ഇൗ വർഷം റിസർവ് ബാങ്ക് പുറത്തിറക്കിയ ഇന്ത്യൻ കുടുംബങ്ങളുടെ ആസ്തി ബാധ്യതകളെക്കുറിച്ചുള്ള ഒരു കണക്കുണ്ട്. അതനുസരിച്ച് 2019നും 2025നും ഇടയിൽ കുടുംബങ്ങളുടെ ആസ്തികളിലുണ്ടായ വളർച്ച 48% മാത്രമാണ്. കോവിഡ്കാലം മുതൽ കുടുംബങ്ങളുടെ കടബാധ്യത വർധിച്ചു വരുന്നതിന്റെ സൂചനയാണത്. ഈ പഠനം തുറന്നുകാട്ടുന്ന മറ്റൊരു സത്യം കൂടിയുണ്ട്. കുടുംബങ്ങളുടെ വാങ്ങൽശേഷിയും കുറയുകയാണ്. ഇൗ സാഹചര്യത്തിലാണ് ഇന്ത്യയിലെ ഉപഭോക്തൃ വിലനിലവാരം 0.25 ശതമാനത്തിൽ എത്തിയെന്ന വാർത്ത പുറത്തുവരുന്നത്.
- Also Read മലയാളിയായ വനിതാ ടിടിഇയെ ആക്രമിച്ചു; മുഖത്തു മാന്തി, വസ്ത്രം കീറി; അസം സ്വദേശി പിടിയിൽ
2012നു ശേഷം ആദ്യമായാണ് ഉപഭോക്തൃ വിലകൾ ഇത്രയും താഴുന്നത്. ഇത് ഉപഭോക്തൃ വിലസൂചിക നിർണയത്തിൽ വന്നിട്ടുള്ള വീഴ്ചയാണെന്നാണ് വിവിധ വിദഗ്ധരും ഏജൻസികളും ചൂണ്ടിക്കാട്ടുന്നത്. ഉപഭോക്തൃ വില സൂചികയിൽ ഭക്ഷ്യവസ്തുക്കൾക്കും പാനീയങ്ങൾക്കും മാത്രം നൽകിയിരിക്കുന്ന വെയ്റ്റേജ് 46 ശതമാനമാണ്. ഭക്ഷ്യവസ്തുക്കളിലെ വിലക്കയറ്റം 2024 ഒക്ടോബറിൽ 9.7% ആയിരുന്നു. എന്നാൽ, 2025 ഒക്ടോബറിൽ ഇതു പൂജ്യത്തിനു താഴെയെത്തി. ഇതാണ് ഉപഭോക്തൃ വിലസൂചികയെ അപ്പാടെ 0.25 % എന്ന താഴ്ന്നനിരക്കിൽ എത്തിച്ചത്. യഥാർഥത്തിൽ ഭക്ഷ്യോൽപന്നങ്ങൾ ഒഴിച്ചാൽ ഇൻഡക്സ് നിർണയത്തിലെ മറ്റു സ്വാധീനഘടകങ്ങളായ ഇന്ധനം, വൈദ്യുതി, ഭവനം, പുകയില തുടങ്ങിയ ഉൽപന്നങ്ങളുടെ വില ഉയർന്നുതന്നെ നിൽക്കുകയായിരുന്നു.
- Also Read ‘മകളോട് തിരിച്ചുവരാൻ പറഞ്ഞതാണ്...; ഷാരോൺ കഞ്ചാവ് കേസിലെ പ്രതി, അവനെ പേടിയായിരുന്നു, നിരന്തരം ഭീഷണി’
ജിഎസ്ടി നിരക്ക് പുനഃക്രമീകരിച്ചതാണ് ഇൗ മാറ്റത്തിനു കാരണമെന്നാണു സർക്കാർ പറയുന്നത്. ചിലതരം തുകൽ ഉൽപന്നങ്ങൾ, വസ്ത്രങ്ങൾ, വാഹനങ്ങൾ എന്നിവയുടെ വില കുറയാൻ ജിഎസ്ടി പുനഃക്രമീകരണം കാരണമായിട്ടുണ്ട്. എന്നാൽ, സാധാരണക്കാരുടെ ഉപഭോഗ ഇനങ്ങളായ പലതിലും കാര്യമായ വിലക്കുറവുണ്ടായിട്ടില്ല. അതിനു പ്രധാനകാരണം ജിഎസ്ടി പണ്ടു നടപ്പാക്കിയപ്പോൾത്തന്നെ അരിയടക്കം പല ഉൽപന്നങ്ങൾക്കും ജിഎസ്ടിതന്നെ ബാധകമായിരുന്നില്ല എന്നതാണ്.
- അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
- വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
MORE PREMIUM STORIES
2012നു ശേഷമുള്ള ഏറ്റവും താഴ്ന്ന ഉപഭോക്തൃ വില നിലവാരത്തിലേക്ക് എത്തിക്കാൻ കേന്ദ്ര സർക്കാർ ഫലത്തിൽ ഒന്നും ചെയ്തിട്ടില്ലെന്നു ബോധ്യപ്പെടുത്തുന്ന ഒട്ടേറെ സൂചനകളുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ ഉപഭോക്തൃ സർവേയിലെ കണ്ടെത്തൽ നോക്കാം. അവർ പഠനത്തിൽ കണ്ടെത്തിയത് ഉപഭോക്തൃ വില 7.4 ശതമാനത്തിലാണെന്നാണ്. ഇതു വിശ്വസിക്കാവുന്ന കണക്കാണല്ലോ. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് പിക്കറ്റിയും സഹപ്രവർത്തകരും ചേർന്ന് 1921 മുതൽ 2021 വരെയുള്ള ഇന്ത്യയിലെ അസമത്വ നിലവാരം പഠിച്ചപ്പോൾ കണ്ടെത്തിയത് രാജ്യത്ത് അസമത്വം ഏറ്റവും കൂടിയ കാലഘട്ടം 2014 മുതലെന്നാണ്. 2012ൽ പുറത്തുവന്ന ഓക്സ്ഫാം പഠനവും ആശങ്കാജനകമായ സാമ്പത്തിക അസമത്വം ചൂണ്ടിക്കാട്ടി. ഡോ. മേരി ജോർജ്
146.39 കോടി ജനങ്ങളുള്ള, ലോകത്തെ ഒന്നാമത്തെ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തൊഴിലില്ലായ്മ കഴിഞ്ഞവർഷം 82.09 ശതമാനമാണെന്നു രേഖപ്പെടുത്തിയത് രാജ്യാന്തര തൊഴിൽ സംഘടനയാണ്. പ്രീഡിഗ്രിക്കുമേൽ വിദ്യാഭ്യാസമുള്ളവരുടെ തൊഴിലില്ലായ്മയാണിത്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ കണ്ടെത്തൽ അനുസരിച്ച്, 2012ൽ 43% ഇന്ത്യക്കാരാണ് കൃഷിപ്പണിയിൽനിന്ന് ഉപജീവനമാർഗം കണ്ടെത്തിയിരുന്നതെങ്കിൽ 2023 ആയപ്പോൾ അത് 48% ആയി ഉയർന്നു. അതായത്, ഇന്ത്യയുടെ വളർച്ച പിന്നിലേക്കാണെന്നർഥം. ഇവിടെയാണ് 7.4 ശതമാനമാണ് രാജ്യത്തെ വിലക്കയറ്റമെന്ന റിസർവ് ബാങ്കിന്റെ കണക്ക് കൂടുതൽ വിശ്വസനീയമാകുന്നത്. ഇനി സർക്കാർ പറയുന്നതുപോലെ വിലക്കയറ്റം 0.25% എന്നുതന്നെ വച്ചോളൂ. വാങ്ങൽശേഷി കുറഞ്ഞ് ദാരിദ്ര്യത്തിലും പട്ടിണിയിലുമായ അവസ്ഥയിലാണ് രാജ്യമെന്നാണ് അതു നൽകുന്ന സൂചന.
എന്തുകൊണ്ട് കേരളം ഒന്നാമത്?
ഉയർന്ന ആളോഹരി വരുമാനത്തിൽ ആറാം സ്ഥാനത്തുള്ള കേരളം ഭക്ഷണകാര്യങ്ങളിൽ ഉന്നതനിലവാരം പുലർത്തുന്നു. കൂടാതെ, സ്വർണം, വെള്ളി, വെളിച്ചെണ്ണ, കൊഴുപ്പുകൾ എന്നിവയുടെ ഉപയോഗവും കേരളത്തിൽ കൂടുതലാണ്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ ഔദ്യോഗികമായി വിൽക്കപ്പെടുന്ന സ്വർണത്തിന്റെ 20% വാങ്ങുന്നതും കേരളത്തിലാണ്. ഒരു പവന് 97,000 രൂപ വരെ വിലയെത്തുകയും ചെയ്തു. കേരവൃക്ഷത്തിന്റെ നാടാണെങ്കിലും ഇവിടെ വെളിച്ചെണ്ണ വില കിലോഗ്രാമിന് 500 രൂപയ്ക്കു മുകളിലേക്കു പോയതും സമീപകാലത്താണ്. 40 ലക്ഷത്തിലേറെ വരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ സൃഷ്ടിക്കുന്ന വിലക്കയറ്റവും ആകെയുള്ള കണക്കിനെ സ്വാധീനിച്ചിട്ടുണ്ട്. അവർക്കു ലഭിക്കുന്ന 850 രൂപ മുതൽ 1500 രൂപ വരെയുള്ള ഉയർന്ന കൂലി കാരണം അവരുടെ വാങ്ങൽശേഷിയും വർധിച്ചിട്ടുണ്ട്.
(സാമ്പത്തിക വിദഗ്ധയായ ലേഖിക സംസ്ഥാന പബ്ലിക് എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി മുൻ അംഗമാണ്) English Summary:
Nottam: Inflation is a critical economic indicator. Understanding the inflation rate, its impact, and regional variations is crucial for consumers and policymakers. The current inflation rate in Kerala and its impact on the local economy is a cause for concern. |
|