search

വിമാനം വൈകൽ, റദ്ദാക്കൽ: നഷ്ടപരിഹാരം ഇങ്ങനെ

deltin33 Yesterday 11:32 views 1020
  



ന്യൂഡൽഹി∙ വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ സമയത്തിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരന് ഭക്ഷണം, ഹോട്ടൽ, ടിക്കറ്റ് റീഫണ്ട്, സൗജന്യ റീഷെഡ്യൂളിങ്, നഷ്ടപരിഹാരം തുടങ്ങിയവയ്ക്ക് അർഹതയുണ്ട്. എന്നാൽ കമ്പനിയുടെ നിയന്ത്രണത്തിനപ്പുറത്തുള്ള സാഹചര്യങ്ങൾ കൊണ്ടാണ് തടസ്സമുണ്ടാകുന്നതെങ്കിൽ നഷ്ടപരിഹാരമുണ്ടാകില്ല. കലാപം, പ്രകൃതിദുരന്തങ്ങൾ, കാലാവസ്ഥ, സുരക്ഷാഭീഷണി തുടങ്ങിയവ ഉദാഹരണം. കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ പാസഞ്ചർ ചാർട്ടറിലാണ് യാത്രക്കാരുടെ അവകാശങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. വിവരങ്ങൾക്ക്: bit.ly/paschart

  • Also Read ഇൻഡിഗോ ചതിച്ചു; വിവാഹ സൽക്കാരം ഓൺലൈനാക്കി   


വിമാനം വൈകിയാൽ

1) സമയത്തിന് ചെക്ക്–ഇൻ ചെയ്തു, പക്ഷേ വിമാനം പുറപ്പെടാൻ വൈകിയാൽ ഭക്ഷണം തരേണ്ട ബാധ്യത കമ്പനിക്കുണ്ട്. വിമാനത്തിന്റെ യാത്രാസമയം അനുസരിച്ചാണ് കാലതാമസം കണക്കാക്കുന്നത്.

2) ആഭ്യന്തര വിമാനസർവീസ് 6 മണിക്കൂറിൽ കൂടുതൽ വൈകാനിടയുണ്ടെങ്കിൽ പുതുക്കിയ സമയക്രമം ഷെഡ്യൂൾഡ് സമയത്തിന് 24 മണിക്കൂർ മുൻപു യാത്രക്കാരെ അറിയിച്ചിരിക്കണം. 6 മണിക്കൂറിനുള്ളിൽ മറ്റൊരു വിമാനത്തിൽ യാത്ര ക്രമീകരിക്കാനോ ടിക്കറ്റ് റീഫണ്ട് ചെയ്യാനോ കമ്പനികൾ അവസരം നൽകണം.
    

  • കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’
      

         
    •   
         
    •   
        
       
  • വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
      

         
    •   
         
    •   
        
       
  • എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


3) രാത്രി എട്ടിനും പുലർച്ചെ മൂന്നിനുമിടയിൽ പുറപ്പെടേണ്ട സർവീസുകൾ 6 മണിക്കൂറെങ്കിലും വൈകുകയോ മറ്റ് സമയങ്ങളിൽ പുറപ്പെടുന്ന വിമാനങ്ങൾ 24 മണിക്കൂറിലേറെ വൈകുകയോ ചെയ്താൽ യാത്രക്കാരന് സൗജന്യ ഹോട്ടൽ താമസത്തിന് അർഹതയുണ്ട്.

ഫ്ലൈറ്റ് റദ്ദാകൽ

∙ പുറപ്പെടുന്നതിനു രണ്ടാഴ്ച മുതൽ 24 മണിക്കൂർ മുൻപു വരെ കമ്പനി നിങ്ങളുടെ വിമാനം റദ്ദാക്കുന്നുവെന്ന് അറിയിച്ചാൽ, പകരം ടിക്കറ്റോ റീഫണ്ടോ നൽകാനുള്ള ബാധ്യത കമ്പനിക്കുണ്ട്. ഏതു വേണമെന്ന് ഉപയോക്താവിന് തീരുമാനിക്കാം.

∙ റദ്ദാക്കൽ വിവരം കമ്പനി കൃത്യമായി അറിയിക്കാതിരിക്കുകയോ കണക‍്ഷൻ ഫ്ലൈറ്റ് കിട്ടാതാവുകയോ ചെയ്താൽ പകരം ടിക്കറ്റോ നഷ്ടപരിഹാരം ചേർത്തുള്ള റീഫണ്ടോ ലഭിക്കും. വിമാനത്തിന്റെ യാത്രാസമയമനുസരിച്ചാണ് നഷ്ടപരിഹാരം. ഒരു മണിക്കൂർ വരെയെങ്കിൽ 5,000 രൂപ, ഒന്നു മുതൽ രണ്ടു മണിക്കൂർ വരെ 7,500 രൂപ, 2 മണിക്കൂറിനു മുകളിലെങ്കിൽ പരമാവധി 10,000 രൂപ എന്നിങ്ങനെയാണ് നഷ്ടപരിഹാരം. വിമാനക്കമ്പനി നിങ്ങളുടെ പരാതി പരിഗണിച്ചില്ലെങ്കിൽ എയർസേവ പോർട്ടലിൽ പരാതിപ്പെടാം: airsewa.gov.in English Summary:
DGCA Passenger Charter Explained: Your Rights for Delays and Cancellations
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470045