search

വാഹനാപകടം: യുഎസിൽ ഇന്ത്യക്കാരന് കുരുക്ക് മുറുകുന്നു; നിർണായക വെളിപ്പെടുത്തലുകൾ

cy520520 5 hour(s) ago views 170
  

    



കിങ് കൗണ്ടി, വാഷിങ്ടൻ∙ വാഷിങ്ടൻ സ്റ്റേറ്റ് ഹൈവേയിൽ നടന്ന ട്രക്ക് അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇന്ത്യൻ പൗരൻ കമൽപ്രീത് സിങ്ങിന് (25) കുരുക്ക് മുറുകുന്നു. അനധികൃതമായി യുഎസ് അതിർത്തി കടന്നതിന് ശേഷം അധികൃതർ വിട്ടയച്ച വ്യക്തിയാണ് കമൽപ്രീത് സിങ് എന്നതാണ് റിപ്പോർട്ടുകൾ. അപകടത്തിൽ യുഎസ് പൗരനായ റോബർട്ട് ബി. പിയേഴ്സൺ (29) മരിച്ചിരുന്നു.

  • യുവാവിന്റെ \“സാഹസ\“ത്തിൽ പൊലിഞ്ഞത് നാല് ജീവനുകൾ: മൂന്നര ലക്ഷം ദിർഹത്തിന്റെ മോഡിഫിക്കേഷൻ; യുഎഇയെ നടുക്കിയ ദുരന്തം Gulf News
      

         
    •   
         
    •   
        
       
  • യുഎഇ നടപ്പാക്കിയത് 11 സുപ്രധാന വീസ മാറ്റങ്ങൾ; അറിയേണ്ടതെല്ലാം Gulf News
      

         
    •   
         
    •   
        
       


വ്യാഴാഴ്ച രാവിലെ 7 മണിക്ക് ശേഷമാണ് അപകടമുണ്ടായത്. ഓബർണിനടുത്തുള്ള സ്റ്റേറ്റ് റൂട്ട് 167ലെ വടക്കോട്ടുള്ള പാതയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലാണ് കമൽപ്രീത് ഓടിച്ച വാഹനമിടിച്ചത്.

കമൽപ്രീത് സിങ്ങിനെ 2023 ഡിസംബർ 24ന് അരിസോനയിലെ ലൂക്ക്വില്ലെയിൽ വെച്ച് യുഎസ് ബോർഡർ പട്രോളിങ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ബൈഡൻ ഭരണകൂടം അദ്ദേഹത്തെ രാജ്യത്തേക്ക് വിട്ടയക്കുകയായിരുന്നുവെന്നാണ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ഇപ്പോൾ, സിങ്ങിനെ പ്രാദേശിക ജയിലിൽ നിന്ന് മോചിപ്പിക്കുകയാണെങ്കിൽ കസ്റ്റഡിയിലെടുക്കുന്നതിനായി ഐസിഇ ഫെഡറൽ തടങ്കൽ ആവശ്യപ്പെട്ട് ഹർജി നൽകിയിട്ടുണ്ട്.

നിലവിൽ കിങ് കൗണ്ടിയിലെ പ്രോസിക്യൂട്ടർമാർ കേസ് അവലോകനം ചെയ്യുകയാണ്. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച ഒരാൾക്ക് എങ്ങനെ  വാണിജ്യ വാഹനം ഓടിക്കാൻ കഴിഞ്ഞു എന്നതും പരിശോധിക്കുന്നുണ്ട്.  

വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം BillMelugin  എന്ന X അക്കൗണ്ടിൽ നിന്ന് English Summary:
Kamalpreet Singh is facing increased scrutiny following a fatal truck accident in Washington. The incident raises questions about how an individual previously detained for illegal entry was permitted to operate a commercial vehicle. Authorities are now reviewing the case and his immigration status in light of the tragic event.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156259