തദ്ദേശം ഇൗസിയായി ‘തൂക്കാം’ എന്നു കരുതി അങ്കത്തിനിറങ്ങിയ എൽഡിഎഫിനു സംഭവിച്ചത് അപ്രതീക്ഷിത തകർച്ച. പണ്ടേ തങ്ങളെ തുണയ്ക്കാത്ത തദ്ദേശത്തിൽ വലിയ പ്രതീക്ഷ വയ്ക്കാതിരുന്ന യുഡിഎഫിനാകട്ടെ അപ്രതീക്ഷിത വളർച്ചയും. തിരുവനന്തപുരം കോർപറേഷനിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി തലസ്ഥാനഭരണം പിടിച്ചിരിക്കുന്നു, ഒപ്പം വോട്ടുവിഹിതത്തിലും മുന്നേറ്റമുണ്ടാക്കുന്നു. ‘വൺ സൈഡഡ്’ കളിയായി മാറിയേക്കും എന്നു കരുതിയ ‘സെമി ഫൈനൽ’, സൂപ്പർ ഒാവറിലേക്ക് നീളുന്ന ആവേശകരമായ ട്വന്റി20 ആയി മാറിയത് പെട്ടെന്നാണ്. പിണറായി 3.O ലോഡിങ് എന്ന് പോസ്റ്റ് ചെയ്യാൻ ഒരുങ്ങിയ ഒരായിരം പ്രൊഫൈലുകൾ പൊടുന്നനെ നിശ്ശബ്ദമായി. 2026ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കേരളം കണ്ട ഏറ്റവും വലിയ വാശിയേറിയ ഒന്നായി മാറുമെന്ന സൂചനയാണ് തദ്ദേശഫലങ്ങൾ നൽകുന്നത്. 2026ലെ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻതന്നെ മുന്നിൽ നിന്ന് നയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉൾപ്പടെ പലതവണ വ്യക്തമാക്കിയതാണ്. കഴിഞ്ഞ തവണ കൊണ്ടു വന്ന ടേം വ്യവസ്ഥ പിണറായിക്കു വേണ്ടി മാത്രം ഇളവ് ചെയ്ത് അദ്ദേഹത്തെ ധർമടത്തു നിന്ന് മത്സരിപ്പിക്കാനുള്ള ഒരുക്കങ്ങളും പാർട്ടി അണിയറയിൽ തുടങ്ങിയിരുന്നു. പിണറായി 3.0 ലോഡിങ് എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നതിനിടെയാണ് അപസ്വരമായി തദ്ദേശത്തിലെ തിരിച്ചടി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ English Summary:
Following the heavy defeat in the local body elections, the CPM faces an unusual situation as it prepares for the Legislative Assembly election. Where exactly did the CPM go wrong? What will be the party\“s Plan B? The Congress camp is astonished that V.D. Satheesan\“s positions, which were laughed off even by his colleagues, have turned into a winning formula. What are the reasons why this victory instills confidence in the opposition? When the NDA says that the major victory they achieved in the capital is just the trailer for the upcoming election, is there any exaggeration in that claim? |