ഉയർന്ന പെൻഷൻ നിശ്ചയിക്കാനുള്ള പ്രോ-റേറ്റ വ്യവസ്ഥയിൽ സുപ്രീം കോടതി നിയമലംഘനം കണ്ടില്ലെന്ന ഇപിഎഫ്ഒയുടെ വാദം കേന്ദ്ര സർക്കാരും ആവർത്തിക്കുന്നു. എന്നാൽ, കോടതി പ്രോ-റേറ്റ വിഷയം പരിഗണിച്ചിട്ടു പോലുമില്ല എന്നതാണു യാഥാർഥ്യം.
- Also Read പരുത്തിപ്പാടത്തിന് കണ്ണേറു തട്ടരുത്, കാക്കാൻ സണ്ണി ലിയോൺ; വൈറലായി പോസ്റ്റർ, അപമാനിക്കലെന്ന് വിമർശനം- വിഡിയോ
തൊഴിലാളികൾക്ക് യഥാർഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ നൽകിയാൽ സർക്കാർ പാപ്പരാകുമെന്ന നിഷേധാത്മകമായ വാദമുഖം കോടതിയിലുന്നയിച്ച് പരാജയപ്പെട്ടതാണ്. അതേ വാദമുഖങ്ങൾ നടപ്പാക്കാനാണ് സർക്കാരും ഇപിഎഫ്ഒയും പരിശ്രമിക്കുന്നത്. കോർപറേറ്റ് കുത്തകകൾക്ക് ഈ സർക്കാർ നൽകിയ ഇളവുകളും ആനുകൂല്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ആരോഗ്യമുള്ള കാലമത്രയും രാജ്യപുരോഗതിക്കായി അധ്വാനിച്ച തൊഴിലാളികൾക്കു നൽകേണ്ട ഉയർന്ന പെൻഷൻ എത്രയോ കുറവാണ്.
- Also Read നടരാജന്റെ അലമാരയിൽ 7ലക്ഷവും 50 പവനും; ലക്ഷ്യമിട്ട് അഭിഭാഷകനായ മകൻ, ക്രൂരകൊലപാതകത്തിനു കാരണം ലഹരി മാത്രമല്ല
തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനു പാസാക്കിയ 1952ലെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) നിയമത്തിന്റെയും 1995ലെ എംപ്ലോയീസ് പെൻഷൻ പദ്ധതിയുടെയും (ഇപിഎസ്) അന്തഃസത്തയ്ക്കു വിരുദ്ധമായാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെയും (ഇപിഎഫ്ഒ) കേന്ദ്ര സർക്കാരിന്റെയും നടപടികൾ. നിയമാനുസൃതമായ പെൻഷൻ ലഭിക്കാത്ത സാഹചര്യത്തിലാണു തൊഴിലാളികൾ നിയമപ്പോരാട്ടത്തിനു നിർബന്ധിതരായത്. തൊഴിലാളികളുടെ അവകാശങ്ങൾ സർക്കാർ നിഷേധിക്കുകയാണെന്നും തൊഴിലാളികൾക്കു യഥാർഥ വേതനത്തിന്റെ അടിസ്ഥാനത്തിലുള്ള ഉയർന്ന പെൻഷന് അർഹതയുണ്ടെന്നും 2022 നവംബർ 4ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. ഇപിഎസിലെ 2014ലെ ഭേദഗതി പ്രകാരം യഥാർഥ വേതനത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ ഓപ്റ്റ് ചെയ്യാനുള്ള തൊഴിലാളികളുടെ അവകാശം കോടതി അംഗീകരിക്കുകയും ചെയ്തു.
- ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
- അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
MORE PREMIUM STORIES
ഭരണഘടനയുടെ മാർഗനിർദേശ തത്വങ്ങൾ പ്രകാരം തൊഴിലാളിക്ഷേമം ഉറപ്പാക്കാൻ ഭരണകൂടത്തിനു ബാധ്യതയുണ്ട്. അതു നിറവേറ്റുന്നതിനു പകരം തൊഴിലാളികൾക്ക് അനുകൂലമായ നിയമവ്യവസ്ഥകൾ അട്ടിമറിച്ച് പെൻഷൻ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള നടപടികളാണു കേന്ദ്രത്തിന്റെയും ഇപിഎഫ്ഒയുടെയും ഭാഗത്തുനിന്നുണ്ടായത്. എൻ കെ പ്രേമചന്ദ്രൻ എംപി
സുപ്രീം കോടതി വിധി നടപ്പാക്കാൻ ബാധ്യതയുള്ള കേന്ദ്രവും ഇപിഎഫ്ഒയും വിധി അതിന്റെ അർഥത്തിലും വ്യാപ്തിയിലും നടപ്പാക്കുകയെന്ന സമീപനമല്ല സ്വീകരിക്കുന്നത് എന്നതാണ് അതീവഗുരുതരം. കോടതിവിധി മറികടക്കാനും തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കാനുമുള്ള നടപടികളാണു കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇപിഎഫ്ഒയുടെ അപ്പീൽ കോടതി തള്ളിയപ്പോൾ കേന്ദ്രം നേരിട്ടു ഹർജി സമർപ്പിച്ചാണു തുടർന്നു കേസ് നടത്തിയത്. തങ്ങൾക്കുള്ള അവകാശം നൽകുന്നതു പരമാവധി വൈകിപ്പിക്കാൻ കേന്ദ്രം തീവ്രമായി കേസ് നടത്തിയതിന് ഇന്ത്യയിലെ തൊഴിലാളിവർഗം സാക്ഷിയായി. പിന്തിരിപ്പൻ മാനേജ്മെന്റുകളെപ്പോലും ലജ്ജിപ്പിക്കുന്ന നടപടികളായിരുന്നു കേസ് നടത്തിപ്പിനായി കേന്ദ്രം സ്വീകരിച്ചത്.
ഇപിഎഫ്ഒയുടെയും കേന്ദ്രത്തിന്റെയും തൊഴിലാളിവിരുദ്ധ വാദമുഖങ്ങളെ നിരാകരിച്ചുകൊണ്ട് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ വിധിയെ അട്ടിമറിക്കാനുള്ള മാർഗങ്ങൾ സംബന്ധിച്ചായി ഗവേഷണം. തൊഴിലാളികൾക്കു ലഭിക്കേണ്ട അവകാശത്തെ അനുവദിച്ചുനൽകിയ വിധി ദുർവ്യാഖ്യാനം ചെയ്ത് പെൻഷൻ ആനുകൂല്യം നിഷേധിക്കാനുള്ള നടപടിയാണു കേന്ദ്രം സ്വീകരിച്ചത്. തൊഴിലാളികൾക്ക് യഥാർഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ നൽകിയാൽ സർക്കാർ പാപ്പരാകുമെന്ന നിഷേധാത്മകമായ വാദമുഖം കോടതിയിലുന്നയിച്ച് പരാജയപ്പെട്ടതാണ്. അതേ വാദമുഖങ്ങൾ നടപ്പാക്കാനാണ് സർക്കാരും ഇപിഎഫ്ഒയും പരിശ്രമിക്കുന്നത്. കോർപറേറ്റ് കുത്തകകൾക്ക് ഈ സർക്കാർ നൽകിയ ഇളവുകളും സാമ്പത്തിക ആനുകൂല്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ആരോഗ്യമുള്ള കാലമത്രയും രാജ്യപുരോഗതിക്കായി അധ്വാനിച്ച തൊഴിലാളികൾക്കു നൽകേണ്ട ഉയർന്ന പെൻഷൻ എത്രയോ കുറവാണ്.
യഥാർഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ നൽകാനുള്ള പദ്ധതിയുടെ അടിസ്ഥാനവ്യവസ്ഥകൾക്കു വിരുദ്ധമായി ഇപിഎഫ്ഒ പുറപ്പെടുവിച്ച സർക്കുലറുകളും ഓർഡറുകളും നിയന്ത്രണങ്ങളും വിലക്കുകളുമൊക്കെ സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വന്നതാണ്. ഓരോന്നും കോടതി വിശദമായി പരിശോധിക്കുകയും അവകാശങ്ങൾക്കുള്ള അടിസ്ഥാനവ്യവസ്ഥയ്ക്കു വിരുദ്ധമായ അവയെല്ലാം റദ്ദു ചെയ്തതുമാണ്. എന്നാൽ, കോടതിവിധിയെ മാനിക്കുകയല്ല, മറികടക്കുകയാണ് ഇപ്പോൾ സർക്കാർ ചെയ്തുവരുന്നത്. യഥാർഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിലുള്ള ഉയർന്ന പെൻഷൻ നിശ്ചയിക്കുന്നതിന് അനുവർത്തിച്ചുവന്നിരുന്ന മാനദണ്ഡങ്ങൾ അതേപടി പാലിച്ച് പെൻഷൻ അനുവദിക്കുമ്പോഴാണു കോടതിവിധി നടപ്പാക്കപ്പെടുക.
കോടതിവിധി കക്ഷികൾക്കു മാത്രമായി നിജപ്പെടുത്തുമെന്നുള്ള തെറ്റായ സമീപനവും അധികൃതർ സ്വീകരിച്ചു. എക്സെംപ്റ്റഡ് എസ്റ്റാബ്ലിഷ്മെന്റ്, നോൺ എക്സെംപ്റ്റഡ് എസ്റ്റാബ്ലിഷ്മെന്റ് എന്നിങ്ങനെ തരംതിരിച്ച് ഭരണ – സാങ്കേതിക സങ്കീർണതകൾ സൃഷ്ടിച്ച് തൊഴിലാളികൾക്കു യഥാസമയം ഓപ്ഷൻ നൽകാനുള്ള അവസരം പരമാവധി നിഷേധിച്ചു. ഓപ്ഷൻ നൽകിയെങ്കിലും തൊഴിലുടമ അതു യഥാസമയം ഇപിഎഫ് അധികൃതർക്ക് എത്തിച്ചില്ലെന്ന പേരിലും ഒട്ടേറെപ്പേർക്ക് അർഹത നിഷേധിച്ചു. വിഹിതമടയ്ക്കാൻ സന്നദ്ധരായി അപേക്ഷ സമർപ്പിച്ചവരിൽ നല്ലൊരു വിഭാഗത്തിന് നിലവിലെ മേൽവിലാസത്തിൽ ഡിമാൻഡ് നോട്ടിസ് നൽകിയില്ല. ഒട്ടേറെപ്പേർക്കു ഡിമാൻഡ് നോട്ടിസ് ലഭിച്ചതു പണമടയ്ക്കാൻ നിശ്ചയിച്ചിരുന്ന തീയതിക്കു ശേഷമാണ്. യഥാസമയം പണമടച്ചില്ലെന്ന പേരിലും അവകാശനിഷേധം നടത്തി. ഉയർന്ന പെൻഷൻ നൽകുക എന്നതിനെക്കാൾ എങ്ങനെ പെൻഷൻ നിഷേധിക്കാം എന്നതിനാണ് കേന്ദ്രവും ഇപിഎഫ്ഒയും പ്രാമുഖ്യം നൽകിയത്.
എങ്ങനെ ഉയർന്ന പെൻഷന്റെ തുക കുറയ്ക്കാമെന്നതിൽ ഗവേഷണം നടത്തി ഇപിഎഫ്ഒ കണ്ടെത്തിയ രീതിയാണു പ്രോ–റേറ്റ. സുപ്രീം കോടതി വിധിയനുസരിച്ച് 1.9.2014നു ശേഷം സർവീസിലുള്ളവർക്ക് യഥാർഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ വിഹിതം നൽകി ഉയർന്ന പെൻഷൻ ഓപ്റ്റ് ചെയ്യാവുന്നതാണ്. എന്നാൽ, കോടതി അംഗീകരിച്ച ഉയർന്ന പെൻഷന്റെ നിയമസാധുതയെ വെല്ലുവിളിക്കുന്നതാണ് പ്രോ–റേറ്റ രീതി.
1.09.2014നു ശേഷം സർവീസിൽനിന്നു പിരിയുന്ന ഒരാൾക്ക് 1.9.2014 വരെ ലഭിച്ച ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പെൻഷന്റെ ഒരു ഭാഗവും പിരിയുന്ന ദിവസത്തെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പെൻഷന്റെ രണ്ടാം ഭാഗവും നിശ്ചയിക്കുന്നു. ഈ 2 തുകകളുടെ ശരാശരിയെടുത്തിട്ടാണ് പെൻഷൻ തുക കണക്കാക്കുന്നത്. നിയമത്തിലോ സ്കീമിലോ സുപ്രീം കോടതി വിധിയിലോ പറഞ്ഞിട്ടില്ലാത്ത ഇക്കാര്യം ഇപിഎഫ്ഒ ഏകപക്ഷീയമായാണു നടപ്പാക്കുന്നത്.
പ്രോ–റേറ്റ രീതി സംബന്ധിച്ച് കഴിഞ്ഞദിവസം ഞാൻ ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിനു മന്ത്രി നൽകിയ മറുപടി തെറ്റിദ്ധരിപ്പിക്കുന്നതും നിരാശാജനകവുമാണ്. പ്രോ–റേറ്റ പെൻഷൻ കണക്കുകൂട്ടൽ തെറ്റാണെന്നു സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി. നിയമത്തിലോ സ്കീമിലോ സുപ്രീം കോടതി വിധിയിലോ ഇല്ലാത്ത വിഷയമാണ് പ്രോ–റേറ്റ പെൻഷൻ കണക്കുകൂട്ടൽ. സുപ്രീം കോടതി പരിഗണിക്കുകയോ പരിശോധിക്കുകയോ തീർപ്പു കൽപിക്കുകയോ ചെയ്യാത്ത ഒരു വിഷയത്തിൽ കോടതി അഭിപ്രായം പറഞ്ഞിട്ടില്ലെന്ന ന്യായവാദമുന്നയിച്ച് ഉയർന്ന പെൻഷൻ വെട്ടിക്കുറയ്ക്കുന്നതു ജനാധിപത്യ സർക്കാരിന് ഉചിതമല്ല.
ഭരണഘടനയിലും ഇപിഎഫ് നിയമത്തിലും ഇപിഎസ് സ്കീമിലും അടങ്ങിയിട്ടുള്ള വ്യവസ്ഥകൾക്കു വിധേയമായും സുപ്രീം കോടതി വിധിക്ക് ആധാരമായും പ്രവർത്തിക്കാൻ നിയമപരമായ ബാധ്യതയുള്ള സർക്കാരും ഇപിഎഫ്ഒയും അതു ലംഘിക്കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങൾക്കു വിരുദ്ധവും തൊഴിലാളിദ്രോഹവുമാണ്. പ്രോ–റേറ്റ രീതി നിരാകരിക്കാനും സുപ്രീം കോടതി വിധിപ്രകാരം തൊഴിലാളികൾക്ക് ഉയർന്ന പെൻഷൻ നൽകാനുള്ള ബാധ്യത നിറവേറ്റാനും സർക്കാരും ഇപിഎഫ്ഒയും തയാറാകണം. English Summary:
Nottam: EPF Pension cuts are happening as the central government and EPFO are trying to implement arguments rejected by the court, potentially harming workers. This is despite the Supreme Court ruling in favor of higher pensions based on actual wages. The actions undermine worker welfare and contradict the essence of the EPF law and EPS scheme. |
|