തിരുവനന്തപുരം ∙ കൊട്ടിയം മൈലക്കാട്ട് ദേശീയപാത 66 ഇടിഞ്ഞു താഴുമെന്ന് 4 മാസം മുൻപേ റിപ്പോർട്ട് ലഭിച്ചിട്ടും നടപടിയെടുത്തില്ല. കൂരിയാട് അപകടത്തിനു പിന്നാലെ ദേശീയപാത അതോറിറ്റി നിയോഗിച്ച നാലംഗ വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് മൈലക്കാട്ട് ഉൾപ്പെടുന്ന കൊല്ലം ബൈപാസ്– കടമ്പാട്ടുകോണം റീച്ചിലെ നിർമാണത്തിൽ പോരായ്മകൾ ചൂണ്ടിക്കാട്ടിയത്.
Also Read ഇന്ത്യൻ സാംസ്കാരിക കോൺഗ്രസ്: ആശയാവിഷ്കാരം സിപിഎം; ചെലവും നടത്തിപ്പും സർക്കാർ
ദേശീയപാത അതോറിറ്റിക്ക് വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിലെ പരാമർശം ഇങ്ങനെ: ‘കൊല്ലം ബൈപാസ്– കടമ്പാട്ടുകോണം റീച്ചിൽ നിർമാണം പുരോഗമിക്കുന്ന സംരക്ഷണ ഭിത്തിയുടെ കാര്യത്തിലും സമാനമായ ആശങ്കകളുണ്ട്. ഇവിടെ പലയിടത്തും മണ്ണ് അതീവ ദുർബലമാണ്. ചില ഭാഗങ്ങളിൽ മണ്ണിന്റെ ഉറപ്പ് സൂചിപ്പിക്കുന്ന എസ്‌പിടി പരിശോധനാ ഫലം പൂജ്യവും ഒന്നുമാണ്. ഗുരുതരമായ സാഹചര്യമാണിത്. മണ്ണ് ബലപ്പെടുത്താനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ നിർമാണം പുരോഗമിക്കുന്ന ഭിത്തിയും ഇരുന്നുപോകാൻ സാധ്യതയുണ്ട്’. ഇതിനു വിദഗ്ധ സമിതി പരിഹാരം നിർദേശിച്ചെങ്കിലും അതൊന്നും നടപ്പാക്കാത്തത് അപകടം ക്ഷണിച്ചുവരുത്തി.
വിദഗ്ധ സംഘത്തിന്റെ പരിശോധന ഇന്ന്
കൊല്ലം ∙ ദേശീയപാത അതോറിറ്റിയുടെ ഡൽഹിയിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്നു സ്ഥലത്തു പരിശോധന നടത്തും. അടുത്ത ദിവസം അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവും സ്ഥലത്തെത്തും. ആഴത്തിൽ വിണ്ടുകീറി തകർന്ന സർവീസ് റോഡിൽ നാളെയോടെ ഗതാഗതം പൂർണസജ്ജമാക്കും. കരാർ ഏറ്റെടുത്ത ഡൽഹി ആസ്ഥാനമായ ശിവാലയ കൺസ്ട്രക്‌ഷൻസ് കമ്പനിയേയും കൺസൽറ്റൻസിയായ ഗുരുഗ്രാമിലെ ഫീഡ്ബാക്ക് ഇൻഫ്ര, സത്ര സർവീസസ് എന്നിവയേയും എൻഎച്ച്എഐയുടെ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒരു മാസത്തേക്ക് വിലക്കി.
വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
MORE PREMIUM STORIES
English Summary:
Kottiyam NH Disaster: Expert Warning of Collapse Was Ignored for 4 Months.