search

ശിക്ഷ ആർക്ക് ? ; നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള ഇന്നത്തെ ജനവിധി 3 മുന്നണികൾക്കും നിർണായകം

deltin33 3 hour(s) ago views 653
  



തിരുവനന്തപുരം ∙ ഇന്നു പുറത്തുവരുന്ന തദ്ദേശ തിരഞ്ഞെടുപ്പുവിധി 3 മുന്നണികൾക്കും അത്യന്തം നിർണായകം. മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ആത്മവിശ്വാസത്തോടെ ചുവടുവയ്ക്കാൻ അനുകൂല ജനവിധി അനിവാര്യം. ഈ വിധി സംസ്ഥാന രാഷ്ട്രീയത്തിൽ തുടർചലനങ്ങൾക്കും വഴിയൊരുക്കും.

  • Also Read കാബിനറ്റ് മന്ത്രിമാരാരുമില്ല; രാജ്യസഭ നിർത്തിവച്ചു   


എൽഡിഎഫ്

∙അനുകൂലമായാൽ: സംസ്ഥാന ഭരണത്തിന് അനുകൂലമായ ജനവിധി കൂടിയാണെന്നു സിപിഎം ചൂണ്ടിക്കാട്ടും. മൂന്നാം തുടർഭരണം ലക്ഷ്യമിട്ട് വർധിതാവേശത്തോടെ പാർട്ടി മുന്നോട്ടുപോകും.

∙പ്രതികൂലമായാൽ: ഭരണം നിലനിർത്താമെന്ന പ്രതീക്ഷയ്ക്കു മങ്ങലേൽക്കും. ലോക്സഭാ തിരഞ്ഞെടുപ്പ്, നിലമ്പൂർ ഉപതിരഞ്ഞെടുപ്പു പരാജയങ്ങൾക്കു ശേഷമുള്ള മൂന്നാമത്തെ തോൽവി രാഷ്ട്രീയ ബലാബലത്തിൽ എൽഡിഎഫ് പിന്നോട്ടുപോകുന്നതിന്റെ സന്ദേശമാകും.

യുഡിഎഫ്

∙അനുകൂലമായാൽ: 10 വർഷത്തെ ഇടവേളയ്ക്കു ശേഷം 2026 ൽ സംസ്ഥാനത്ത് അധികാരത്തിലേക്ക് തിരിച്ചുവരാനാകുമെന്ന വിശ്വാസം ദൃഢമാകും. കേരള കോൺഗ്രസിനെ(എം) ഉൾപ്പെടെ തിരികെയെത്തിച്ചു മുന്നണി വിപുലീകരിക്കാനുള്ള നീക്കങ്ങളിലേക്കു കോൺഗ്രസ് കടന്നേക്കാം.

∙പ്രതികൂലമായാൽ: ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പു വിജയങ്ങൾ മുന്നണിക്ക് നൽകിയ കരുത്തു ചോരും. കോൺഗ്രസിലും യുഡിഎഫിലും അസ്വസ്ഥതകൾ ഉടലെടുക്കും.
    

  • വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
      

         
    •   
         
    •   
        
       
  • ‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’
      

         
    •   
         
    •   
        
       
  • ഒറ്റയാൾപ്പട്ടാളങ്ങൾ– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
      

         
    •   
         
    •   
        
       
MORE PREMIUM STORIES


എൻഡിഎ

∙അനുകൂലമായാൽ: തിരുവനന്തപുരത്തോ തൃശൂരോ കോർപറേഷൻ ഭരണം കിട്ടിയാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ചരിത്രം കുറിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ വെല്ലുവിളി ഉയർത്താൻ കഴിയുന്ന കക്ഷി എന്ന പ്രതീതിയാകും.

∙പ്രതികൂലമായാൽ: പുതിയ നേതൃത്വവും അവരുടെ ‘വികസന മുദ്രാവാക്യവും’ പാർട്ടിക്കകത്തു വിചാരണയ്ക്കു വിധേയമാകും. English Summary:
LDF, UDF, NDA Face Crucial Test: Kerala Local Body Election Results Analysis
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469830