search

വോട്ടെണ്ണൽ ഒരുക്കം പൂർണം: ഒരു വാർഡിലെ വോട്ടെണ്ണാൻ 10 മിനിറ്റ്, പഞ്ചായത്തുകളിൽ 15 മിനിറ്റ്

Chikheang 3 hour(s) ago views 663
  

    



കാക്കനാട്∙ തദ്ദേശ തിരഞ്ഞെടുപ്പിലെ നാളെ നടക്കുന്ന വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ജില്ലയിലെ 28 കേന്ദ്രങ്ങളിലായാണ് 111 തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടെണ്ണൽ. രാവിലെ 8ന് വോട്ടെണ്ണൽ തുടങ്ങും. 2,220 വാർഡുകളിലെയും ഫലം ഉച്ചയോടെ പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷ. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഇതു പൂർത്തിയായാലും ഇല്ലെങ്കിലും 8.30ന് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണൽ ആരംഭിക്കും. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ഓരോ വാർഡിലെയും വോട്ടെണ്ണലിനു 10 മിനിറ്റു വീതം മതിയാകുമെന്നാണ് വിലയിരുത്തൽ. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണലിനു കുറച്ചു കൂടി സമയം വേണ്ടി വരും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വോട്ടുകൾ ഒരു കൺട്രോൾ യൂണിറ്റിലാണെന്നതിനാലാണിത്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ വോട്ടുകൾ 14 ബ്ലോക്ക് പഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രത്തിലാകും എണ്ണുക. ഇതു കലക്ടറേറ്റ് കൺട്രോൾ റൂമിൽ ഏകോപിപ്പിച്ചു ഫലം പ്രഖ്യാപിക്കും. ഗ്രാമ പഞ്ചായത്തുകളിൽ സ്ഥല സൗകര്യമനുസരിച്ച് 8 വോട്ടെണ്ണൽ‍ കേന്ദ്രങ്ങൾ വരെ ക്രമീകരിച്ചിട്ടുണ്ട്.     

മുനിസിപ്പാലിറ്റികളിൽ 16 വോട്ടെണ്ണൽ മേശകളുണ്ടാകും. ഒന്നാം വാർഡ് മുതൽ ക്രമത്തിലാകും വോട്ടെണ്ണൽ. തപാൽ ബാലറ്റുകൾ വരണാധികാരിമാരുടെ മേശകളിലാകും എണ്ണുക. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ തപാൽ വോട്ടുകൾ കലക്ടറേറ്റിൽ എണ്ണും. വോട്ടെണ്ണലിനു തൊട്ടു മുൻപു മാത്രമേ വോട്ടിങ് യന്ത്രങ്ങൾ സ്ട്രോങ് റൂമിൽ നിന്ന് വോട്ടെണ്ണൽ മേശയിലെത്തിക്കുകയുള്ളു. പഞ്ചായത്ത് വോട്ടെണ്ണൽ മേശകളിൽ ഒരു കൗണ്ടിങ് സൂപ്പർ‍വൈസറും 2 കൗണ്ടിങ് അസിസ്റ്റന്റുമാരുമുണ്ടാകും. നഗരസഭകളിൽ ഓരോ കൗണ്ടിങ് സൂപ്പർവൈസറും കൗണ്ടിങ് അസിസ്റ്റന്റും മാത്രമേയുണ്ടാകു. വോട്ടിങ് യന്ത്രങ്ങൾ സ്ട്രോങ് റൂമിൽ നിന്ന് വോട്ടെണ്ണൽ മേശയിലെത്തിക്കാൻ പ്രത്യേകം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. വോട്ടെണ്ണൽ തീരുന്ന മുറയ്ക്കു വോട്ടെണ്ണൽ േകന്ദ്രത്തിൽ തന്നെ ഫലപ്രഖ്യാപനം നടത്തും. വിജയികൾക്ക് അപ്പോൾ തന്നെ സർട്ടിഫിക്കറ്റും നൽകും. വോട്ടെണ്ണലിനു ശേഷം വോട്ടിങ് യന്ത്രങ്ങൾ ഗോഡൗണുകളിലേക്ക് മാറ്റാനുള്ള ചുമതല തദ്ദേശ സെക്രട്ടറിമാർക്കാണ്.  

വോട്ടിങ് യന്ത്രത്തിൽ ആദ്യം തെളിയുന്നത് ബൂത്തിലെ ഡേറ്റ
കാക്കനാട്∙ വോട്ടിങ് യന്ത്രം വോട്ടെണ്ണൽ മേശയിലെത്തിച്ചേ ഓൺ െചയ്യുമ്പോൾ ആദ്യം യന്ത്രത്തിന്റെ നമ്പറും ബാറ്ററി ചാർജിന്റെ നിലയും തെളിഞ്ഞു വരും. യന്ത്രം ഓൺ ചെയ്ത സമയവും തീയതിയും ഇതോടൊപ്പം കാണാം. ബൂത്തിൽ വോട്ടെടുപ്പ് തുടങ്ങിയതും അവസാനിച്ചതുമായ സമയവും തെളിയും. പിന്നീടു ആകെ പോൾ ചെയ്ത വോട്ട് കാണാം. സ്ഥാനാർഥിയുടെ പേര് യന്ത്രത്തിൽ തെളിയില്ല.  കാൻഡിഡേറ്റ് 1, 2, .... ക്രമത്തിൽ ഓരോ സ്ഥാനാർഥികൾക്കും ലഭിച്ച വോട്ടുകളുടെ എണ്ണം വരും. വോട്ടിങ് യന്ത്രത്തിലെ ബാലറ്റിൽ സ്ഥാനാർഥികളുടെ പേര് പതിച്ചിരുന്ന ക്രമത്തിലാണിത്. വോട്ടെണ്ണൽ സൂപ്പർവൈസർ ഇതു കുറിച്ചെടുത്ത് വരണാധികാരിയുടെ മേശയിലേക്ക് കൈമാറും. അവർ അപ്പോൾ തന്നെ ട്രെൻഡ് ആപിലേക്ക് അപ്‍ലോഡ് ചെയ്തു ഫലം പ്രഖ്യാപിക്കും. ത്രിതല പഞ്ചായത്തുകളിലേക്ക് വോട്ടു രേഖപ്പെടുത്തിയ യന്ത്രത്തിൽ ആദ്യം ഗ്രാമ പഞ്ചായത്തു വാർഡിലെയും പിന്നീടു ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാർഡിലെയും വോട്ടുകളാണ് തെളിഞ്ഞു വരിക.  

വോട്ടെണ്ണൽ: പ്രവേശനം3 പേർക്ക്
കാക്കനാട്∙ വോട്ടെണ്ണൽ ഹാളിൽ ഒരേ സമയം സ്ഥാനാർഥിക്കും ഇലക്‌ഷൻ ഏജന്റിനും കൗണ്ടിങ് ഏജന്റിനും പ്രവേശിക്കാം. സ്ഥാനാർഥിക്കും ഇലക്‌ഷൻ ഏജന്റിനും വരണാധികാരി നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് കാട്ടിയാൽ പ്രവേശനം ലഭിക്കും. കൗണ്ടിങ് ഏജന്റിനു പ്രത്യേക പാസ് വാങ്ങണം. സ്ഥാനാർഥിയോ ഇലക്‌ഷൻ ഏജന്റോ ഒപ്പിട്ട അപേക്ഷ പരിഗണിച്ചു വരണാധികാരിയാണ് കൗണ്ടിങ് ഏജന്റിനു പാസ് അനുവദിക്കുന്നത്. അപേക്ഷയോടൊപ്പം ഏജന്റിന്റെ ഫോട്ടോ കൂടി നൽകണം. English Summary:
Election result updates focus on the latest news about the local body election results in Kerala. This includes counting procedures, key highlights, and expected outcomes for different wards and municipalities.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160373