search

അനുമതി ലഭിച്ചാൽ 10 ദിവസത്തിനുള്ളിൽ പൂർത്തിയാകും; വിഴിഞ്ഞം തുറമുഖത്തിന്റെ മറ്റൊരു ചുവടുവയ്പ്

deltin33 3 hour(s) ago views 527
  



വിഴിഞ്ഞം ∙ രാജ്യാന്തര തുറമുഖ റോഡ് ബൈപാസുമായി ബന്ധിപ്പിക്കാൻ ദേശീയപാത അതോറിറ്റിയുടെ അനുമതിക്കായി കാക്കുന്നു. അനുമതി വൈകുന്നതിനാൽ പാത നിർമാണം പൂർത്തിയാകുന്നതും നീളുന്നു. അനുമതി ലഭിച്ചാൽ 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്ന് നിർമാണ ചുമതലയുള്ള മുംബൈ പൂനം കൺസ്ട്രക്‌ഷൻ കമ്പനി അധികൃതർ പറയുന്നു.

താൽക്കാലിക സംവിധാനമെന്ന നിലയ്ക്കുള്ള ഈ പാത നിർമാണം പൂർത്തിയാകുന്നതോടെ ഇതു വഴി തുറമുഖത്തേക്കും തിരിച്ചും കണ്ടെയ്നറുകൾ‌ വഹിച്ചു ട്രക്കുകൾ നീങ്ങും. ഇതു തുറമുഖത്തിന്റെ മറ്റൊരു ചുവടുവയ്പാകും. കരവഴിക്കുള്ള കണ്ടെയ്നർ നീക്കം തുടങ്ങുന്നതോടെ തുറമുഖ പ്രവർത്തനത്തിന്റെ പരോക്ഷ നേട്ടവും പ്രാദേശിക തലത്തിലെ വിവിധ തൊഴിൽ ഇടങ്ങൾക്കും വഴി തെളിയുമെന്നാണ് പ്രതീക്ഷ.

തുറമുഖ റോഡ് വന്നു ചേരുന്ന ബൈപാസിനോടടുത്ത് സജ്ജമാകുന്ന സർവീസ് റോ‍ഡുകൾ ക്രിസ്മസിനു മുൻപായി ഗതാഗതത്തിനു തുറന്നു നൽകാൻ പാകത്തിൽ നിർമാണം പുരോഗമിക്കുകയാണ്. തുറമുഖ കവാടമായ മുല്ലൂർ ജംക്‌ഷനിൽ നിന്നു ബൈപാസ് വരെയുള്ള 1.7 കിലോമീറ്റർ ദൂരത്തെ പാലങ്ങളുൾപ്പെടെ റോഡ് പൂർത്തിയായി.
  English Summary:
Vizhinjam Port Road construction is awaiting approval to connect with the national highway bypass. Once approved, the road is expected to be completed within 10 days, facilitating container truck movement and creating local job opportunities. Service roads near the bypass are progressing and expected to open before Christmas.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469809