മലയാറ്റൂർ∙ 2 ദിവസം മുൻപ് കാണാതായ 19 വയസ്സുകാരിയെ വീടിന് ഒരു കിലോമീറ്റർ അകലെ ഒഴിഞ്ഞ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തി. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെ മകൾ ചിത്രപ്രിയയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് മൃതദേഹം കണ്ടത്. ദുർഗന്ധം വമിച്ചു തുടങ്ങിയ മൃതദേഹത്തിന് പഴക്കം ഉണ്ടെന്നാണ് നിഗമനം. ബെംഗളൂരുവിൽ ഏവിയേഷൻ ബിരുദ വിദ്യാർഥിനിയാണ് ചിത്രപ്രിയ.
ശനിയാഴ്ച മുതൽ കാണാനില്ലെന്നു വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് സെബിയൂർ– കാടപ്പാറ റോഡിൽ കൂരാപ്പിള്ളി കയറ്റത്തിനു സമീപമുള്ള പറമ്പിൽ മൃതദേഹം കണ്ടത്. മരണത്തിനു പിന്നിൽ ദുരൂഹതയുണ്ടോ എന്നു പൊലീസ് അന്വേഷണം നടത്തുന്നു. സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ചിത്രപ്രിയയുടെ മൊബൈൽ ഫോൺ പരിശോധിക്കും. മാതാവ്: ഷിനി. സഹോദരൻ: അഭിജിത്ത്. English Summary:
Malayattoor missing girl found dead near her home. The 19-year-old aviation student was reported missing two days prior. Police are investigating the circumstances surrounding her death, including reviewing CCTV footage and her mobile phone records. |