ന്യൂഡൽഹി ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ വിശ്വാസം അർപ്പിച്ചതിനു കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നിർണായകവും ഹൃദയസ്പർശിയായതുമായ ജനവിധിയാണ് കേരളത്തിലേത്. ജനങ്ങൾക്ക് യുഡിഎഫിൽ വളർന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണിത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയത്തിലേക്ക് വഴിചൂണ്ടുന്ന തിരഞ്ഞെടുപ്പ് ഫലമാണ് ഇതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
- Also Read ‘ബിജെപിയുടേത് ശക്തമായ പ്രകടനം; യുഡിഎഫിന്റേത് ശ്രദ്ധേയമായ വിജയം, എളിമയോടെ അഭിനന്ദിക്കുന്നു’
‘‘ഉത്തരവാദിത്തമുള്ള ഭരണമാണ് കേരളം ആഗ്രഹിക്കുന്നതെന്ന സന്ദേശമാണ് ജനങ്ങളുടേത്. ഇപ്പോൾ നമ്മുടെ ശ്രദ്ധ അചഞ്ചലമാണ്. കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പം നിൽക്കുക, അവരുടെ ദൈനംദിന ആശങ്കകൾ പരിഹരിക്കുക, സുതാര്യവും ജനങ്ങൾക്ക് മുൻഗണന നൽകുന്നതുമായ ഭരണം ഉറപ്പാക്കുക. എല്ലാ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കും അഭിനന്ദനങ്ങൾ. ഈ വിജയം സാധ്യമാക്കുന്നതിനായി സമർപ്പണവും കഠിനാധ്വാനവും ചെയ്ത ഓരോ പാർട്ടി നേതാവിനും പ്രവർത്തകർക്കും എന്റെ ആത്മാർഥമായ നന്ദി’’ – രാഹുൽ എക്സിൽ കുറിച്ചു.
- Also Read വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി; ‘കേരളീയരുടെ ഒരേയൊരു പ്രതീക്ഷ എൻഡിഎ’
A salute to the people of Kerala for placing their trust in the UDF in the local body elections. This is a decisive and heartening mandate.
These results are a clear sign of growing confidence in the UDF and point the way towards a sweep in the upcoming Assembly election.
The…— Rahul Gandhi (@RahulGandhi) December 13, 2025 English Summary:
Rahul Gandhi Salutes Kerala Voters After UDF Victory: He stated that the verdict is heartwarming and a clear indication of the people\“s trust in the UDF. He also added that the UDF is committed to providing transparent and people-first governance in Kerala. |
|