search

ബിജെപിയുടെ ‘പോസ്റ്റോ’ ഗോവിന്ദന്റെ വാക്കോ സത്യം? എൻഡിഎ കേരളത്തിൽ ‘വലുതായോ’? എൽഡിഎഫ് ‘അടിത്തറ’ ഭദ്രമാണോ?

LHC0088 Yesterday 11:39 views 948
  



കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ബിജെപിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ ഒരു പോസ്റ്റ് വന്നു. തിരുവനന്തപുരത്തെ ‘റെക്കോർഡ് വിക്ടറി’യെപ്പറ്റിയായിരുന്നു അത്. തിരുവനന്തപുരം കോർപറേഷനിൽ ആകെയുള്ള 101 വാർഡിൽ അൻപതും പിടിച്ചെടുത്തത് തെളിഞ്ഞു നിൽക്കുന്ന ഒരു പോസ്റ്ററും ഒപ്പമുണ്ടായിരുന്നു. ഇടതിന് കിട്ടിയ 29ഉം കോൺഗ്രസിനു കിട്ടിയ 19ഉം സീറ്റുകളും ഒപ്പമുണ്ടായിരുന്നു. ഇതൊരു തുടക്കം മാത്രമാണെന്ന അറിയിപ്പും. എന്നാൽ അധികം വൈകാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണമെത്തി. ‘തിരുവനന്തപുരം കോര്‍പറേഷന്‍ ജയിക്കാനായി എന്നതൊഴിച്ചാല്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം കാര്യമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. എല്‍ഡിഎഫിന്റെ ജനകീയാടിത്തറയില്‍ കാര്യമായ മാറ്റം ഒന്നും ഉണ്ടായിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞുവച്ചു. ഇടതുപക്ഷം മുന്നോട്ടു പോയി എന്നു കാണിക്കാനായി അദ്ദേഹം ചൂണ്ടിക്കാട്ടിയ കണക്കുകളാകട്ടെ 2010ലേതും. അതിനു ശേഷം വാർഡുകളുടെ അതിർത്തികൾ മാറി, എണ്ണം കൂടി. എന്തുകൊണ്ടാണ് 2020ലെ കണക്കുമായി എൽഡിഎഫിന്റെ ‘വോട്ടുനേട്ടം’ സിപിഎം സംസ്ഥാന സെക്രട്ടറി താരതമ്യം ചെയ്യാതിരുന്നത്? ആ കണക്കുകൾതന്നെ പറയും അതിന്റെ ഉത്തരം. തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളും നേടിയ വോട്ടിനെ വിശദമായി പരിശോധിക്കുകയാണ് ഇൻഫോഗ്രാഫിക്സിലൂടെ...   English Summary:
Visual Verdict: Kerala Local Body Elections 2025. An Infographic-Supported Deep Dive into the Wins and Losses of the LDF, UDF, and NDA Fronts.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158872