കൊച്ചി ∙ ഇറ്റലിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. അങ്കമാലി എസ്എൻഡിപി ജംക്‌ഷൻ ഭാഗത്ത് കുന്നപ്പിള്ളി വീട്ടിൽ ബിനോയിയെ (44) ആണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. 2021 മാർച്ച് മുതൽ 2022 നവംബർ വരെയുള്ള സമയത്ത് കാലടി നടുവട്ടം സ്വദേശിനിയിൽ നിന്നും 8.50 ലക്ഷം രൂപ ബിനോയിയും മറ്റ് മൂന്ന് പേരും കൂടി തട്ടിയെടുക്കുകയായിരുന്നു. ഇറ്റലിയിൽ ഹോം നഴ്സ് ജോലി ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയിരുന്നത്. പിന്നീട് ജോലി ലഭിക്കാതെ വന്നതോടെ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ കാലടി പൊലീസ് ബിനോയിയെ പിടികൂടുകയായിരുന്നു. English Summary:
Job fraud is rampant. Kerala police arrested one person in connection with an Italy job scam where a woman was defrauded of 8.5 lakhs rupees with the promise of a home nurse job. |
|