search

‘രാത്രി ഉറങ്ങാൻ കഴിയുന്നില്ല, വധഭീഷണികളുടെ പ്രളയം’; ബോണ്ടയ് ബീച്ചിലെ ഷൂട്ടർ ഞാനല്ല: സഹായം തേടി പ്രവാസി യുവാവ്

deltin33 8 hour(s) ago views 727
  

    



സിഡ്‌നി∙ ഓസ്‌ട്രേലിയയിലെ ബോണ്ടയ് ബീച്ചിൽ നടന്ന വെടിവെപ്പിന് പിന്നിൽ താനാണെന്ന് ആരോപിച്ച് തന്റെ ചിത്രം സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നതായി സിഡ്‌നിയിൽ താമസിക്കുന്ന പാക്കിസ്ഥാൻ പൗരൻ ആരോപിച്ചു. ഇതേ തുടർന്ന് തനിക്ക് വധഭീഷണികൾ ലഭിച്ചതായി പാക്കിസ്ഥാൻ പൗരനായ നവീദ് അക്രം വെളിപ്പെടുത്തി. വധഭീഷണി കാരണം തിങ്കളാഴ്ച വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും ഭയപ്പെട്ടിരുന്നു. രാത്രി ഉറങ്ങാൻ പോലും കഴിഞ്ഞില്ല. സമൂഹമാധ്യമത്തിൽ നിന്ന് ലഭിച്ച എല്ലാ ഭയാനകമായ സന്ദേശങ്ങളും താൻ നീക്കം ചെയ്തു. താൻ ഭയത്തിലാണ്. തനിക്ക് പുറത്തുപോകാൻ കഴിഞ്ഞില്ല, ഇത് തന്റെ ജീവൻ അപകടപ്പെടുത്തുന്ന പ്രശ്നമാണെന്നും നവീദ് കൂട്ടിച്ചേർത്തു.  

  • അലമുറയിട്ട് കരഞ്ഞ് ഉറ്റവർ: പാതിയിൽ പൊലിഞ്ഞ് സ്വപ്നം, ആഘോഷം അവസാന കൂടിക്കാഴ്ചയായി; നെഞ്ചുലഞ്ഞ് പ്രവാസം, കരളലിയിക്കും കാഴ്ചകൾ Gulf News
      

         
    •   
         
    •   
        
       
  • ആകാശം തൊടാൻ സൗദി: ഹൈ-പ്രഷർ പമ്പുകൾ ഉപയോഗിച്ച് കോൺക്രീറ്റ് പമ്പിങ്; അതിവേഗം വളർന്ന് ജിദ്ദ ടവർ, പിന്നാലെ ‘റൈസ് ടവറും’ Gulf News
      

         
    •   
         
    •   
        
       


പ്രശസ്തമായ ബോണ്ടയ് ബീച്ചിൽ ഞായറാഴ്ച വൈകുന്നേരം നടന്ന ജൂത ഉത്സവത്തിന് നേരെയുണ്ടായ വെടിവെപ്പിൽ ഒരു കുട്ടി ഉൾപ്പെടെ 15 പേർ കൊല്ലപ്പെടുകയും 42 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയൻ പബ്ലിക് ബ്രോഡ്കാസ്റ്റർ എബിസി, അക്രമികളിലൊരാൾ പടിഞ്ഞാറൻ സിഡ്‌നിയിലെ ബോണിറിഗിൽ നിന്നുള്ള നവീദ് അക്രം ആണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ, പാക്കിസ്ഥാൻ ക്രിക്കറ്റ് ജേഴ്സി ധരിച്ച ഒരാളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുകയായിരുന്നു. ഈ ചിത്രം മറ്റൊരു നവീദ് അക്രമിന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിൽ നിന്നുള്ളതായിരുന്നു.

തെറ്റായ വിവരം തടയുന്നതിനായി സിഡ്‌നിയിലെ പാക്കിസ്ഥാൻ കോൺസുലേറ്റ് പ്രസിദ്ധീകരിച്ച വിഡിയോയിലാണ് നവീദ് അക്രം തന്റെ നിരപരാധിത്വം വ്യക്തമാക്കിയത്. ‘ഷൂട്ടർമാരിൽ ഒരാളുടെ പേര് നവീദ് അക്രം എന്നാണ്. എന്റെ പേരും നവീദ് അക്രം എന്നാണ്. അത് ഞാനല്ല, ഷൂട്ടർ. സംഭവവുമായോ ആ വ്യക്തിയുമായോ എനിക്ക് യാതൊരു ബന്ധവുമില്ല’ ബോണ്ടയ് ബീച്ച് വെടിവെപ്പിനെ അപലപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

2019ലെ ഒരു പോസ്റ്റിൽ പങ്കുവെച്ച ഫോട്ടോ ദുരുപയോഗം ചെയ്യുന്ന അക്കൗണ്ടുകൾ റിപ്പോർട്ട് ചെയ്യാൻ ഉപയോക്താക്കളോട് നവീദ് അഭ്യർത്ഥിച്ചു.

വെടിവെപ്പുമായി ബന്ധമില്ലാത്ത 30 വയസ്സുകാരനായ നവീദ് അക്രം, ഞായറാഴ്ച രാത്രി 9.30 ഓടെയാണ് തന്റെ ചിത്രം തെറ്റായി പ്രചരിക്കുന്നതിനെക്കുറിച്ച് അറിയുന്നത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ബന്ധുക്കൾക്കും ഭീഷണിക്കോളുകൾ ലഭിച്ചതിനെത്തുടർന്നാണ് വിഡിയോ പുറത്തുവിടാൻ പാക്കിസ്ഥാൻ കോൺസുലേറ്റിനോട് ആവശ്യപ്പെട്ടത്. ‘ഇത് എന്റെ പ്രതിച്ഛായയെയും എന്റെ കുടുംബത്തിന്റെ പ്രതിച്ഛായയെയും നശിപ്പിക്കുകയായിരുന്നു. ഞാൻ ഈ രാജ്യത്തെ സ്നേഹിക്കുന്നു. എനിക്ക് ഇവിടെ സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല, എല്ലാവരും വളരെ നല്ലവരാണ്. ഈ സംഭവം മാത്രമാണ് എനിക്ക് ഈ ആഘാതത്തിന് കാരണമായത്’ – അദ്ദേഹം വ്യക്തമാക്കി.

പാക്കിസ്ഥാൻ സ്വദേശിയായ നവീദ് അക്രം 2018ലാണ് സെൻട്രൽ ക്വീൻസ്‌ലാൻഡ് സർവകലാശാലയിൽ ചേരാൻ ഓസ്‌ട്രേലിയയിൽ എത്തിയത്. നിലവിൽ സിഡ്‌നിയിൽ കാർ വാടകയ്ക്ക് നൽകുന്ന ബിസിനസ് നടത്തുകയാണ് അദ്ദേഹം.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @DrewPavlou എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Navid Akram, a Pakistan citizen in Sydney, is falsely accused of involvement in the Bondi Beach shooting, leading to death threats. He clarified his innocence through the Pakistan Consulate, addressing the misinformation spreading online and its impact on his and his family\“s reputation.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469935