search

പൊരുതി നേടിയ ജില്ലാ പഞ്ചായത്ത്

Chikheang Yesterday 11:38 views 1023
  



കോട്ടയം ∙ 2010നെ അനുസ്മരിക്കുന്ന രീതിയിൽ ജില്ലയിൽ ത്രിതല പഞ്ചായത്തിലെ എല്ലാത്തലങ്ങളിലും യുഡിഎഫ് തിളക്കമാർന്ന വിജയമാണ് നേടിയത്. ആകെയുള്ള 23 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ 16 എണ്ണം നേടി യുഡിഎഫ് ഭരണത്തിനുള്ള കേവല ഭൂരിപക്ഷം ഉറപ്പാക്കി. ഏഴിടത്ത് എൽഡിഎഫ് വിജയം. ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല.  

  • Also Read ‘ഞങ്ങൾ വാതിൽ അടച്ചിട്ടില്ല’: കേരള കോൺഗ്രസിനോട് (എം) തിരുവഞ്ചൂർ പറയുന്നു   


കഴിഞ്ഞ തവണ ജനപക്ഷത്തിന്റെ അക്കൗണ്ടിൽ ഷോൺ ജോർജ് വിജയിച്ചിരുന്നു. പിന്നീട് ജനപക്ഷം ബിജെപിയിൽ ലയിച്ചതോടെ ഷോണിന്റെ അംഗത്വം ബിജെപി അക്കൗണ്ടിലായിരുന്നു. നാലിടത്ത് കേരള കോൺഗ്രസ് വിജയിച്ചു. കഴിഞ്ഞ തവണ കോൺഗ്രസ്-5, കേരള കോൺഗ്രസ്-2 എന്ന അവസ്ഥയിൽ നിന്നാണ് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.

∙ ശ്രദ്ധേയമായ പോരാട്ടം നടന്ന കുമരകത്ത് കോൺഗ്രസിലെ പി.കെ വൈശാഖ് തിളക്കമാർന്ന വിജയം നേടി. സിപിഎമ്മിന്റെ കുത്തക ഡിവിഷനായിരുന്നു ഇത്. സമീപ രണ്ട് ബ്ലോക്കുകളിലും ഈ വിജയത്തിന്റെ അനുരണനം ഉണ്ടായി. തിരുവാർപ്പും അയ്മനവും ഇത്തവണ കോൺഗ്രസ് നേടി.
    

  • മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ അതിരമ്പുഴയിലാണ് ശ്രദ്ധേയമായ മറ്റൊരു പോരാട്ടം നടന്നത്. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ജിം അലക്സ് കേരള കോൺഗ്രസ്(എം) സ്ഥാനാർഥിയായി മത്സരരംഗത്ത് എത്തിയതോടെയാണ് ഇവിടെ രംഗം കൊഴുത്തത്.

കേരള കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ജയ്സൺ ജോസഫായിരുന്നു എതിർ സ്ഥാനാർഥി. യുവാക്കൾക്ക് കോൺഗ്രസ് പരിഗണന നൽകുന്നില്ലെന്ന് ആരോപിച്ച് ജില്ലാ പഞ്ചായത്തിലേക്ക് കഴിഞ്ഞ തവണ വിമതനായിനിന്ന് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ആദ്യ റൗണ്ടിൽ ജയ്സൺ മുന്നിലായിരുന്നെങ്കിലും പിന്നീട് വിജയം ജിം അലക്സിനായി.  ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുള്ള നേതാവ് കൂടിയായിരുന്ന ജയ്സൺ ജോസഫിന്റെ പരാജയം കേരള കോൺഗ്രസിന് തിരിച്ചടിയായി.

∙ വെള്ളൂർ ഡിവിഷനിലും തീപാറുന്ന പോരാട്ടമാണ് നടന്നത്. വിജയമ്മ ബാബു ഇവിടെ വിജയക്കൊടി പാറിച്ചു.  

തൃക്കൊടിത്താനത്തും ആദ്യമായി യുഡിഎഫിന് പച്ചതൊടാനായി. കേരള കോൺഗ്രസിലെ ബിനു ജോബ് കുഴിമണ്ണിലാണ് ഇവിടെ യുഡിഎഫിനായി അക്കൗണ്ട് തുറന്നത്.

∙ ജില്ലയുടെ കിഴക്കൻ മേഖലയിൽ മുഴുവൻ സീറ്റുകളിലും യുഡിഎഫാണ് വിജയിച്ചത്.   English Summary:
Kottayam Election Analysis: UDF Secures Resounding Victory in Kottayam District Panchayat, Wins 16 Seats
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160957