ആർക്കും അന്യമല്ല ‘അന്യോന്യം’ എന്ന വാക്ക്. രണ്ടു കാര്യങ്ങളോ വ്യക്തികളോ തമ്മിലുള്ള ബന്ധത്തെയോ കൊടുക്കൽ വാങ്ങലുകളെയോ സൂചിപ്പിക്കുന്ന വാക്ക് എന്ന അർഥവും പറയാം. എന്നാൽ ആ വാക്കിനു മുൻപിലേക്ക് കടവല്ലൂർ ‘കടന്നിരുന്നാൽ’ അത് അറിവിന്റെ മാമാങ്കം, അല്ലെങ്കിൽ കടവല്ലൂർ അന്യോന്യം എന്നായി. വേദചൈതന്യം നിറഞ്ഞ മണ്ണാണ് കടവല്ലൂർ. അന്യോന്യത്തിന്റെ നാട്. തൃശൂര്‍ കടവല്ലൂരിലെ ശ്രീരാമ ക്ഷേത്രസന്നിധിയിലാണ് അന്യോന്യത്തിനു വേദിയൊരുക്കുന്നത്. കടവല്ലൂരിലെ ശ്രീരാമസ്വാമിക്കു നാലു ഭാവങ്ങളാണ്. വനവാസത്തിനു പുറപ്പെടുന്ന ഭാവം, വരുണനോടു കോപിക്കുന്ന ഭാവം, പട്ടാഭിഷേകത്തിനു ശേഷം അധികാരം കയ്യാളുന്ന രാജഭാവം, അർധരാത്രിക്കു ശേഷം ശങ്കരനാരായണ ഭാവം. സവിശേഷമായ വാസ്തുവിദ്യാ ശൈലിയും താന്ത്രിക കർമങ്ങളുടെ പൂർണതയും ഇരുനില ശ്രീകോവിലുമാണ് എണ്ണൂറിൽപരം വർഷങ്ങളുടെ പഴക്കമുള്ള ക്ഷേത്രത്തിന്റെ പ്രത്യേകത. ശ്രീകോവിലിനു ചുറ്റുമായി പുരാതനമായ 29 ദാരുശിൽപങ്ങളും കാണാം. കടവല്ലൂർ ശ്രീരാമക്ഷേത്രത്തിൽ English Summary:
Kadavalloor Anyonyam Is A Unique Rigveda Recitation Competition Held Annually At The Ancient Kadavalloor Sreerama Temple, Evolving From An Exclusive Ritual To An Inclusive Celebration Of Vedic Knowledge. Discover In Detail About This Esteemed Festival, Spanning Over 800 Years, Emphasizing The Preservation Of India\“s Rich Vedic Heritage. |
|