search

വലിച്ചെറിയരുത് സ്വപ്നങ്ങൾ

LHC0088 3 hour(s) ago views 123
  



നിരുത്തരവാദിത്തത്തോടെ‍ാപ്പം ക്രൂരത കൂടി ചേരുമ്പോൾ അതിന്റെ മുന്നിൽ സമൂഹത്തിനാകെ തലതാഴ്ത്തേണ്ടിവരുന്നു. പട്ടികവർഗ വിദ്യാർഥികൾ വിദ്യാഭ്യാസ ധനസഹായത്തിനായി നൽകിയ അപേക്ഷകൾ പുഴയരികിലെ കുറ്റിക്കാട്ടിൽനിന്നു കണ്ടെത്തിയതു കേരളത്തെ ഞെട്ടിക്കുന്ന വാർത്തയാണ്. ഗോത്രസമൂഹത്തിന്റെ ഉന്നമനത്തിനായി പ്രതിജ്ഞാബദ്ധമാണെന്നു പറഞ്ഞുകെ‍ാണ്ടിരിക്കുന്ന ഒരു സർക്കാർ ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്രയും നിന്ദ്യമായ സംഭവമുണ്ടായതെന്നത് അതീവ ഗൗരവമുള്ള കാര്യമായിത്തീരുന്നു.

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ട്രൈബൽ ഓഫിസിൽ നൽകിയ ചില അപേക്ഷകളാണ് ജില്ലാ ഓഫിസിൽ എത്തിക്കാതെ പാലക്കാട് യാക്കര പുഴപ്പാലത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഓരോ ഫയലിലും ഒരു ജീവിതമുണ്ടെന്നതുപോലെ ഓരോ മികച്ച വിദ്യാർഥിക്കുമൊപ്പം ഒരു സ്വപ്നവുമുണ്ട്. പട്ടികവർഗ വിദ്യാർഥികൾക്കുള്ള സർക്കാരിന്റെ ധനസഹായത്തിൽനിന്നാണ് അവരുടെ ഭാവിസ്വപ്നത്തിലേക്കുള്ള ആ വാതിൽ തുറക്കേണ്ടതെന്ന് അറിയാത്തവരാണോ സർക്കാർ ഓഫിസിലെ ആ കസേരയിൽ ഇരിക്കുന്നത് ? അത് അറിയാമായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ലല്ലോ!

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കു പട്ടികവർഗ വകുപ്പ് നൽകുന്ന ധനസഹായത്തിനായി എസ്ടി പ്രമോട്ടർമാർ വഴിയാണ് അപേക്ഷ നൽകാറുള്ളത്. 13 വിദ്യാർഥികൾ പ്രമോട്ടർമാർവഴി നൽകിയ അപേക്ഷകളാണു നിഷ്കരുണം ഉപേക്ഷിക്കപ്പെട്ടത്. സംഭവം പുറത്തറിഞ്ഞതിനെത്തുടർന്ന്, ഇന്നലെ കലക്ടറുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ ഇവരിൽ 11 കുട്ടികളും ധനസഹായത്തിന് അർഹരാണെന്നുകൂടി കണ്ടെത്തിയതോടെ അവരോടു ചെയ്ത ക്രൂരത സമാനതകളില്ലാത്തതായി മാറുന്നു. കാലങ്ങളായി അപമാനിക്കപ്പെടുന്ന, തിരസ്കരിക്കപ്പെടുന്ന അരികുജീവിതങ്ങൾക്ക് ഇന്നും തുണയില്ലെന്നതിന്റെ നിർഭാഗ്യസാക്ഷ്യങ്ങൾ കൂടിയാകുന്നു ഗോത്രമേഖലയായ പറമ്പിക്കുളത്തെ കുരിയാർകുറ്റി, കടവ്, എർത്ത് ഡാം എന്നീ മേഖലകളിൽനിന്നടക്കമുള്ള ആ കുട്ടികൾ. യാക്കര പുഴപ്പാലം ഭാഗത്തു ജോലിക്കെത്തിയ കെഎസ്ഇബി ജീവനക്കാരാണ് അപേക്ഷകൾ കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. അവരുടെ അന്വേഷണത്തിലാണ് ഈ സംഭവം പുറത്തുവന്നതും.
    

  • അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
  • വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പട്ടികവിഭാഗ വിദ്യാർഥികളോടുള്ള സർക്കാർസമീപനം ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതായി ഈ സംഭവം. പട്ടികവർഗ വിദ്യാർഥികളെപ്പോലെതന്നെ പട്ടികജാതി വിദ്യാർഥികൾക്കും അവർക്ക് അർഹമായ അവകാശങ്ങൾ ഉദ്യോഗസ്ഥതലത്തിലെ അനാസ്ഥയും മുൻവിധികളും മൂലം പലപ്പോഴും നിഷേധിക്കപ്പെടുന്നുവെന്നതാണു വാസ്തവം. സംസ്ഥാന സർക്കാരിന്റെ വീഴ്ച മൂലം, അർഹരായ ഒട്ടേറെ പട്ടിക വിഭാഗക്കാർക്കു സ്കോളർഷിപ് നഷ്ടപ്പെട്ടെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) കണ്ടെത്തിയത് ഇവിടെ ഓർമിക്കാം. 2017–22ൽ പട്ടികക്ഷേമ വകുപ്പ് പ്രീമെട്രിക് പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ സാധ്യതയുള്ള പട്ടികവിഭാഗം വിദ്യാർഥികളെ കണ്ടെത്താൻ സർവേയോ പഠനമോ നടത്തിയിട്ടില്ല. ഇതുമൂലം 2017–18ൽ എൻറോൾ ചെയ്ത 4,16,717 പേരിൽ 10% പട്ടികജാതിക്കാർക്കും 2020–21ൽ എൻറോൾ ചെയ്ത 4,12,840 പേരിൽ 12% പട്ടികജാതിക്കാർക്കും പ്രീമെട്രിക് സ്കോളർഷിപ് നഷ്ടപ്പെട്ടുവെന്ന് ആ ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിവർഷം 4 മുതൽ 20% വരെ പട്ടികവർഗ വിദ്യാർഥികൾക്കും ഇതു നഷ്ടമായി.

പഠനത്തിലും കലാപ്രവർത്തനങ്ങളിലും മിടുക്കു തെളിയിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള സ്വർണമെഡലും പ്രോത്സാഹന സമ്മാനത്തുകയും സർക്കാർ വെട്ടിയ വാർത്ത കേരളം കേട്ടതാവട്ടെ ഈ വർഷമാദ്യവും. എസ്എസ്എൽ‍സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്ന പട്ടികജാതി വിദ്യാർഥികൾക്ക് 2014 മുതൽ പട്ടികജാതി വികസന വകുപ്പ് 4 ഗ്രാമിന്റെ സ്വർണ മെഡൽ നൽകിയിരുന്നു. 2018–19ൽ ഇതു 3 ഗ്രാം ആക്കി. പിന്നാലെ മെ‍‍ഡൽ വിതരണം തന്നെ മുടങ്ങുന്ന സാഹചര്യവുമുണ്ടായി.

അരികുജീവിതങ്ങൾക്ക് സർക്കാർ നൽകുമെന്നു നാം പ്രതീക്ഷിക്കുന്ന സുരക്ഷിതത്വബോധവും ആത്മവിശ്വാസവും ഒരു സാഹചര്യത്തിലും ചോർന്നുപോകാതിരിക്കാൻ ദൃഢശ്രമം നടത്തേണ്ടതു ഭരണാധികാരികൾ തന്നെയാണ്. പാലക്കാട്ടെ ആ കുറ്റിക്കാട്ടിൽ കണ്ടെത്തിയത് ചിലരുടെ മനോഭാവത്തിന്റെ നേർചിത്രംകൂടിയാണ്. ഈ കാഴ്ച ബന്ധപ്പെട്ടവരെയെല്ലാം ആത്മപരിശോധനയിലേക്കു കൊണ്ടുപോകേണ്ടതുണ്ട്. സർക്കാർ സംവിധാനങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ഉടച്ചുവാർക്കുകതന്നെ വേണം. പിന്നാക്ക സാഹചര്യത്തിൽനിന്നുള്ള ഈ വിദ്യാർഥികളുടെ പഠനസ്വപ്നങ്ങളെ വലിച്ചെറിഞ്ഞ സംഭവം ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്തതാണ്; ഇനിയൊരിക്കലും ഒരു വിദ്യാർഥിയും അനുഭവിക്കാൻ പാടില്ലാത്തതും. English Summary:
Abandoned Dreams: Tribal student applications found discarded raises serious questions about government accountability. The incident highlights systemic issues of negligence and discrimination affecting marginalized students and their access to education. It is crucial that authorities address these failures to ensure that such incidents are not repeated and that all students receive equal opportunities.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158504