കിഴക്കമ്പലം ∙ യുഡിഎഫും എൽഡിഎഫും തിരഞ്ഞെടുപ്പിനു കേരളത്തിലെങ്ങും പ്രഖ്യാപിത ശത്രുതയിലാണെങ്കിലും കിഴക്കമ്പലത്ത് അവർ സൗഹൃദത്തിലാണ്. അതിനുള്ള ഏക കാരണം ട്വന്റി20 എന്ന രാഷ്ട്രീയേതര സംഘടനയാണ്.
Also Read മസാല ബോണ്ട്: 2150 കോടിക്ക് പലിശ 1045.44 കോടി
2 മുന്നണികളും മാറിമാറി ഭരിച്ചിട്ടുള്ള കിഴക്കമ്പലം പഞ്ചായത്ത് 10 വർഷമായി ട്വന്റി20 യുടെ ഭരണത്തിലാണ്. ഭിന്നിച്ചു മത്സരിച്ചാൽ ഒരു കരയ്ക്കും അടുക്കില്ലെന്നു മനസ്സിലാക്കിയാണ് ഇക്കുറി യുഡിഎഫും എൽഡിഎഫും പൊതുസ്ഥാനാർഥികളെ അവതരിപ്പിക്കുന്നത്. സ്വന്തം സ്ഥാനാർഥിയില്ലെങ്കിലും മുന്നണികളൊന്നും ഇതു പരസ്യമായി സമ്മതിക്കുന്നില്ല.
21 വാർഡുകളുള്ള കിഴക്കമ്പലത്ത് ചൂരക്കോട് വാർഡിൽ മാത്രമാണു 3 ദേശീയ പാർട്ടികൾക്കും സ്ഥാനാർഥിയുള്ളത്. സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന ഏക വാർഡും ഇതുമാത്രം. കോൺഗ്രസ് കൈപ്പത്തി ചിഹ്നത്തിൽ 4 വാർഡുകളിൽ മത്സരിക്കുന്നുണ്ട്. മറ്റിടങ്ങളിൽ സ്വതന്ത്രർക്കു പിന്തുണ പ്രഖ്യാപിച്ചതായാണു വിവരം.
‘രാഷ്ട്രീയ എതിരാളിയെ വിജയ് കൃത്യമായി ‘മാർക്ക്’ ചെയ്തിട്ടുണ്ട്, ഉപദേശിക്കാൻ ഞാനില്ല’; ഇടതാണോ കമൽ ഹാസന്റെ രാഷ്ട്രീയം?
‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
ട്വന്റി20യുടെ മാങ്ങ ചിഹ്നത്തിനു സമാനത തോന്നുന്ന ശംഖ്, ആപ്പിൾ, പൈനാപ്പിൾ ചിഹ്നങ്ങളാണ് ഇവർ ചോദിച്ചത്. ട്വന്റി 20 സ്ഥാനാർഥികൾക്കു മിക്കവാറും വാർഡിൽ അപരൻമാരുണ്ട്. അതേസമയം, ഇടതു വലതു മുന്നണികൾ ഒരു സ്ഥാനാർഥിക്കു പിന്തുണ നൽകുന്നു എന്ന വാദം തെറ്റാണെന്ന് എൽഡിഎഫ്, യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. മുന്നണി പാർട്ടികൾ പൊതുസ്വതന്ത്രരെ മത്സരിപ്പിക്കുന്നത് ആയുധമാക്കാനാണ് ട്വന്റി20യുടെ ശ്രമം. English Summary:
UDF & LDF Unite: Common Independents Challenge Twenty20\“s Rule in Kizhakkambalam