search

നിർത്തിയിട്ട സ്കൂട്ടറിലിരുന്ന കുട്ടി വാഹനമോടിച്ചെന്ന് കേസ്; പൊലീസിന് അമളിപറ്റി, പെറ്റിയടിച്ച് തലയൂരി!

LHC0088 8 hour(s) ago views 511
  



വിദ്യാനഗർ (കാസർകോട്) ∙ പത്താം ക്ലാസുകാരനായ അനുജനെ പിന്നിലിരുത്തി സ്കൂട്ടറോടിച്ച 19 വയസ്സുകാരിയെ വട്ടംചുറ്റിച്ച് പൊലീസിന്റെ ‘അബദ്ധം’. പ്രായപൂർത്തിയാകാത്ത കുട്ടിക്കു വാഹനം ഓടിക്കാൻ നൽകിയെന്നാരോപിച്ചാണ് യുവതിക്കെതിരെ കേസെടുത്തത്. 7നു വൈകിട്ട് ചെർക്കള – ബേർക്ക റോഡിലാണു സംഭവം. അനുജനെ സ്കൂട്ടറിലിരുത്തി യുവതി കടയിൽ കയറി. ഈ സമയത്തെത്തിയ പൊലീസ് തെറ്റിദ്ധരിച്ച് കേസെടുക്കുകയും സ്കൂട്ടർ സ്റ്റേഷനിലേക്കു മാറ്റുകയുമായിരുന്നു.



അനുജൻ സ്കൂട്ടർ ഓടിച്ചിട്ടില്ലെന്ന്, സിസിടിവി ദൃശ്യങ്ങളടക്കം ഹാജരാക്കി പറഞ്ഞിട്ടും എഫ്ഐആർ റദ്ദാക്കുകയോ വാഹനം വിട്ടുനൽകുകയോ ചെയ്തില്ലെന്ന് യുവതി പറയുന്നു. ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയശേഷമാണു വാഹനം വിട്ടുകിട്ടിയത്. വിദ്യാർഥി വാഹനമോടിച്ചെന്ന വകുപ്പ് ഒഴിവാക്കുമെന്നും ഇൻഷുറൻസില്ലാത്ത വാഹനമോടിച്ചതിനു കേസുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. English Summary:
Police Blunder in Kasaragod: False Case Filed Against Young Woman
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158648