തിരുവനന്തപുരം ∙ ശബരിമലയിലെ സ്വർണം നഷ്ടമായതിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പ്രത്യേക അന്വേഷണ സംഘത്തിനു (എസ്ഐടി) ലഭിച്ചു. തിരുവാഭരണ കമ്മിഷണറുടെ സാന്നിധ്യത്തിൽ സ്വർണം പൂശണമെന്നാണ് ദേവസ്വം ബോർഡ് അംഗങ്ങൾ ഒപ്പിട്ട്, പ്രിന്റ് ചെയ്ത മിനിറ്റ്സിൽ ഉണ്ടായിരുന്നത്. ഇതിൽ പച്ച മഷികൊണ്ട് സ്വർണം ‘കൊണ്ടുപോയി പൂശുന്നതിന്’ എന്ന് എഴുതിച്ചേർത്ത് പത്മകുമാർ ഒപ്പിട്ടതായി എസ്ഐടി കണ്ടെത്തിയെന്നാണറിയുന്നത്. മിനിറ്റ്സിലെ കയ്യക്ഷരം ശാസ്ത്രീയപരിശോധനയ്ക്കു വിധേയമാക്കും.
Also Read ‘പകുതി വെന്ത നിലപാട് സിപിഎമ്മിനില്ല, ശബരിമല സ്വർണക്കൊള്ളയിൽ പിടിയിലായവർക്കെതിരെ നടപടിയെടുക്കും’: എം.വി.ഗോവിന്ദൻ
ബോർഡ് അംഗങ്ങൾ ഒപ്പിട്ടശേഷം തിരുത്തൽ ആവശ്യമാണെങ്കിൽ അന്തിമ മിനിറ്റ്സിൽ വീണ്ടും പ്രസിഡന്റിനൊപ്പം മറ്റ് അംഗങ്ങളുടെയും ഒപ്പ് വാങ്ങേണ്ടതാണ്. എന്നാൽ, ഇവിടെ അതുണ്ടായില്ല. അംഗങ്ങൾ അറിയാതെ പത്മകുമാർ നേരിട്ട് ഇടപെട്ട് സ്വർണം പുറത്തെത്തിക്കാൻ നീക്കം നടത്തുകയായിരുന്നോ എന്നും എസ്ഐടി അന്വേഷിക്കും. സ്വർണം പുറത്തുകൊണ്ടുപോയി പൂശണമെന്ന പരാമർശം തങ്ങൾ ഒപ്പിട്ട മിനിറ്റ്സിൽ ഉണ്ടായിരുന്നില്ലെന്ന് ബോർഡ് അംഗങ്ങളായിരുന്ന കെ.പി.ശങ്കരദാസും പി.വിജയകുമാറും ചോദ്യംചെയ്യലിൽ പറഞ്ഞിരുന്നു. പത്മകുമാറിന്റെ തിരുത്തിന്റെ അടിസ്ഥാനത്തിലാണ് പുറത്തുകൊണ്ടുപോകാനുള്ള തീരുമാനമറിയിച്ച് ബോർഡ് സെക്രട്ടറി അന്തിമ ഉത്തരവിറക്കിയത്.
Also Read ശബരിമല സ്വർണക്കൊള്ള: വിജിലൻസ് കോടതിയിൽ വിവരങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ഇ.ഡി, എതിർത്ത് എസ്ഐടി
‘പ്രസിഡന്റിന്റെ നിർബന്ധം’
ദ്വാരപാലകശിൽപവുമായി ബന്ധപ്പെട്ട കേസിലും പത്മകുമാർ സമാന ഇടപെടൽ നടത്തിയെന്ന് മൊഴിയുണ്ട്. പുറത്തു കൊണ്ടുപോയി സ്വർണം പൂശണമെന്ന് എഴുതാൻ പത്മകുമാർ നിർദേശിച്ചെന്നും പ്രസിഡന്റ് ആവർത്തിച്ചു പറഞ്ഞതിനെ തുടർന്നാണ് മിനിറ്റ്സിൽ ഇല്ലാത്ത കാര്യം കൂടി ചേർത്ത് ഉത്തരവിറക്കിയതെന്നും ബോർഡ് സെക്രട്ടറിയായിരുന്ന ജയശ്രീയാണ് മൊഴി നൽകിയത്.
കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’
വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’
MORE PREMIUM STORIES
English Summary:
Sabarimala Gold Theft:SIT Finds More Evidence in Sabarimala Gold Case; Padmakumar\“s Role Under Scrutiny