search

‘വാടകയ്ക്കു താമസിക്കുക പോലും പ്രയാസം’: ചെന്നൈ നഗരത്തിലെ ചെലവ് താങ്ങാനാകാതെ പുറത്തേക്കൊഴുകി ജനം

deltin33 1 hour(s) ago views 583
  



ചെന്നൈ ∙ പുതുതായി വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവർ നഗരത്തിനു പുറത്തേക്കു ചേക്കേറുന്നു. സബേർബൻ ട്രെയിൻ സർവീസുകളുടെ സാന്നിധ്യവും മെട്രോ ട്രെയിനുകൾ നഗരത്തിനു പുറത്തേക്കു നീളുന്നതും നഗരവാസികളുടെ കൂടുമാറ്റത്തിനു കാരണമാകുന്നതായി റിപ്പോർട്ട്.നഗരത്തിലെ ജീവിതച്ചെലവിന്റെ പകുതി മതിയെന്നതും നഗരത്തിനു പുറത്തെ താമസം ആകർഷകമാക്കുന്നതായി സ്വകാര്യ ഏജൻസി നടത്തിയ സർവേയിൽ പറയുന്നു.  

നഗരം താണ്ടി ജീവിതം
നഗരത്തിലൊരു വീടെന്ന സ്വപ്നം നഗരത്തിനു പുറത്ത് യാഥാർഥ്യമാക്കുകയാണ് 86% ആളുകളുമെന്ന് സർവേ വ്യക്തമാക്കുന്നു. കുതിച്ചുയരുന്ന ഭൂമി വിലയും നിർമാണച്ചെലവുമാണ് കാരണം. നഗരത്തിലെ പ്രധാന ജനവാസ മേഖലയായ അണ്ണാ നഗറിൽ ചതുരശ്രയടിക്ക് 12,500 മുതൽ 16,000 രൂപ വരെയുള്ളപ്പോൾ ഗുഡുവാഞ്ചേരി, താംബരം, ആവടി തുടങ്ങിയ സ്ഥലങ്ങളിൽ ഇതിന്റെ പകുതിയാണ് നിരക്ക്. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു ബിഎച്ച്കെ വീടിന്റെ വിലയ്ക്ക് പ്രാന്തപ്രദേശങ്ങളിൽ 2 ബിഎച്ച്കെ വീട് വാങ്ങാമെന്നു നഗരവാസികൾ പറയുന്നു. വൈദ്യുതി, ശുദ്ധജല ചാർജുകളും നിത്യോപയോഗ സാധനങ്ങൾക്കുള്ള ചെലവും കുറവാണെന്നതും കൂടുതൽ പേരെ നഗരത്തിനു പുറത്തേക്ക് എത്തിക്കുന്നു.

യാത്ര ബുദ്ധിമുട്ടില്ലാതെ
നഗരത്തിന്റെ ഗതാഗത ശൃംഖല പുറത്തേക്കും എത്തുന്നതിനാൽ പുറത്ത് താമസിക്കുന്നവർക്ക് യാത്രാ സൗകര്യങ്ങളിൽ കുറവില്ല. സബേർബൻ ട്രെയിൻ സർവീസുകൾ നേരത്തെ തന്നെ തിരുവള്ളൂർ, കാഞ്ചീപുരം ജില്ലകളിലേക്കും ആന്ധ്രയിലെ അതിർത്തി ഗ്രാമങ്ങളിലേക്കും ലഭ്യമാണ്. നിലവിൽ നഗരത്തിലൂടെയുള്ള മെട്രോ സർവീസ് 5 വർഷത്തിൽ പുറത്തേക്കും ലഭ്യമായിത്തുടങ്ങും. ആവഡി, കാഞ്ചീപുരം അടക്കമുള്ള മേഖലകളിലേക്കു മെട്രോ നീട്ടുന്നതിന് ഇതിനകം അനുമതിയായി. നിർമാണം വൈകാതെ ആരംഭിക്കുമെന്നാണു പ്രതീക്ഷ. നഗരത്തിനു പുറത്ത് നിർമിക്കുന്ന പരന്തൂരിലെ പുതിയ വിമാനത്താവളത്തിലേക്കും മെട്രോ പാത നീട്ടുന്നതിനാൽ വിമാനത്താവളവും സമീപത്താകും.



“നഗരത്തോടു ചേർന്നുള്ള പ്രദേശങ്ങളിൽ ചെലവിൽ വലിയ വ്യത്യാസമുണ്ട്. നഗരത്തെ അപേക്ഷിച്ച് എല്ലാറ്റിനും നിരക്ക് കുറവാണ്. നഗരത്തിൽ കുടുംബ സമേതം ജീവിക്കുമ്പോൾ ഉയർന്ന വരുമാനം ഉണ്ടെങ്കിൽ മാത്രമേ ബുദ്ധിമുട്ടില്ലാതെ മുന്നോട്ടു പോകാനാകൂ. ശുചിത്വം, നല്ല വായു എന്നീ കാര്യങ്ങളിലെല്ലാം നഗരത്തിനു പുറത്തുള്ള ജീവിതമാണു ഭേദം.“



അരുൺ കെ.പ്രശാന്ത്, തിരുമുല്ലവയൽ



“ഇടത്തരം വരുമാനം ഉള്ളവർക്ക് നഗരത്തിലെ വൻകിട അപ്പാർട്മെന്റിൽ വാടകയ്ക്കു താമസിക്കുക പോലും പ്രയാസമാണ്. മൂന്നോ നാലോ ഫ്ലാറ്റുകൾ മാത്രമുള്ള കെട്ടിടങ്ങളിൽ വാടക കുറവാണെങ്കിലും കുട്ടികൾക്കു കളിസ്ഥലമില്ല. അതിനാൽ നഗരത്തിനു പുറത്ത് സ്വന്തമായി വീട് വാങ്ങുന്നതാണു ലാഭം. ചെലവ് കുറവും കുട്ടികൾക്ക് ആവശ്യത്തിനു കളിസ്ഥലവും ലഭിക്കും.“

  



അലീന ജോസ്, പെരുങ്കളത്തൂർ English Summary:
Chennai suburban housing is becoming increasingly popular due to affordability and improved connectivity. The expansion of metro lines and suburban train services is driving residents to seek housing options outside the city center, where property prices and living expenses are significantly lower.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469770