കൊച്ചി∙ നടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണഘട്ടത്തിലും സാക്ഷിവിസ്താരത്തിലും അതിജീവിതയ്ക്ക് ഏറ്റവും അനുകൂലമായി നിലപാടെടുത്ത 2 പേർ കേസിന്റെ അന്തിമവിധി കേൾക്കാനില്ല; പി.ടി. തോമസ് എംഎൽഎയും സംവിധായകൻ ബാലചന്ദ്രകുമാറും. കുറ്റകൃത്യത്തിന് ഇരയായ നടി അന്നു രാത്രി സഹായം ചോദിച്ചെത്തിയതു നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലാണ്. ലാലിന്റെ ഉടമസ്ഥതയിലുള്ള ലാൽ മീഡിയയിൽ സിനിമയുടെ ഡബ്ബിങ് ആവശ്യത്തിനുവേണ്ടി തൃശൂരിൽനിന്ന് എറണാകുളത്തേക്കു വരും വഴിയാണു നടിക്കു ദുരനുഭവമുണ്ടായത്.
- Also Read ‘നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ്’; നടിയെ ആക്രമിച്ച കേസിൽ വിധി വരാനിരിക്കെ പ്രതികരണവുമായി ഡബ്ല്യുസിസി
നടി സംഭവങ്ങൾ വിവരിച്ചപ്പോൾ അതിന്റെ ഗൗരവം തിരിച്ചറിഞ്ഞ ലാൽ നിർമാതാവ് ആന്റോ ജോസഫിനെ വിവരമറിയിച്ചു. അതിനു തൊട്ടുമുൻപുള്ള ദിവസം സിനിമാ സംഘടനകൾ നടത്തിയ പൊതുപരിപാടിയിലേക്ക് അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റയെ ക്ഷണിച്ചുകൊണ്ടുവന്നത് ആന്റോ ജോസഫായിരുന്നു. അതിന്റെ ഓർമയിലാണ് ഇത്തരമൊരു കേസുണ്ടായപ്പോൾ എന്തു നടപടിയെടുക്കണമെന്നറിയാൻ ആന്റോ ജോസഫിനെ വിളിച്ചത്.
- Also Read നടിയെ ആക്രമിച്ച കേസ്: വിധി ഇന്ന്, 10 പ്രതികൾ, ആരൊക്കെ അകത്താകും?
ലാലിന്റെ വീട്ടിലേക്കു പോകാൻ ഇറങ്ങുംവഴി ആന്റോ താമസിക്കുന്ന പാർപ്പിട കോളനിയിൽതന്നെ താമസിക്കുന്ന പി.ടി. തോമസ് എംഎൽഎയെ വിവരം അറിയിക്കാൻ ആന്റോ ജോസഫിനു തോന്നിയതാണ് ഈ കേസിലെ നിർണായക നിമിഷം. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ പി.ടി. തോമസ് നേരിട്ട് അതിജീവിതയെക്കണ്ടു വിവരം തിരക്കാൻ തീരുമാനിച്ച് ആന്റോയുടെയൊപ്പം ലാലിന്റെ വീട്ടിലെത്തി.
- ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
- വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
- അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
MORE PREMIUM STORIES
അതിജീവിതയോടു വിവരം ചോദിച്ചറിഞ്ഞ പി.ടി. തോമസ് അന്നത്തെ എറണാകുളം റേഞ്ച് ഐജി പി. വിജയനെയും സിറ്റി പൊലീസ് കമ്മിഷണർ എം.പി. ദിനേശിനെയും ഫോണിൽ വിളിച്ചു വിവരമറിയിച്ചു. ഉടൻ ഒരു മുതിർന്ന വനിത പൊലീസ് ഉദ്യോഗസ്ഥയെ നേരിട്ടുവിട്ട് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. പി.ടി. തോമസ് ഇടപെട്ടതോടെ കേസിന്റെ ഗതിതന്നെ മാറി. അതിനിടെ സിനിമ മേഖലയിലെ ചിലർ നടിയെ വിളിച്ചും നേരിൽ കണ്ടും കേസ് റിപ്പോർട്ട് ചെയ്യിക്കാതിരിക്കാനുള്ള ശ്രമം നടത്തിയപ്പോൾ പി.ടി. തോമസ് പൊട്ടിത്തെറിച്ചു.
‘‘ഞാൻ ജീവനോടെയുള്ളതു വരെ മോൾക്കൊപ്പം ഞാനുമുണ്ടാവും, ധീരമായി പോരാടണം. രാത്രി ഒൻപതരയോടെയാണ് എറണാകുളം നഗരത്തിൽ മോളെപ്പോലെ ഒരാൾക്കെതിരെ ഇതുണ്ടായത്. അപ്പോൾ നമ്മുടെ സാധാരണ പെൺകുട്ടികളുടെ അവസ്ഥ ആലോചിച്ചിട്ടുണ്ടോ? ഏതറ്റംവരെ പോകാനും ഞാൻ ഒപ്പമുണ്ടാവും’’– പി.ടി പറഞ്ഞു. സാക്ഷിവിസ്താരത്തിൽ പ്രതിഭാഗത്തിന്റെ തിരിച്ചുംമറിച്ചുമുള്ള ചോദ്യങ്ങൾക്കു മുൻപിൽ പതറാതെനിന്ന പി.ടിയുടെ മൊഴികളായിരുന്നു പ്രോസിക്യൂഷൻ കേസിന്റെ ബലം.
കേസിലെ കുറ്റകൃത്യത്തിന് ആവശ്യത്തിലധികം തെളിവുണ്ടെങ്കിലും അതിനു പിന്നിലെ ഗൂഢാലോചനയുടെ കാര്യത്തിലേക്കു ബലപ്പെട്ട തെളിവുകൾ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നില്ല. അതിന്റെ കുറവു നികത്തിയതു വിചാരണ പാതിവഴി പിന്നിട്ട ഘട്ടത്തിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളാണ്. ഇൗ മൊഴികൾ ദിലീപിനെയും ഒപ്പമുള്ളവരെയും പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു. അതോടെ സാക്ഷിവിസ്താരം നിർത്തിവച്ചു തുടരന്വേഷണം നടത്താൻ വിചാരണക്കോടതി അനുവദിച്ചു. ഈ അന്വേഷത്തിലാണു ദിലീപിന്റെ സുഹൃത്തും ആലുവയിലെ വ്യവസായിയുമായ ജി. ശരത്തിനെ 13–ാം പ്രതിയാക്കി കുറ്റപത്രം പുതുക്കി വിസ്താരം പുനരാരംഭിച്ചത്. English Summary:
Actress Assault Case: Kerala actress assault case focus on the absence of key figures, PT Thomas and Balachandrakumar, during the final verdict. Their crucial interventions during the investigation and witness examination significantly supported the survivor, shaping the case\“s trajectory. |