തിരുവനന്തപുരം ∙ സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം തീരെയില്ലെന്നും ന്യൂനപക്ഷ വോട്ടുകൾ ചോർന്നിട്ടില്ലെന്നും ‘ശബരിമല’ തിരിച്ചടിയായില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രഖ്യാപിച്ചു. സിപിഐയുടെ വിലയിരുത്തലുകളിൽനിന്ന് തീർത്തും ഭിന്നമാണ് ഇതെല്ലാം. ഇതോടെ തോൽവിയുടെ കാരണങ്ങളുടെ കാര്യത്തിൽ സിപിഎമ്മിനും സിപിഐക്കും വ്യത്യസ്താഭിപ്രായങ്ങളാണെന്നു വ്യക്തമായി. എൽഡിഎഫ് യോഗം ഇന്ന് ചേരാനിരിക്കെയാണ് ഭിന്നത മറ നീക്കിയത്.
Also Read എൽഡിഎഫ് സർക്കാരിന്റെ ദുർഭരണത്തിനും വർഗീയ വിഭജനത്തിനുമെതിരായ വിധിയെഴുത്ത്: മുസ്‌ലിം ലീഗ്
തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെക്കുറിച്ചു കീഴ്ഘടകങ്ങൾ എന്തെല്ലാം പരിശോധിക്കേണ്ടതില്ലെന്ന് സൂചന നൽകുകയാണ് സിപിഎം ചെയ്തിരിക്കുന്നതെന്നും ഇതോടെ വ്യക്തമായി. തോൽവിയുടെ പശ്ചാത്തലത്തിൽ ജനങ്ങളിൽ നിന്ന് അഭിപ്രായം തേടാൻ സിപിഐ തയാറായപ്പോഴാണ് എല്ലാം ഭദ്രമാണെന്ന സൂചന സിപിഎം നൽകുന്നത്.
ഫലം വന്ന ദിവസം നടത്തിയ പ്രതികരണത്തിൽ, അപ്രതീക്ഷിത തിരിച്ചടിയാണെന്നും സർക്കാരിന്റെ പ്രവർത്തനം ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നുമായിരുന്നു എം.വി.ഗോവിന്ദൻ പറഞ്ഞത്. ഇന്നലെ മുഖ്യമന്ത്രി കൂടി പങ്കെടുത്ത സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം ഭരണവിരുദ്ധ വികാരമില്ലെന്ന തീരുമാനം പാർട്ടിക്കുണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണവിരുദ്ധ വികാരമെന്ന വിലയിരുത്തലും ചർച്ചയും ദോഷം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ്, അങ്ങനെയൊന്നില്ലെന്ന പ്രതീതി നൽകുന്നത്.
കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
മെസ്സിയെ തട്ടിയെടുത്ത \“വിവിഐപി ആരാച്ചാർമാർ\“: പിടിച്ചു വലിച്ച് വെറുപ്പിച്ചു: എന്താണ് കൊൽക്കത്തയിൽ സംഭവിച്ചത്? അനുഭവക്കുറിപ്പ്
തോൽവിയുടെ കാര്യത്തിലുള്ള പാർട്ടിയുടെ ഉത്കണ്ഠ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയെ നേരിൽക്കണ്ട് അറിയിച്ച ശേഷമാണ് കാരണങ്ങൾ മറച്ചുവച്ചിട്ടു കാര്യമില്ലെന്ന സന്ദേശം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങൾക്ക് നൽകിയത്. ‘ശബരിമല’ ഉൾപ്പെടെയുളള വിഷയങ്ങൾ തോൽവിയിലേക്കു നയിച്ചെന്ന കാര്യം ‘ജനയുഗം’ മുഖപ്രസംഗത്തിൽ പറഞ്ഞിരിക്കുന്നത് ചൂണ്ടിക്കാണിച്ചപ്പോൾ ‘ജനയുഗ’ത്തിൽ ഉള്ളത് പാർട്ടിയുടെ അഭിപ്രായമാണെന്ന് സിപിഐ സെക്രട്ടറി പ്രതികരിച്ചു.
വിയോജിപ്പുകൾ
ശബരിമല
സിപിഎം: ശബരിമല വിവാദം ദോഷം ചെയ്തെങ്കിൽ ബിജെപിക്ക് ഇത്രയൊന്നും സീറ്റ് കിട്ടിയാൽ പോരായിരുന്നല്ലോ.
സിപിഐ: സർക്കാരിന്റെ നേട്ടങ്ങളുടെ മിഴിവിനു മങ്ങലേൽക്കാൻ ‘ശബരിമല’ കാരണമായോ എന്നു പരിശോധിക്കണം.
ഭരണം
സിപിഎം: ഭരണവിരുദ്ധ വികാരമില്ല. തീരെയില്ല. അതിന്റെ ഒരു പ്രശ്നവും കണ്ടിട്ടില്ല. സൂപ്പർ സർക്കാരാണ്. രാഷ്ട്രീയ– സംഘടനാ വീഴ്ചകൾ പരിശോധിക്കും.
സിപിഐ: ജനങ്ങൾക്കു വേണ്ടി ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്ത സർക്കാരാണ്. ഒപ്പം സംഭവിച്ച പിഴവുകളെക്കുറിച്ചും ചിന്തിക്കണം, പരിശോധിക്കണം.
മതം, ജാതി
സിപിഎം: ഏതെങ്കിലും ഒരു വിഭാഗം എതിരായെന്നു പറയാൻ കഴിയില്ല. മലപ്പുറം ജില്ലയിൽ മുന്നണിക്കു 10 ലക്ഷം വോട്ടു കിട്ടിയത് ഇതിനു തെളിവാണ്. ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രശ്നങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല.
സിപിഐ: മതബോധത്തോടും ജാതീയതയോടും മതനിരപേക്ഷ രാഷ്ട്രീയം പാലിക്കേണ്ട അകലം പാലിക്കുന്നില്ലെന്ന് വന്നതും അത്തരം ശക്തികളോട് മൃദുസമീപനം കൈക്കൊള്ളുന്നെന്ന തോന്നലും വിവിധ വിഭാഗങ്ങളിൽ ആശങ്ക വളർത്തി. English Summary:
Kerala Local Polls Aftermath: Local body election results caused disagreements between CPM and CPI. The LDF meeting is scheduled today to discuss the fallout. The parties have conflicting opinions on the reasons for the defeat.