search

ഇന്ത്യയ്‌ക്കെതിരായ തീരുവ നിയമവിരുദ്ധം: യുഎസ് കോൺഗ്രസ് അംഗങ്ങൾ

cy520520 Yesterday 11:38 views 853
  



വാഷിങ്ടൻ ∙ ഇന്ത്യയ്ക്കെതിരെ 50% തീരുവ ചുമത്തിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ യുഎസിലെ 3 പ്രമുഖ കോൺഗ്രസ് അംഗങ്ങൾ പ്രമേയം അവതരിപ്പിച്ചു. സഖ്യകക്ഷിയായ ഇന്ത്യയ്‌ക്കെതിരായി ചുമത്തിയ തീരുവ നിയമവിരുദ്ധവും വിനാശകരമാകും ആണെന്ന് ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളായ അവർ മുന്നറിയിപ്പ് നൽകി. നോർത്ത് കാരലൈനയിലെ ദിബോറ റോസ്, ടെക്സസിലെ മാർക് വിയസി, ഇലിനോയിൽ നിന്നുള്ള രാജ കൃഷ്ണമൂർത്തി എന്നിവരാണ് പ്രമേയം കൊണ്ടുവന്നത്.  

യുഎസിൽ വിലക്കയറ്റത്തിനും സാധനങ്ങളുടെ ദൗർലഭ്യത്തിനും ഈ നയം ഇടവരുത്തുമെന്ന് ഇവർ പറഞ്ഞു. നോർത്ത് കാരലൈനയിലെ സമ്പദ്​രംഗം ഇന്ത്യയുമായുള്ള വ്യാപാരവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് ദിബോറ റോസ് ചൂണ്ടിക്കാട്ടി. മരുന്ന്, രാസ, യന്ത്ര വ്യവസായ മേഖലകളിൽ ഇന്ത്യൻ കമ്പനികൾ ഇവിടെ വൻ മുതൽമുടക്ക് നടത്തിയിട്ടുണ്ട്. തീരുവ വിപരീതഫലമുണ്ടാക്കുമെന്ന് രാജ കൃഷ്ണമൂർത്തി പറഞ്ഞു. English Summary:
Tariff on India is Illegal: US Congress Members
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156615