search

കുണ്ടന്നൂർ ബൈപാസ് എട്ടുവരി പാതയാകുമോ? ട്രാഫിക് സർവേ പൂർത്തിയാകുന്നു, തീരുമാനം ഉടൻ

deltin33 1 hour(s) ago views 184
  

  



അങ്കമാലി ∙ കുണ്ടന്നൂർ ബൈപാസ് എത്രവരി പാതയായി നിർമിക്കണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ട്രാഫിക് സർവേ പൂർത്തിയാകുന്നതായി ബെന്നി ബഹനാൻ എംപി അറിയിച്ചു. സർവേ നടത്തുന്ന ഏജൻസി 15നകം റിപ്പോർട്ട് ദേശീയപാത അതോറിറ്റിക്കു കൈമാറും. സർവേ റിപ്പോർ‌‌ട്ടിന് ദേശീയപാത അതോറിറ്റി ചെയർമാന്റെ അംഗീകാരം ലഭിച്ചാൽ ബൈപാസിന്റെ 3എ പുനർവിജ്ഞാപനം പുറപ്പെടുവിക്കാനാകും.   1) നിർദിഷ്ട കുണ്ടന്നൂർ-അങ്കമാലി ബൈപാസ് സ്ഥലമെടുപ്പിന്റെ ഭാഗമായി നെട്ടൂർ മാർക്കറ്റിൽ സർവേ കല്ലുകൾ സ്ഥാപിച്ചപ്പോൾ.(ഫയൽ ചിത്രം) 2) അങ്കമാലി- കുണ്ടന്നൂർ ബൈപാസിന് ഭൂമി ഏറ്റെടുക്കുന്നതിനായി വീടിനു സമീപം സ്ഥാപിച്ച കല്ല്.

നിലവിൽ ആറുവരി പാതയ്ക്കാണു കല്ലിട്ടിരിക്കുന്നത്. പാത എട്ടുവരി ആക്കേണ്ടതുണ്ടോയെന്നും ട്രാഫിക് സർവേയുടെ അടിസ്ഥാനത്തിലാണു തീരുമാനിക്കുക. 5 വർഷം മുൻപു നടത്തിയ ട്രാഫിക് സർവേയുടെ അടിസ്ഥാനത്തിലാണ് കുണ്ടന്നൂർ ബൈപാസ് ആറുവരിപ്പാതയായി നിർമിക്കാൻ തീരുമാനിച്ചതും 3എ വിജ്ഞാപനം പുറപ്പെടുവിച്ചതും. പഴയ സർവേ കാലഹരണപ്പെട്ടതിനാൽ കഴിഞ്ഞ ബുധനാഴ്ചയാണ് പുതിയ ട്രാഫിക് സർവേ ആരംഭിച്ചത്.  

നിലവിലെ ദേശീയപാത 544 കൂടി കടന്നുപോകുന്ന വാഹനങ്ങളുടെ സർവേയാണ് നടത്തുന്നത്. റോഡിന് കൂടുതൽ വീതി വേണോയെന്നു തീരുമാനിച്ച ശേഷമാകും 3എ പുനർവിജ്ഞാപനം പുറപ്പെടുവിക്കുക. അങ്കമാലി–കുണ്ടന്നൂർ ബൈപാസിന്റെ 3 എ പുനർവിജ്ഞാപനം ഉടൻ പുറപ്പെടുവിക്കണമെന്ന് ബെന്നി ബഹനാൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.

കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കില്‍ പെടാതെ അങ്കമാലി കരയാപറമ്പ് മുതല്‍ കുണ്ടന്നൂരിലേക്ക് ആറുവരി ബൈപ്പാസ് എന്നതായിരുന്നു പ്രഖ്യാപനം. ബൈപ്പാസ് നിര്‍മാണത്തിനായി മൂന്ന് താലൂക്കുകളിലെ 295 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കി കൃഷി ഭൂമിയിലൂടെ അലൈയ്മെന്‍റ് എന്നായിരുന്നു തീരുമാനം.

  English Summary:
Kundannoor Bypass construction faces potential changes based on a new traffic survey. The survey\“s results will determine if the bypass should be expanded from six to eight lanes to alleviate traffic congestion. The National Highway Authority is expected to review the report and issue a revised notification.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469758