ഡാർലിങ്ടൻ∙ മരിച്ചതായി പ്രഖ്യാപിച്ച സ്ത്രീ മോർച്ചറിയിൽ വച്ച് ഉണർന്ന സംഭവത്തിൽ ആരോഗ്യപ്രവർത്തകർക്ക് വീഴ്ച സംഭവിച്ചതായി സൂചന. ഒലിവ് മാർട്ടിൻ (54) വീട്ടിൽ വെച്ച് മരിച്ചതായി തെറ്റായി വിലയിരുത്തിയ പാരാമെഡിക്കുകൾ പരിചരണത്തിന് അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോകുന്നതിനു പകരം ഡാർലിങ്ടൻ ഹോസ്പിറ്റലിലെ മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, അവിടെയെത്തിയപ്പോഴാണ് ഒലിവിന് ജീവനുണ്ടെന്ന് ജീവനക്കാർ കണ്ടെത്തിയത്. പക്ഷേ അൽപസമയത്തിനകം ഒലിവ് മരണത്തിന് കീഴടങ്ങി. 2023 ഒക്ടോബർ 13നാണ് സംഭവം നടന്നത്.
പോളണ്ടിൽ കുട്ടിയെ ചുംബിക്കാൻ ശ്രമിച്ച മലയാളി യുവതി മാപ്പ് പറഞ്ഞു; സമൂഹമാധ്യമത്തിൽ വൻ വിമർശനം Europe News
പരസ്യ വധശിക്ഷ നടപ്പാക്കിയത് 13 വയസ്സുകാരൻ; ഭീകര കാഴ്ചയിൽ നടുങ്ങി ലോകം Other Countries
സംഭവത്തിൽ മസ്തിഷ്ക ക്ഷതമാണ് മരണകാരണമെന്ന് കൊറോണർ ജെറമി ചിപ്പർഫീൽഡ് കോടതിയിൽ വ്യക്തമാക്കി. മരിച്ചതായി വിലയിരുത്തിയതിനാൽ ഒലിവിനെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോയില്ല. അതുകാരണം രണ്ട് മണിക്കൂർ സമയത്തേക്ക് ചികിത്സ ലഭിച്ചില്ലെന്ന് കുടുംബത്തെ പ്രതിനിധീകരിച്ച് ഹാജരായ ടോം ബാർക്ലേ സെംപിൾ കോടതിയിൽ ചൂണ്ടിക്കാട്ടി. മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നതിനു പകരം നേരിട്ട് ആശുപത്രിയിലേക്ക് എത്തിച്ചിരുന്നെങ്കിൽ ഫലം വ്യത്യസ്തമാകുമായിരുന്നോ എന്ന ചോദ്യവും അദ്ദേഹം കോടതിയിൽ ഉന്നയിച്ചു.
2023 ഒക്ടോബർ 13നാണ് ബോധരഹിതയായ നിലയിൽ ഒലിവിനെ വീട്ടിൽ കണ്ടെത്തുന്നത്. തലച്ചോറിലേക്കുള്ള ഓക്സിജൻ ലഭിക്കുന്നതിൽ ക്ഷാമം അനുഭവപ്പെട്ടതായിരുന്നു ബോധക്ഷയത്തിന് കാരണം. ഇത് സംഭവിച്ചിട്ട് എത്ര നേരമായി എന്ന് വിലയിരുത്തുന്നതിൽ വീഴ്ച വന്നുവെന്നും ടോം ബാർക്ലേ സെംപിൾ കോടതിയിൽ പറഞ്ഞു.
മോർച്ചറിയിൽ വെച്ച് ജീവന്റെ ലക്ഷണങ്ങൾ ഒലിവ് പ്രകടിപ്പിച്ചതായി നോർത്ത് ഈസ്റ്റ് ആംബുലൻസ് സർവീസിനെ പ്രതിനിധീകരിച്ച് ഹാജരായ ജെയിംസ് ഡൊണെല്ലി സമ്മതിച്ചു. ‘സംഭവം അറിഞ്ഞയുടൻ അന്വേഷണം ആരംഭിച്ചു. വീഴ്ച സംഭവിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നു. രോഗിയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്. പൂർണ്ണമായ അവലോകനം നടക്കുകയാണ്. ഈ ഘട്ടത്തിൽ ഞങ്ങൾക്ക് കൂടുതൽ വിവരങ്ങൾ പറയാൻ കഴിയില്ല’ - നോർത്ത് ഈസ്റ്റ് ആംബുലൻസ് സർവീസിലെ പാരാമെഡിസിൻ ഡയറക്ടർ ആൻഡ്രൂ വ്യക്തമാക്കി.
ഡർഹാം കോൺസ്റ്റാബുലറി മരണത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും ക്രിമിനൽ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കേസിന്റെ തുടർ വിചാരണ 2026 ജനുവരി 30ന് ഉച്ചയ്ക്ക് രണ്ട് മണിയിലേക്ക് മാറ്റി. English Summary:
Morgue awakening refers to a shocking incident where a woman, declared dead, revived in a morgue. The incident raises serious questions about medical protocols and potential negligence, leading to an investigation and coroner\“s inquest.