ബെംഗളൂരു ∙ ഇൻഡിഗോ വിമാന സർവീസ് റദ്ദായതിനാൽ ടെക്കി ദമ്പതികൾക്ക് സ്വന്തം വിവാഹ സൽക്കാരത്തിൽ ഓൺലൈനായി പങ്കെടുക്കേണ്ടിവന്നു. ബെംഗളുരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയർമാരായ ഹുബ്ബള്ളി സ്വദേശിനി മേധയും ഒഡീഷ ഭുവനേശ്വർ സ്വദേശി സംഗമ ദാസും കഴിഞ്ഞ 23ന് ഭുവനേശ്വറിലാണു വിവാഹിതരായത്.
Also Read വിമാനം വൈകൽ, റദ്ദാക്കൽ: നഷ്ടപരിഹാരം ഇങ്ങനെ
സൽക്കാരം കർണാടകയിലെ ഹുബ്ബള്ളി ഗുജറാത്ത് ഭവനിൽ ബുധനാഴ്ചയാണു നിശ്ചയിച്ചിരുന്നത്. ഭുവനേശ്വറിൽ നിന്ന് ബെംഗളൂരു വഴി ഹുബ്ബള്ളിയിലേക്കു ചൊവ്വാഴ്ച വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ, ബുധനാഴ്ച പുലർച്ചെ സർവീസ് റദ്ദാക്കി. അതിഥികൾ എത്തിത്തുടങ്ങിയതിനാൽ സൽക്കാരം റദ്ദാക്കേണ്ടെന്നു ബന്ധുക്കൾ തീരുമാനിച്ചു. ദമ്പതികൾ വിഡിയോ കോൺഫറൻസിങ് വഴി ചടങ്ങിൽ പങ്കെടുത്തു. ഭുവനേശ്വറിൽ നിന്ന് മുംബൈ വഴി ഹുബ്ബള്ളിക്കു വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന വരന്റെ ഒട്ടേറെ ബന്ധുക്കൾക്കും ചടങ്ങിൽ പങ്കെടുക്കാനായില്ല.
ഇൻഡിഗോ വിമാനസർവീസിലെ പ്രശ്നം കാരണം ചിലരുടെ വിവാഹം തന്നെ നീട്ടിവയ്ക്കേണ്ടിവന്നു. സഹപ്രവർത്തകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാതെവന്നതിൽ വ്യസനിച്ച് ഇന്ത്യയിലെ സിംഗപ്പൂർ സ്ഥാനപതി സൈമൻ വോങ് സമൂഹമാധ്യമത്തിൽ കുറിച്ചു.
കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’
വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’
MORE PREMIUM STORIES
English Summary:
IndiGo Flight Cancelled: Newlywed Techies Attend Their Own Reception Online