്കങ്ങൾ നടത്തേണ്ടതില്ലെന്ന് തീരുമാനം. കേരള കോൺഗ്രസ് (എം), ആർജെഡി എന്നിവയെ ഒപ്പംകൂട്ടി മുന്നണി വിപുലീകരണം മുൻപ് ലക്ഷ്യമിട്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ എടുത്തുചാടിയുള്ള നീക്കങ്ങൾ വേണ്ടെന്നാണു തീരുമാനം. പകരം, മുന്നണി ഘടന ദൃഢമാക്കുന്നതിനാകും പ്രഥമ പരിഗണന. എൽഡിഎഫിൽ നിന്ന് ഏതെങ്കിലും ഘടകകക്ഷിയെ മുഴുവനായി മറുകണ്ടം ചാടിക്കുന്നതിനു പകരം അതിൽനിന്നുള്ള ചിലരെ ഒപ്പംകൂട്ടുന്നതിനുള്ള സാധ്യതയും ആരായും.
- Also Read തദ്ദേശ തോൽവി: ഇടതുപാർട്ടികളിലെ ഭിന്നത പുറത്ത്; ഇന്ന് എൽഡിഎഫ് യോഗം
ഓരോ സ്ഥലത്തും ഇടതുപക്ഷത്തെ തോൽപിക്കാൻ കെൽപ്പുള്ളവർ ആരാണെന്നു നോക്കിയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് വീണതെന്ന് തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ വിജയത്തിന്റെ അടിസ്ഥാനത്തിൽ യുഡിഎഫ് വിലയിരുത്തുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുള്ള ബദൽ യുഡിഎഫ് മാത്രമാണെന്ന പ്രചാരണം ഊർജിതമാക്കി പരമാവധി സീറ്റുറപ്പിക്കുകയാണു തന്ത്രം. ശക്തമായ ഭരണവിരുദ്ധ വികാരം പ്രകടമായ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ വോട്ടുകളും യുഡിഎഫിനു ലഭിച്ചുവെന്ന് മുന്നണി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ആശയപരമായി യോജിക്കുന്നവർ യുഡിഎഫിലേക്കു വരുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു മുസ്‍ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി കോഴിക്കോട്ടു പറഞ്ഞു. English Summary:
UDF Halts Expansion Plans: UDF expansion plans are on hold as the coalition prioritizes strengthening its existing structure. The focus is on consolidating the coalition and maximizing seat wins in upcoming elections by presenting a strong alternative to the ruling LDF. The UDF aims to capitalize on anti-incumbency sentiments and attract voters from the left. |
|