search

പിഎഫ് പെൻഷനിൽ തുടരുന്ന ചൂഷണം

cy520520 1 hour(s) ago views 573
  



എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ അംഗങ്ങളായ രാജ്യത്തെ സംഘടിതമേഖലയിലെ തൊഴിലാളികൾക്ക് യഥാർഥ ശമ്പളത്തിന് ആനുപാതിക പെൻഷൻ ലഭിക്കാനുള്ള വഴിതുറന്ന് രാജ്യത്തെ പരമോന്നത കോടതി ഉത്തരവിട്ടിട്ടു 3 വർഷം കഴിഞ്ഞു. എന്നാൽ, കോടതിവിധി ദുർവ്യാഖ്യാനിച്ച് തൊഴിലാളികൾക്ക് അർഹമായ പെൻഷൻ നിഷേധിച്ചും നൽകുന്ന പെൻഷൻ വെട്ടിക്കുറച്ചും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) മുന്നോട്ടുപോകുന്നതാണു പിന്നീടു കണ്ടത്. കേന്ദ്രസർക്കാരും അതിനു കൂട്ടുനിൽക്കുന്ന കാഴ്ച അത്യന്തം സങ്കടകരവും അപലപനീയവുമാണെന്നു പറയാതെ വയ്യ.

തൊഴിലാളികൾക്കനുകൂലമായി 2022 നവംബർ നാലിനു സുപ്രീംകോടതി വിധി വന്നശേഷം മാസങ്ങളോളം ഒരാൾക്കുപോലും അപേക്ഷ സമർപ്പിക്കാനാകാത്ത സാഹചര്യം ഇപിഎഫ്ഒ സൃഷ്ടിച്ചപ്പോൾ കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഇടപെട്ടിരുന്നു. അകാരണമായി പ്രതിസന്ധി സ‍ൃഷ്ടിക്കാതെ, ഇപിഎഫ്ഒ തന്നെ പ്രശ്നം പരിഹരിക്കണമെന്നായിരുന്നു നിർദേശം. അവസാന 60 മാസത്തെ ശമ്പളത്തിന്റെ ശരാശരിയുടെ അടിസ്ഥാനത്തിൽ പെൻഷൻ കണക്കാക്കണമെന്നും കേന്ദ്ര സർക്കാർ അപ്പോൾ നിർദേശിക്കുകയുണ്ടായി.

എന്നാൽ‌, പ്രോ–റേറ്റ (ആനുപാതിക) വ്യവസ്ഥയിൽ ഉയർന്ന പെൻഷൻ കണക്കാക്കുമെന്ന് ഇപിഎഫ്ഒ സർക്കുലർ ഇറക്കിയതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി. അവസാന 60 മാസത്തെ ശമ്പളത്തിന്റെ ശരാശരിയെന്ന വ്യവസ്ഥ അട്ടിമറിച്ച്, സർവീസ് കാലാവധിയെ 2014 ഓഗസ്റ്റ് 31 വരെയും അതിനു ശേഷവും എന്നു രണ്ടായി വിഭജിച്ച് പെൻഷൻ രണ്ടായി കണക്കാക്കുന്ന രീതിയാണിത്. ഇതു പെൻഷനിൽ ഗണ്യമായ കുറവു വരാനിടയാക്കുന്നതിനാൽ ഇതിനെതിരെ പെൻഷൻകാർ രാജ്യത്തെ വിവിധ കോടതികളിൽ നിയമപ്പോരാട്ടത്തിലാണ്. എന്നാൽ, പ്രോ–റേറ്റ വ്യവസ്ഥയെ കേന്ദ്ര സർക്കാർതന്നെ ന്യായീകരിക്കുന്നതാണ് ഇപ്പോൾ കാണുന്നത്.
    

  • ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
      

         
    •   
         
    •   
        
       
  • അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഉയർന്ന പിഎഫ് പെൻഷനിലെ പ്രോ–റേറ്റ വ്യവസ്ഥ പിൻവലിക്കുമോ എന്നു കഴിഞ്ഞ ദിവസം പാർലമെന്റിൽ എൻ.കെ.പ്രേമചന്ദ്രൻ എംപി ചോദിച്ചതിനു മറുപടിയായി തൊഴിൽ സഹമന്ത്രി ശോഭ കരന്ദലജെ പറഞ്ഞത് പ്രോ-റേറ്റ വ്യവസ്ഥ പിഎഫ് പെൻഷൻ പദ്ധതിയിലുള്ളതാണ് എന്നാണ്. സുപ്രീം കോടതി പ്രോ-റേറ്റ വ്യവസ്ഥയിൽ നിയമലംഘനം കണ്ടില്ലെന്ന ഇപിഎഫ്ഒയുടെ പതിവുവാദം മന്ത്രി ആവർത്തിക്കുകയും ചെയ്തു. എന്നാൽ, പ്രോ-റേറ്റ സുപ്രീം കോടതിയിൽ നടന്ന കേസിൽ വിഷയമേ ആയിരുന്നില്ല. കാരണം, കേസിലെ വിധി വരുമ്പോഴൊന്നും ഉയർന്ന പെൻഷനിൽ പ്രോ-റേറ്റ ബാധകമാക്കിയിരുന്നില്ല. കോടതിവിധി വന്നതിനു ശേഷവും 2023 മേയ് വരെ പ്രോ-റേറ്റ ബാധകമാക്കാതെ ഇപിഎഫ്ഒ ഉയർന്ന പെൻഷൻ നൽകിയിട്ടുണ്ട്.

പെൻഷൻ ഓൺ ഹയർ വേജസ് അഥവാ ഉയർന്ന ശമ്പളത്തിനുള്ള പെൻഷൻ എന്നാണു പദ്ധതിക്കു പേരിട്ടിരിക്കുന്നതെങ്കിലും ഓരോ ഘട്ടത്തിലും പെൻഷൻ കുറഞ്ഞ ശമ്പളത്തിനുള്ളതാക്കി മാറ്റാനാണ് ഇപിഎഫ്ഒയുടെ ശ്രമം. സർക്കാർ മേഖലയിലുള്ളതുപോലെ കാലാനുസൃതമായ ക്ഷാമബത്ത വർധനയോ പെൻഷൻ പരിഷ്കരണമോ പിഎഫ് പെൻഷൻകാർക്കില്ല.  

58 വയസ്സിൽ 10,000 രൂപ പെൻഷൻ തീരുമാനിക്കപ്പെട്ടാൽ 80 വയസ്സു വരെ ജീവിച്ചാലും അതേ തുകതന്നെ തുടരുകയാണു ചെയ്യുക. ഇത്തരം സങ്കടകരമായ യാഥാർഥ്യങ്ങളെല്ലാം നിലനിൽക്കെയാണ് യഥാർഥത്തിൽ കിട്ടേണ്ട പെൻഷൻപോലും വീണ്ടും വെട്ടിക്കുറയ്ക്കുന്നത്.

11 വർഷം മുൻപ് മിനിമം പെൻഷനായി നിശ്ചയിച്ച 1000 രൂപ വർധിപ്പിക്കുമോ എന്ന ചോദ്യത്തിനും അതിനുള്ള നീക്കമില്ലെന്ന സൂചനയാണു കേന്ദ്ര തെ‍ാഴിൽ സഹമന്ത്രി നൽകിയത്. പല സംസ്ഥാന സർക്കാരുകളും നൽകുന്ന ക്ഷേമപെൻഷൻ പോലും ഇതിന്റെ ഇരട്ടിയിലേറെയാണ്.

ഉയർന്ന പെൻഷൻ സംബന്ധിച്ച പരമോന്നത നീതിപീഠത്തിന്റെ അനുകൂലവിധി ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തിൽ എത്രയുംവേഗം ആശ്വാസലേപനമായിത്തീരുമെന്നാണു കരുതിയതെങ്കിലും അതിപ്പോഴും ബഹുഭൂരിപക്ഷം പേർക്കും ദൂരസ്വപ്നം മാത്രം. ഇക്കാര്യത്തിൽ പെൻഷൻകാർക്ക് ഒപ്പമുണ്ടാകേണ്ട കേന്ദ്ര സർക്കാർ ആ ഉത്തരവാദിത്തം മറക്കരുത്. മിനിമം പെൻഷൻതുക കാലാനുസൃതം വർധിപ്പിക്കാനും ഇനി വൈകിക്കൂടാ. English Summary:
The Fight for Fair PF Pension: Unpacking the Pro-Rata Injustice
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156118