search

പ്രതികളെ കോടതി മുറിയിൽനിന്ന് പിടികൂടിയത് സിനിമ സ്റ്റൈലിൽ

LHC0088 8 hour(s) ago views 577
  



കൊച്ചി∙  കേരള പൊലീസിനു മുൻപിൽ കേരള സമൂഹം എഴുന്നേറ്റു നിന്നു കയ്യടിച്ച നിമിഷമായിരുന്നു കേസിലെ മുഖ്യപ്രതി എൻ.എസ്. സുനിൽകുമാറിന്റെയും (പൾസർ സുനി) കൂട്ടാളി തലശ്ശേരി സ്വദേശി വിജീഷിന്റെയും അറസ്റ്റ്. 2017 ഫെബ്രുവരി 17നു രാത്രിയുണ്ടായ കുറ്റകൃത്യത്തിലെ മുഖ്യപ്രതി സുനിൽകുമാർ അറസ്റ്റിലാവുന്നത് 23നാണ്. ഈ ദിവസങ്ങൾക്കിടയിൽ 4 തവണ പ്രതികൾ പൊലീസിനെ വെട്ടിച്ചു കടന്നിരുന്നു. പ്രതികൾ എറണാകുളത്ത് മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങുമെന്ന രഹസ്യവിവരത്തെ തുടർന്ന് എംജി റോഡ്, പാർക്ക് അവന്യു, ഷൺമുഖം റോഡ്, ബാനർജി റോഡ് എസ്എ റോഡ് എന്നിവിടങ്ങളിൽ  നിരീക്ഷണം ശക്തമാക്കിയിരുന്നു.

  • Also Read ‘നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ്’; നടിയെ ആക്രമിച്ച കേസിൽ വിധി വരാനിരിക്കെ പ്രതികരണവുമായി ഡബ്ല്യുസിസി   


എന്നിട്ടും കോടതി ഉച്ചഭക്ഷണത്തിനു പിരിഞ്ഞപ്പോൾ പ്രതികൾ രണ്ടുപേരും പൊലീസിനെ കബളിപ്പിച്ചു കോടതിയുടെ ഉള്ളിലെത്തി. പ്രതിഭാഗം അഭിഭാഷകർ അഭിഭാഷക വേഷത്തിൽ അവരുടെ വണ്ടിയിൽ പ്രതികളെ കോടതിവളപ്പിലെത്തിച്ചെന്ന രഹസ്യവിവരത്തെ തുടർന്ന് അന്നത്തെ സെൻട്രൽ എസ്ഐ എ. അനന്തലാലും സംഘവും കോടതിയിലെത്തിയപ്പോഴേക്കും പ്രതികൾ കോടതിക്കുള്ളിൽ കയറിയിരുന്നു. സിനിമാ സ്റ്റൈലിൽ കോടതിമുറിയിൽ കയറിയാണു പൊലീസ്  പ്രതികളെ കസ്റ്റഡിയിലെടുത്തത്.  പ്രതിഭാഗം അഭിഭാഷകർ പ്രതിഷേധിച്ചെങ്കിലും മജിസ്ട്രേട്ട് കോടതി മുറിയിൽ ഇല്ലാതിരുന്ന സാഹചര്യത്തിൽ പൊലീസിന്റെ നടപടിയെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു ജുഡീഷ്യറിയുടെ പൊതുവായ നിലപാട്.

  • Also Read വിധി കേൾക്കാനില്ല, കേസിന്റെ ‌‍ഗതിതിരിച്ച രണ്ടുപേർ   
English Summary:
Pulsar Suni\“s arrest: Pulsar Suni\“s arrest was a dramatic event involving the Kerala Police apprehending the accused from a courtroom. The arrest took place after a period of evasion by the accused, marking a significant moment for law enforcement in Kerala.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158645