തിരുവനന്തപുരം ∙ നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വിധി വന്നതിനു പിന്നാലെ ഇന്നു രാവിലെ ദിലീപിനെ പിന്തുണച്ചു നടത്തിയ പരാമർശം തിരുത്തി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. അനാവശ്യ വിവാദം വേണ്ടെന്നു കെപിസിസി നിര്‍ദേശിച്ചതിനാലാണ് അടൂര്‍ പ്രകാശ് പ്രസ്താവന തിരുത്തിയതെന്നാണ് സൂചന. എന്നാൽ, തന്റെ പ്രസ്താവന വളച്ചൊടിച്ചെന്ന് ആരോപിച്ച അടൂർ പ്രകാശ്, താൻ പറഞ്ഞതിന്റെ ഒരു വശം മാത്രമാണു മാധ്യമങ്ങൾ നൽകിയതെന്നും താൻ അതിജീവിതയ്ക്ക് ഒപ്പമാണെന്നും പറഞ്ഞു.
- Also Read കുറ്റവാളിയാകാതെ ശിക്ഷിക്കപ്പെട്ടു എന്ന വികാരം ദിലീപിന് ഉണ്ടായാൽ എന്താണ് തെറ്റ് ? രൺജി പണിക്കർ ചോദിക്കുന്നു
‘‘വിധി വരുമ്പോൾ കോടതിയെ തള്ളിപ്പറയുക ബുദ്ധിമുട്ടാണ്. പ്രോസിക്യൂഷന് തെറ്റു പറ്റിയെങ്കിൽ സർക്കാർ തിരുത്തുകയാണു വേണ്ടത്. അതിജീവിതയ്ക്ക് നീതി കിട്ടണമെന്നാണ് അഭിപ്രായം. കെപിസിസിയും അതു പറഞ്ഞിട്ടുണ്ട്. അപ്പീൽ നൽകുന്നതിനെപ്പറ്റി സർക്കാർ തീരുമാനിക്കണം. അപ്പീൽ നൽകുന്നത് ദിലീപിനെ ബുദ്ധിമുട്ടിക്കാനാണെന്നു പറഞ്ഞിട്ടില്ല’’ – അടൂര്‍ പ്രകാശ് പറഞ്ഞു.
- Also Read പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
അടൂർ പ്രകാശ് രാവിലെ പറഞ്ഞത്
‘‘നടി എന്ന നിലയിൽ ആ കുട്ടിയോടൊപ്പമാണ് ഞങ്ങൾ. എന്നാൽ നീതി എല്ലാവർക്കും വേണം. ദിലീപിനു നീതി ലഭ്യമായി. കലാകാരൻ എന്നതിനേക്കാൾ അപ്പുറം നേരിട്ടു ബന്ധമുണ്ടായിരുന്ന ആളാണ്. ദിലീപിനു കോടതി തന്നെയാണ് നീതി നൽകിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയെടുത്ത കേസാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്. വേറെ ഒരു പണിയും ഇല്ലാത്തതിനാൽ സർക്കാർ അപ്പീലിന് പോകും. ആരെയൊക്കെ ഉപദ്രവിക്കാം എന്നു ചിന്തിക്കുന്ന സർക്കാരാണ്. എന്തു കേസും കെട്ടിച്ചമച്ചുണ്ടാക്കാൻ തയാറായി നിൽക്കുന്ന സർക്കാരാണ് ഇവിടെയുള്ളത്’’ – അടൂര്‍ പ്രകാശ് പറഞ്ഞു.
- പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
- വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക് മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
- ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
MORE PREMIUM STORIES
English Summary:
Adoor Prakash Retracts His Statement Supporting Dileep on Actress Attack Case Verdict: He clarified that he stands with the survivor and his initial comments were misinterpreted by the media. The KPCC instructed him to rectify the statement to avoid unnecessary controversy. |