search

വേമ്പനാട്, അഷ്ടമുടി കായലുകളിലെ മണ്ണ് ദേശീയപാത നിർമാണത്തിന്; ബലക്കുറവിന് കാരണം കായലിലെ മണ്ണ് ?

deltin33 3 hour(s) ago views 430
  



ആലപ്പുഴ ∙ ദേശീയപാത നിർമാണത്തിനായി കായലുകളിൽ നിന്നുള്ള എക്കലും ചെളിയും ചേർന്ന മണ്ണും ഉപയോഗിക്കുന്നതു റോഡുകളുടെ ബലം കുറയ്ക്കുമെന്ന് ആശങ്ക. മൈലക്കാടിനു സമീപം ദേശീയപാത തകർന്നതോടെയാണു മണ്ണിട്ട് ഉയർത്തിയുള്ള നിർമിതികളുടെ ബലം സംശയത്തിലായത്. വേമ്പനാട്, അഷ്ടമുടി കായലുകളിൽ നിന്നുള്ള മണ്ണ് ആലപ്പുഴ, കൊല്ലം ജില്ലകളിൽ ദേശീയപാത നിർമാണത്തിനു വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

  • Also Read തദ്ദേശ തിരഞ്ഞെടുപ്പ്: മനക്കണക്ക് കൂട്ടി മുന്നണികൾ   


കായലിൽ നിന്നു കുഴിച്ചെടുക്കുന്ന മണ്ണ് പലയിടത്തും പലവിധത്തിലാണ്. മണ്ണിനൊപ്പമുള്ള എക്കലും ചെളിയും പൂർണമായും നീക്കുന്നില്ലെന്ന് സംശയമുണ്ട്. വേമ്പനാട് കായലിൽ നിലവിൽ ഖനനം നടക്കുന്ന പുന്നമട മേഖലയിൽ ഉപ്പുരസം കുറവാണ്. എന്നാൽ, കടലുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ കായംകുളം കനാലിലും അഷ്ടമുടി കായലിലും 17 പിപിടിക്കു (പാർട്സ് പേർ തൗസന്റ്) മുകളിൽ ഉപ്പുരസമുണ്ട്. ഇത്രയും ഉപ്പുരസമുള്ള മണ്ണ് ഉപയോഗിക്കുന്നതു കോൺക്രീറ്റിന്റെ ബലം കുറയ്ക്കുമെന്നു മുൻ എൻജിനീയർ പറഞ്ഞു.

അതേസമയം, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന മണ്ണോ മറ്റു മിശ്രിതങ്ങളോ റോഡ് നിരപ്പാക്കാനും ഉയർത്താനും ഉപയോഗിക്കാമെന്നാണു ചട്ടമെന്ന് ദേശീയപാതനിർമാണ ഉദ്യോഗസ്ഥരുടെ വാദം. കായലിൽ നിന്നു ലഭിക്കുന്ന മണ്ണ് 2 തവണ കഴുകി, രാസപദാർഥങ്ങളും ഉപ്പുരസവും ഇല്ലാതാക്കാൻ കെമിക്കൽ ക്ലീനിങ്ങും പൂർത്തിയാക്കിയ ശേഷമാണു റോഡ് നിർമാണത്തിന് ഉപയോഗിക്കുന്നതെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ പറഞ്ഞു.  
    

  • വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
      

         
    •   
         
    •   
        
       
  • അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
      

         
    •   
         
    •   
        
       
  • വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


‘ഭൂമിയുടെ സവിശേഷതകളും ഭാരശേഷിയും കൃത്യമായി പഠിക്കാതെയാണ് എൻഎച്ച് 66 നിർമിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തേക്ക് ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ കടന്നുപോകുന്നതോടെ കൂടുതലിടങ്ങളിൽ പാത തകരുമെന്ന ആശങ്കയുണ്ട്.’ - ഉപേന്ദ്ര നാരായൺ (റോഡ് സുരക്ഷാ അതോറിറ്റി അംഗം) English Summary:
Backwater Soil for NH 66: NHAI Defends Use of Backwater Soil as Road Safety Concerns Grow for NH 66
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469809