search

കവടിയാർ ‘കൈ’വിടാതിരിക്കാൻ ശബരി തുടരണം, നിയമസഭയിലേക്ക് മത്സരിക്കുമോ?; സ്വതന്ത്രനെ കൂടെക്കൂട്ടി മാന്ത്രിക സംഖ്യ നേടാൻ എൻഡിഎ

cy520520 5 hour(s) ago views 116
  



തിരുവനന്തപുരം∙ തലസ്ഥാനത്ത് ഇടതു കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തി യുഡിഎഫ് മുന്നേറ്റം നടത്തുമ്പോഴും ബിജെപി 50 സീറ്റുകളില്‍ വിജയിച്ച് കേവലഭൂരിപക്ഷത്തിന് ഒരുസീറ്റ് മാത്രം അകലെ നില്‍ക്കുന്നത് കോണ്‍ഗ്രസിനെ ധര്‍മസങ്കടത്തിലാക്കുന്നു. കെ.എസ്.ശബരീനാഥന്‍ വിജയിച്ച കവടിയാര്‍ ഏതു സാഹചര്യത്തിലും കൈവിടാതെ ചേര്‍ത്തുനിര്‍ത്തേണ്ട സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. ശബരിയെ മുന്നില്‍നിര്‍ത്തി ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു ചിട്ടയോടെ മുന്നോട്ടു നീങ്ങിയതാണ് യുഡിഎഫിനു നേട്ടമായത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ശബരീനാഥിനെ സ്ഥാനാര്‍ഥിയാക്കാനുള്ള ആലോചനകള്‍ പാര്‍ട്ടി തലത്തില്‍ നടന്നിരുന്നു. എന്നാല്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഓരോ സീറ്റും നിര്‍ണായകമായി മാറിയതോടെ കവടിയാര്‍ വാര്‍ഡിന്റെ കാര്യത്തില്‍ വലിയ ആശയക്കുഴപ്പമുണ്ടാകാനുള്ള സാധ്യതയാണു മുന്നിലുള്ളത്.  

  • Also Read ‘യുഡിഎഫ് വിപുലീകരിക്കും, ആരൊക്കെ വരുമെന്ന് ഇപ്പോഴേ പറഞ്ഞ് സസ്പെൻസ് കളയുന്നില്ല’   


ബിജെപിക്ക് ഏറെ സ്വാധീനമുള്ള വാര്‍ഡാണ് ശബരി വിജയിച്ച കവടിയാര്‍. 2020ല്‍ വെറും ഒരു വോട്ടിനാണ് ഇവിടെ യുഡിഎഫ് വിജയിച്ചത്. ഇത്തവണ ശബരി വിജയിച്ചതാകട്ടെ 74 വോട്ടിന്റെ ഭൂരിപക്ഷത്തിനും. ശബരിയെ നിയമസഭയിലേക്കു പരീക്ഷിക്കുന്ന സാഹചര്യമുണ്ടായാല്‍ കവടിയാര്‍ ബിജെപിയുടെ കൈകളിലേക്ക് എത്തുമെന്നും അവര്‍ കേവലഭൂരിപക്ഷം നേടുമെന്നുമുള്ള അവസ്ഥയാണ് കോണ്‍ഗ്രസിനെ ധര്‍മസങ്കടത്തിലാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് ബിജെപി-കോണ്‍ഗ്രസ് ധാരണയായിരുന്നുവെന്നും പല മണ്ഡലങ്ങളിലും യുഡിഎഫിന് ആയിരത്തില്‍ താഴെ മാത്രമാണു വോട്ടു ലഭിച്ചതെന്നുമുള്ള ആരോപണം ഇപ്പോള്‍ത്തന്നെ സിപിഎം ഉയര്‍ത്തിക്കഴിഞ്ഞു. ആ സാഹചര്യത്തില്‍ ബിജെപിക്ക് കേവലഭൂരിപക്ഷമായ 51 സീറ്റുകള്‍ ലഭിക്കാനുള്ള ഏതെങ്കിലും സാധ്യത കോണ്‍ഗ്രസിന്റെ നടപടികള്‍ കൊണ്ട് ഉരുത്തിരിഞ്ഞു വന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്‍ഡിഎഫ് അത് ആയുധമാക്കുമെന്ന് ഉറപ്പാണ്. ജില്ലയില്‍ ഇപ്പോള്‍ നേടിയിരിക്കുന്ന രാഷ്ട്രീയമുന്നേറ്റത്തിന് അതു തിരിച്ചടിയാകുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ഗൗരവമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് നേതൃത്വം.  

  • Also Read ഈ ‍യുഡിഎഫ് പുതിയ ‘പ്ലാറ്റ്ഫോം’; നിയമസഭാ സ്ഥാനാർഥി നിർണയത്തിലേക്ക് ഉടൻ; ഒരു തർക്കവും ഉണ്ടാവില്ല: വി.ഡി. സതീശൻ അഭിമുഖം   


101 വാര്‍ഡുകളുള്ള കോര്‍പ്പറേഷനില്‍ കേവലഭൂരിപക്ഷത്തിനു വേണ്ട 51 എന്ന മാജിക്‌ സംഖ്യ സ്വതന്ത്രനെ ഒപ്പം നിര്‍ത്തി കൈവരിക്കാനുള്ള ചര്‍ച്ചകളാണ് എന്‍ഡിഎ നിലവില്‍ നടത്തുന്നത്. സ്വതന്ത്രനെ മേയര്‍ സ്ഥാനാര്‍ഥിയാക്കി ബിജെപിയെ അധികാരത്തില്‍നിന്ന് ഒഴിവാക്കാനുള്ള തന്ത്രം മറുവിഭാഗം ആലോചിക്കുന്നുണ്ടെങ്കിലും അത്തരം നീക്കുപോക്കുകള്‍ക്ക് സിപിഎം ഇല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കിയതോടെ നിയമസഭാ തിരഞ്ഞെടുപ്പ് വരെ ബിജെപിയുടെ മേയര്‍ തലസ്ഥാനം ഭരിക്കുമെന്ന് ഉറപ്പായി.
    

  • കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
      

         
    •   
         
    •   
        
       
  • മെസ്സിയെ തട്ടിയെടുത്ത \“വിവിഐപി ആരാച്ചാർമാർ\“: പിടിച്ചു വലിച്ച്‌ വെറുപ്പിച്ചു: എന്താണ് കൊൽക്കത്തയിൽ സംഭവിച്ചത്? അനുഭവക്കുറിപ്പ്
      

         
    •   
         
    •   
        
       
  • ബിജെപിയുടെ ‘പോസ്റ്റോ’ ഗോവിന്ദന്റെ വാക്കോ സത്യം? എൻഡിഎ കേരളത്തിൽ ‘വലുതായോ’? എൽഡിഎഫ് ‘അടിത്തറ’ ഭദ്രമാണോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Thiruvananthapuram corporation election results show a complex political landscape: The UDF made gains while the BJP is close to a majority, creating dilemmas for Congress regarding potential alliances and future election strategies.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156259