തിരുവനന്തപുരം ∙ വിവിധ ജില്ലകളിൽ കള്ളവോട്ടു ചെയ്ത സംഭവങ്ങൾ നടപടിയില്ലാതെ അവസാനിപ്പിക്കാൻ നീക്കം. തിരുവനന്തപുരം ജില്ലയിലാണ് ഏറെ കള്ളവോട്ടുകൾ ചെയ്തതായി പരാതിവന്നത്. പത്തനംതിട്ടയിലും എറണാകുളത്തും സമാന സംഭവങ്ങൾ അരങ്ങേറി. യഥാർഥ വോട്ടർ എത്തുംമുൻപേ മറ്റൊരാൾ വോട്ടു ചെയ്തു പോയതാണു മിക്കതും. തുടർന്ന് യഥാർഥ വോട്ടർമാർ ടെൻഡർ വോട്ട് ചെയ്തു. പ്രത്യേകമായി സൂക്ഷിച്ചിട്ടുള്ള ഇത്തരം ടെൻഡർ ബാലറ്റുകൾ ഫലനിർണയത്തിൽ നിർണായകമായി വരികയും തുടർന്ന് കോടതിനിർദേശം ഉണ്ടാവുകയും ചെയ്താൽ മാത്രമേ എണ്ണുകയുള്ളൂ.
- Also Read മറുപാതി പിടിക്കാൻ മല്ലയുദ്ധം; 7 ജില്ലകളുടെ രാഷ്ട്രീയചിത്രം
ഇത്തവണ ഇരട്ടവോട്ടുകൾ നടന്നതായും ആക്ഷേപമുണ്ട്. വോട്ടർപട്ടികയിൽ ഇരട്ടവോട്ടുകൾ കണ്ടെത്തിയപ്പോൾത്തന്നെ പാർട്ടികൾ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ, ചിലയിടത്തു മാത്രമാണു നീക്കം ചെയ്തത്. സപ്ലിമെന്ററി പട്ടിക നവംബർ 14നു പുറത്തിറങ്ങിയശേഷം കണ്ടെത്തിയ ഇരട്ടവോട്ടുകൾ നീക്കം ചെയ്തില്ല.
റീപോളിങ് ആവശ്യത്തിൽ നടപടിയില്ല
വോട്ടിങ് യന്ത്രത്തിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ ചിഹ്നത്തിനുനേരെയുള്ള ബട്ടൻ അമർത്തിയപ്പോൾ ബിജെപിയുടെ ചിഹ്നത്തിനു നേരെയുള്ള ലൈറ്റ് തെളിഞ്ഞെന്ന പരാതിയിൽ റീപോളിങ് ആവശ്യപ്പെട്ടെങ്കിലും നടപടിയില്ല. കോൺഗ്രസ് ചിഹ്നമായ കൈപ്പത്തി ഇൻസുലേഷൻ ടേപ്പ് ഒട്ടിച്ചു മറച്ച സംഭവത്തിൽ അന്വേഷണവുമില്ല.
- ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
- ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ജീവിതംകൊണ്ടു പോരാടിയ രാജാ റാം
- വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
MORE PREMIUM STORIES
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പൂച്ചാക്കൽ ഡിവിഷനിലായിരുന്നു ചിഹ്നത്തിലെ ലൈറ്റ് മാറിത്തെളിഞ്ഞത്. മുതിയാവിള വാർഡിലെ ഒന്നാം നമ്പർ ബൂത്തിൽ 88 വോട്ടുകൾ പോൾ ചെയ്തപ്പോഴാണു പ്രശ്നം കണ്ടത്. മറ്റൊരു വോട്ടിങ് യന്ത്രം എത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡായ ഗുരുവിഹാറിലെ ക്ഷീരസംഘം ബൂത്തിലായിരുന്നു കൈപ്പത്തിച്ചിഹ്നം മറച്ചുവച്ചത്. English Summary:
Foul Play Alleged: Kerala Bogus Voting Cases Reportedly Closed Without Action |