search

ഉയർന്ന പലിശയുള്ള ബോണ്ട് വഴി ആർക്കെല്ലാം ലാഭമുണ്ടായി ?; പ്രതിപക്ഷം ആയുധമാക്കുന്നത് മസാല ബോണ്ടിലെ ദുരൂഹത

cy520520 1 hour(s) ago views 385
  



തിരുവനന്തപുരം ∙ വിദേശത്തുനിന്നു മസാല ബോണ്ട് വഴി സമാഹരിച്ച പണം ചട്ടം ലംഘിച്ചു ഭൂമി വാങ്ങാൻ ഉപയോഗിച്ചുവെന്നതാണു കിഫ്ബിക്കെതിരെയുള്ള ഇ.ഡിയുടെ കണ്ടെത്തലെങ്കിലും പ്രതിപക്ഷം ആയുധമാക്കുന്നതു മസാല ബോണ്ടിലെ ദുരൂഹത. കുറഞ്ഞ പലിശയ്ക്കു വിദേശവായ്പ കിട്ടുമെന്നിരിക്കെ, 9.72% പലിശയ്ക്കു പുറപ്പെടുവിച്ച മസാല ബോണ്ട് ആരെല്ലാം വാങ്ങിയെന്നു സർക്കാർ വ്യക്തമാക്കണമെന്നാണ് ആവശ്യം. എസ്എൻസി ലാവ്‌ലിൻ കമ്പനിയിൽ ഓഹരിയുള്ള കാനഡയിലെ കമ്പനി മസാല ബോണ്ട് വാങ്ങിയതുമായി ബന്ധപ്പെട്ടു മുൻപു രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണം തന്നെയാണു പുതിയ സാഹചര്യത്തിലും പ്രതിപക്ഷം ഉന്നയിക്കുന്നത്.

  • Also Read ട്വന്റി20യെ നേരിടാൻ പൊതുസ്വതന്ത്രർ; കിഴക്കമ്പലത്ത് മുന്നണി തിരിഞ്ഞ് മത്സരം ഒരു വാർഡിൽ മാത്രം   


തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇ.ഡി രാഷ്ട്രീയമായി വിരട്ടുന്നെന്നാണ് സിപിഎമ്മിന്റെ വാദമെങ്കിൽ, ഇപ്പോഴത്തെ നോട്ടിസ് തിരഞ്ഞെടുപ്പ് ‘സ്റ്റണ്ട്’ ആയിത്തന്നെയാണു പ്രതിപക്ഷവും കാണുന്നത്. പക്ഷേ, ‘ബിജെപിയുമായി രഹസ്യധാരണയില്ല’ എന്നു കേരളത്തിലെ ന്യൂനപക്ഷങ്ങളെ കബളിപ്പിക്കാനുള്ള സിപിഎം– ബിജെപി നാടകം എന്ന രൂപത്തിലാണു കാണുന്നതെന്നു മാത്രം. ലാവ്‌ലിൻ, സ്വർണക്കടത്ത്, ലൈഫ് മിഷൻ കേസുകളിലെല്ലാം കേന്ദ്ര ഏജൻസികളും കേന്ദ്രസർക്കാരും മുഖ്യമന്ത്രിയുമായി അന്തർധാര തുടരുന്നുവെന്നതാണു പ്രതിപക്ഷത്തിന്റെ ആരോപണം.  

ഇ.ഡി നേരത്തേ നൽകിയ നോട്ടിസുകൾക്കു തുടർച്ചയുണ്ടായില്ല. ആ നിലയ്ക്ക് ഈ നോട്ടിസിനെയും ഗൗരവത്തോടെ പ്രതിപക്ഷം കാണുന്നില്ല. മസാല ബോണ്ട് വഴി വാങ്ങിയ 2150 കോടി രൂപ നിശ്ചിത സമയപരിധിക്കകം തന്നെ 9.72% പലിശയോടെ സർക്കാർ തിരിച്ചടച്ചു. ഈ പലിശയിടപാടിലൂടെ നേട്ടമുണ്ടായവരിലൊന്ന് എസ്എൻസി ലാവ്‌ലിനിൽ ഓഹരി പങ്കാളിത്തമുള്ള കനേഡിയൻ കമ്പനിയാണെന്നും ഇതിലെ ദുരൂഹതയാണു പുറത്തുവരേണ്ടതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
    

  • ‘രാഷ്ട്രീയ എതിരാളിയെ വിജയ് കൃത്യമായി ‘മാർക്ക്’ ചെയ്തിട്ടുണ്ട്, ഉപദേശിക്കാൻ ഞാനില്ല’; ഇടതാണോ കമൽ ഹാസന്റെ രാഷ്ട്രീയം?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മസാല ബോണ്ടിൽ ദുരൂഹതകൾ: വി.ഡി.സതീശൻ

കൊല്ലം ∙ മസാല ബോണ്ടുമായി ബന്ധപ്പെട്ടു നേരത്തേ തന്നെ പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചിരുന്നെന്നും അതിനു പിന്നിലെ ദുരൂഹതകൾ സർക്കാർ വെളിപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. 9.72 ശതമാനമെന്ന ഉയർന്ന പലിശയ്ക്ക് പണം കടമെടുക്കേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു. 5 കൊല്ലം കൊണ്ട് വായ്പതുകയുടെ പകുതിയോളം പലിശയായി വരുന്നതിനെയാണ് പ്രതിപക്ഷം വിമർശിച്ചത്.

ഒന്നേകാൽ ശതമാനം പലിശയ്ക്കാണ് കൊച്ചി മെട്രോയ്ക്ക് വേണ്ടി ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കടമെടുത്തത്. ഒന്നര ശതമാനം പലിശയ്ക്ക് രാജ്യാന്തര മാർക്കറ്റിൽ പണം കിട്ടുമെന്നിരിക്കെ വലിയ പലിശയ്ക്ക് കടമെടുത്തത് ഭരണഘടനയുടെ 293(1) വകുപ്പിന്റെ ലംഘനമാണ്. കടമെടുത്ത സ്ഥാപനത്തിന് എസ്എൻസി ലാവ്‌ലിനുമായി ബന്ധമുണ്ടെന്നും പറഞ്ഞു. English Summary:
ED Notice Over Masala Bonds: Kerala Opposition Cries Foul, Alleges Lavalin Link
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156118